- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം ദത്തുപുത്രിയായി സ്വീകരിച്ചു; പനി ബാധിച്ച് കിടക്കുമ്പോൾ രാത്രി മുറിയിലെത്തി ബലം പ്രയോഗിച്ച് ലൈംഗിക വേഴ്ച നടത്തി; ഭാര്യ മരിച്ചപ്പോൾ ഊരിമാറ്റി സൂക്ഷിച്ചിരുന്ന വരണമാല്യം ചാർത്തി ഭാര്യയാക്കി; സാമ്പത്തിക ബാധ്യത നേരിട്ടപ്പോൾ കൈയിലുണ്ടായിരുന്ന സ്വർണ്ണവും പണവും വാങ്ങി; ആവശ്യപ്പെട്ടതനുസരിച്ച് മറ്റും പലരിൽ നിന്നായി 80 ലക്ഷം രൂപ കടം വാങ്ങിയും നൽകി; പണം തിരിച്ചു ചോദിച്ചപ്പോൾ വീട്ടിൽ നിന്ന് പുറത്താക്കി: വരാപ്പുഴയിലെ വ്യവസായിക്കെതിരെ പരാതിയുമായി 39 കാരിയായ വീട്ടമ്മ
പറവൂർ: 'ആദ്യം ദത്തുപുത്രിയായി സ്വീകരിച്ചു. പിന്നെ പ്രസ്സിൽ മാനേജരാക്കി. പനി ബാധിച്ച് കിടക്കുമ്പോൾ രാത്രി മുറിയിലെത്തി ബലം പ്രയോഗിച്ച് ലൈംഗിക വേഴ്ച നടത്തി.ഭാര്യ മരിച്ചപ്പോൾ ഊരിമാറ്റി സൂക്ഷിച്ചിരുന്ന വരണമാല്യം വീട്ടിൽ വച്ചും പള്ളിയിൽ വച്ചും കഴുത്തിൽ ചാർത്തി ഭാര്യയാക്കി. സാമ്പത്തിക ബാധ്യത നേരിട്ടപ്പോൾ കൈയിലുണ്ടായിരുന്ന സ്വർണ്ണവും പണവും വാങ്ങി. ആവശ്യപ്പെട്ടതനുസരിച്ച് മറ്റും പലരിൽ നിന്നായി 80 ലക്ഷം രൂപ കടം വാങ്ങിയും നൽകി. ബാധ്യത തീർക്കാൻ പണം ചോദിച്ചപ്പോൾ ജോലിയിൽ നിന്നും വീട്ടിൽ നിന്നും പുറത്താക്കി. നീതി ലഭിക്കാൻ നടപടി സ്വീകരിക്കണം.'- മാനന്തവാടി സ്വദേശിനി വരാപ്പുഴ പൊലീസിൽ നൽകിയിട്ടുള്ള പരാതിയിലെ പ്രധാന പരാമർശങ്ങൾ ഇങ്ങിനെ. ഈ പരാതിയിൽ വരാപ്പുഴ തുണ്ടത്തും കടവിൽ ചക്കിയത്ത് പാപ്പച്ചനെതിരെ വരാപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ പിടികിട്ടിയിട്ടില്ലന്നും അന്വേഷിച്ച് വരികയാണെന്നുമാണ് പൊലീസ് നിലപാട്. ഇതിനിടെ പാപ്പച്ചൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതായുള്ള സൂചനകളും പുറത്ത് വന്നിട്ടുണ്ട്. 2013
പറവൂർ: 'ആദ്യം ദത്തുപുത്രിയായി സ്വീകരിച്ചു. പിന്നെ പ്രസ്സിൽ മാനേജരാക്കി. പനി ബാധിച്ച് കിടക്കുമ്പോൾ രാത്രി മുറിയിലെത്തി ബലം പ്രയോഗിച്ച് ലൈംഗിക വേഴ്ച നടത്തി.ഭാര്യ മരിച്ചപ്പോൾ ഊരിമാറ്റി സൂക്ഷിച്ചിരുന്ന വരണമാല്യം വീട്ടിൽ വച്ചും പള്ളിയിൽ വച്ചും കഴുത്തിൽ ചാർത്തി ഭാര്യയാക്കി. സാമ്പത്തിക ബാധ്യത നേരിട്ടപ്പോൾ കൈയിലുണ്ടായിരുന്ന സ്വർണ്ണവും പണവും വാങ്ങി. ആവശ്യപ്പെട്ടതനുസരിച്ച് മറ്റും പലരിൽ നിന്നായി 80 ലക്ഷം രൂപ കടം വാങ്ങിയും നൽകി. ബാധ്യത തീർക്കാൻ പണം ചോദിച്ചപ്പോൾ ജോലിയിൽ നിന്നും വീട്ടിൽ നിന്നും പുറത്താക്കി. നീതി ലഭിക്കാൻ നടപടി സ്വീകരിക്കണം.'- മാനന്തവാടി സ്വദേശിനി വരാപ്പുഴ പൊലീസിൽ നൽകിയിട്ടുള്ള പരാതിയിലെ പ്രധാന പരാമർശങ്ങൾ ഇങ്ങിനെ.
ഈ പരാതിയിൽ വരാപ്പുഴ തുണ്ടത്തും കടവിൽ ചക്കിയത്ത് പാപ്പച്ചനെതിരെ വരാപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ പിടികിട്ടിയിട്ടില്ലന്നും അന്വേഷിച്ച് വരികയാണെന്നുമാണ് പൊലീസ് നിലപാട്. ഇതിനിടെ പാപ്പച്ചൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതായുള്ള സൂചനകളും പുറത്ത് വന്നിട്ടുണ്ട്.
2013-ൽ കലൂർ സെന്റ് ആന്റണീസ് പള്ളിയിൽ വച്ചാണ് താനും പാപ്പച്ചനുമായി പരിചയപ്പെടുന്നതെന്നും 2014 ഡിസംമ്പർ 31-ന് മാതാവ് മരിച്ചപ്പോഴാണ് ആദ്യം വീട്ടിൽ പോയതെന്നും പിന്നീട് 2014 മാർച്ച് 20 -ന് ഭർത്താവ് ഉപേക്ഷച്ച, രണ്ടുകുട്ടികളുടെ മാതാവായ തന്നെ പാപ്പച്ചനും ഭാര്യയും ചേർന്ന് ദത്തുപുത്രിയായി അംഗീകരിച്ച് ഉടമ്പടി ഉണ്ടാക്കിയിരുന്നെന്നും ഇതിനുശേഷം പാപ്പച്ചന്റെ വീട്ടിൽ സ്ഥിരതാമസം ആക്കുകയായിരുന്നെന്നുമാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
പരാതിയിലെ മറ്റ് പരാമർശങ്ങൾ ഇങ്ങിനെ-വീട്ടിൽ താമസമാക്കി താമസിയാതെ ഇയാൾ നടത്തിവന്നിരുന്ന പ്രിന്റിങ് പ്രസ്സിൽ ജോലിക്ക് നിയോഗിച്ചു. ഡിസംമ്പർ 20-ന് ഇയാളുടെ ഭാര്യ മറിയാമ്മ രോഗബാധ മൂലം മരണമടഞ്ഞിരുന്നു.2015 ഒക്ടോബർ 24-ന് പനിബാധിച്ച് വീട്ടിൽ മുറിയിൽ വിശ്രമിക്കുമ്പോൾ പാപ്പച്ചൻ ബലം പ്രയോഗിച്ച് ലൈംഗിക വേഴ്ച നടത്തി. പിറ്റേന്ന് വൈകിട്ട് പ്രാർത്ഥനാമുറിയിൽ വച്ച്, മരണമടഞ്ഞ ഭാര്യ അണിഞ്ഞിരുന്ന താലിമാല അണിയിച്ച് ഭാര്യയായി സ്വീകരിക്കുകയാണെന്ന് പറഞ്ഞു. 2015 നവംമ്പർ 8-ന് ചിറ്റൂർ പള്ളിയിൽ വച്ചും താലികെട്ട് ആവർത്തിച്ചു. സാമ്പത്തീക ബാദ്ധ്യത പെരുകി പ്രസ്സ് ജപ്തിചെയ്യുന്ന സാഹചര്യത്തിലേയ്ക്ക് എത്തിയപ്പോൾ പാപ്പച്ചൻ സ്വർണ്ണാഭരണങ്ങളും പണവും അടക്കം 30 ലക്ഷത്തോളം രൂപ കൈപ്പറ്റിയത്.
പ്രതിസന്ധി പരിഹരിക്കാൻ മറ്റ് പലരിൽ നിന്നായി 80 ലക്ഷത്തോളം രൂപ താൻ കടം വാങ്ങി നൽകി. ഇത് തിരിച്ച് ചോദിച്ചപ്പോൾ കഴിഞ്ഞ ഒക്ടോബർ 27-ന് വീട്ടിൽ നിന്നും ജോലിയിൽ നിന്നും ഇയാൾ പുറത്താക്കി. ചതിക്കണമെന്ന ലക്ഷ്യത്തോടെ നിരന്തരം ലൈംഗിക വേഴ്ച നടത്തി ,സാമ്പത്തീക ബാധ്യത അടിച്ചേൽപ്പിച്ച ഇയാൾക്കെതിരെ നടപടി വേണമെന്നാണ് 39 കാരിയുടെ ആവശ്യം. കേസെടുത്തെങ്കിലും ഇക്കാര്യത്തിൽ പൊലീസ് കാര്യമായി അന്വേഷണം നടത്തുന്നില്ലന്നാണ് സൂചന. പൊലീസിന്റെ അലംഭാവത്തിനെതിരെ യുവതി നിയമ നടപടി ആരംഭിച്ചതായും അറിയുന്നു.