- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റേണൽ മാർക്ക് വേണോ? പെൺകുട്ടികൾ സാറന്മാരുടെ കൂടെ കിടക്കണം; ആൺകുട്ടികൾ അടിമപ്പണി ചെയ്യണം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവണതകളെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: ഇങ്ങനെ പോയാൽ എന്താകും നമ്മുടെ വിദ്യാഭ്യാസ രംഗത്തിന്റെ അവസ്ഥ. ഉന്നത വിദ്യാഭ്യാസം തേടുന്ന വിദ്യാർത്ഥിനികൾക്ക് ഇന്റേണൽ മാർക്കു വേണമെങ്കിൽ അദ്ധ്യാപകനൊപ്പം കിടക്ക പങ്കിടണമെന്നതാണ് സ്ഥിതി. ലിംഗനീതിയെ കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച കമ്മറ്റിയുടെ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. സ
തിരുവനന്തപുരം: ഇങ്ങനെ പോയാൽ എന്താകും നമ്മുടെ വിദ്യാഭ്യാസ രംഗത്തിന്റെ അവസ്ഥ. ഉന്നത വിദ്യാഭ്യാസം തേടുന്ന വിദ്യാർത്ഥിനികൾക്ക് ഇന്റേണൽ മാർക്കു വേണമെങ്കിൽ അദ്ധ്യാപകനൊപ്പം കിടക്ക പങ്കിടണമെന്നതാണ് സ്ഥിതി.
ലിംഗനീതിയെ കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച കമ്മറ്റിയുടെ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. സംസ്ഥാനത്തെ കോളജുകളിലെ പെൺകുട്ടികൾ ഇന്റേണൽ മാർക്കിന്റെ പേരിൽ ലൈംഗിക പീഡനത്തിന് ഇരയാകുന്നതായാണ് റിപ്പോർട്ട്.
ഗവേഷക വിദ്യാർത്ഥിനികളെ ഉൾപ്പെടെ ഗൈഡുമാർ ലൈംഗികമായും ഇതിന് തയ്യാറായില്ലെങ്കിൽ മാനസികമായും പീഡിപ്പിക്കുന്നതായാണ് റിപ്പോർട്ട്. ആൺകുട്ടികൾക്ക് ഇന്റേണൽ മാർക്കിന്റെ പേരിൽ അടിമപ്പണി വരെ ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നും സൂചനയുണ്ട്. എഴുത്തു പരീക്ഷയുടെ മാർക്കിനോട് തുല്യസ്ഥാനം വഹിച്ചു പോരുന്ന ഇന്റേണൽ അസസ്‌മെന്റ് മാർക്ക് ഇതിനെ ആശ്രയിച്ചാണ് എന്നാണ് കണ്ടെത്തൽ. റിപ്പോർട്ട് ഈ മാസം ആറിന് സർക്കാരിന് കൈമാറാൻ ഒരുങ്ങുകയാണ്.
മീനാക്ഷി ഗോപിനാഥാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച കമ്മറ്റിയുടെ അധ്യക്ഷ. വിദ്യാർത്ഥിനികൾ കൂടി ഉൾപ്പെടുന്ന നിരീക്ഷണ സമിതികളെ നിയോഗിച്ച് ഇത് നിയന്ത്രിക്കണമെന്ന് സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
ക്യാമ്പസുകളിൽ പെൺകുട്ടികളെ ഗവേഷക ഗൈഡുമാരും വിദ്യാർത്ഥി സംഘങ്ങളും ചൂഷണം ചെയ്യുന്നതായും സമിതി കണ്ടെത്തി. പല കോളേജുകളിലും വനിതാ സെല്ലുകൾ പ്രവർത്തിക്കുന്നില്ല.ഇന്റേണൽ മാർക്കിന്റെ പേര് പറഞ്ഞ് പല അദ്ധ്യാപകരും പെൺകുട്ടികളെ ചൂഷണം ചെയ്യുന്നെന്നും ഇവർ നൽകുന്ന മാർക്കുകൾ പരിശോധിക്കാൻ സ്ഥിരം സംവിധാനമുണ്ടാകണമെന്നും സമിതി നിർദ്ദേശിക്കുന്നു. സദാചാര പൊലീസ് ചമഞ്ഞും പലയിടത്തും ചൂഷണം നടക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പരിഗണയിലുള്ള റിപ്പോർട്ടിലെ ശുപാർശകൾ വിലയിരുത്തിയതിന് ശേഷം തിങ്കളാഴ്ച സർക്കാറിന് സമർപ്പിക്കും.
സ്ത്രീ സുരക്ഷയുടെ പേരിൽ പെൺകുട്ടികൾ ഹോസ്റ്റലിലും മറ്റും വിവേചനം അനുഭവിക്കുന്നുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലിലും ലൈബ്രറിയിലും പ്രത്യേക സമയം നൽകി വേർതിരിക്കുന്നത് അധുനിക സമൂഹത്തിന് ചേർന്നതല്ലെന്ന് സമിതി അധ്യക്ഷ ഡോ. മീനാക്ഷി ഗോപിനാഥ് പറഞ്ഞു. പെൺകുട്ടികൾക്ക് യാത്രാ സൗജന്യം നൽകാൻ ചിലർ മടികാണിക്കുന്നു. പല കാമ്പസുകളിലും പെൺകുട്ടികൾക്ക് ആവശ്യമായ ശൗചാലയങ്ങളില്ല.
പെൺകുട്ടികൾക്ക് നീതി ലഭിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ നോഡൽ ഏജൻസിയായി പ്രവർത്തിക്കണം. ലൈഗിക പീഡനം സംബന്ധിച്ച പരാതികളിൽ എല്ലാ കാമ്പസുകളിൽ നിന്നും കാലാകാലങ്ങളിൽ സർക്കാർ റിപ്പോർട്ട് തേടണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.