- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കിടപ്പറയിലേക്ക് വിടും മുൻപ് മാഡം ഞങ്ങൾക്ക് മരുന്ന് തരും, ഇത് കഴിച്ചാൽ വേദനിക്കില്ലെന്നും പറയും; എല്ലാം കഴിഞ്ഞ് വരുമ്പോൾ നല്ല രസമായിരുന്നില്ലേയെന്ന് പതിവായി ചോദിക്കും' ; യുപി ബാലികാ സദനത്തിലെ കൂട്ട ബലാത്സംഗകേസിൽ 13കാരിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; ഉന്നതർക്ക് മുൻപിൽ കാഴ്ച്ച വച്ചത് 15 പോലും തികയാത്ത പെൺകുട്ടികളെ; ഷെൽട്ടർ ഹോമിൽ നിന്നും 11 കാരി ചാടിപ്പോയ സംഭവത്തിന് പിന്നാലെ പുറത്ത് വരുന്നത് വൻ പെൺവാണിഭത്തിന്റെ കഥ
ദിയോറിയ (യുപി): ക്രൂരതയുടെ പര്യായം എന്ന് വിശേഷിപ്പിക്കാവുന്ന സംഭവവികാസങ്ങളാണ് യുപിയിലെ ബാലികാ സദനത്തിൽ കഴിഞ്ഞ കുറേ മാസങ്ങളായി നടന്നിരുന്നത്. ബലാത്സംഗ കേസിൽ ഇവിടത്തെ കുട്ടികൾ പൊലീസിന് നൽകിയ മൊഴിയാണ് ക്രൂര പീഡനത്തിന്റെ കഥകൾ പുറത്തുകൊണ്ടുവന്നത്. കൂട്ട ബലാത്സംഗ കേസിൽ യുപിയിലെ ഒരു ബാലികാ സദനത്തിലെ അന്തേവാസിയായ 13കാരി പൊലീസിന് നൽകിയ മൊഴി ഞെട്ടിക്കുന്നതായിരുന്നു. ' പുരുഷന്മാരുടെ മുറിയിലേക്ക് അയയ്ക്കുന്നതിന് മുൻപായി മാഡം ഞങ്ങൾക്ക് മരുന്ന് നൽകും, ഇത് കഴിച്ചാൽ വേദനയെടുക്കില്ലെന്ന് പറയും. എല്ലാം കഴിഞ്ഞ് വരുമ്പോൾ വലിയ ആൾക്കാരുമായി നല്ല രസമായിരുന്നില്ലേ എന്നും ചോദിക്കും. സംഗതി പുറത്ത് പറഞ്ഞാൽ തല്ലുമെന്നും ബാലികാ സദനം നടത്തിപ്പുകാരി പറഞ്ഞതായും കുട്ടി പൊലീസിന് മൊഴി നൽകി. യുപിയിലെ ദിയോറിയ ജില്ലയിലെ മാ വിന്ധ്യാവാസിനി മഹിളാ ബാലികാ സർണക്ഷൻ ഗൃഹവുമായി ബന്ധപ്പെട്ടാണ് ബലാത്സംഗ കേസ് അടുത്തിടെ പുറത്ത് വന്നത്. ആഗസ്റ്റിലാണ് ഇവിടത്തെ അന്തേവാസികളായ കുട്ടികൾ പീഡനത്തിന് ഇരയാകുന്നുവെന്ന വാർത്ത പുറത്ത് വന്നത്. സമൂഹത്തില
ദിയോറിയ (യുപി): ക്രൂരതയുടെ പര്യായം എന്ന് വിശേഷിപ്പിക്കാവുന്ന സംഭവവികാസങ്ങളാണ് യുപിയിലെ ബാലികാ സദനത്തിൽ കഴിഞ്ഞ കുറേ മാസങ്ങളായി നടന്നിരുന്നത്. ബലാത്സംഗ കേസിൽ ഇവിടത്തെ കുട്ടികൾ പൊലീസിന് നൽകിയ മൊഴിയാണ് ക്രൂര പീഡനത്തിന്റെ കഥകൾ പുറത്തുകൊണ്ടുവന്നത്. കൂട്ട ബലാത്സംഗ കേസിൽ യുപിയിലെ ഒരു ബാലികാ സദനത്തിലെ അന്തേവാസിയായ 13കാരി പൊലീസിന് നൽകിയ മൊഴി ഞെട്ടിക്കുന്നതായിരുന്നു. ' പുരുഷന്മാരുടെ മുറിയിലേക്ക് അയയ്ക്കുന്നതിന് മുൻപായി മാഡം ഞങ്ങൾക്ക് മരുന്ന് നൽകും, ഇത് കഴിച്ചാൽ വേദനയെടുക്കില്ലെന്ന് പറയും. എല്ലാം കഴിഞ്ഞ് വരുമ്പോൾ വലിയ ആൾക്കാരുമായി നല്ല രസമായിരുന്നില്ലേ എന്നും ചോദിക്കും. സംഗതി പുറത്ത് പറഞ്ഞാൽ തല്ലുമെന്നും ബാലികാ സദനം നടത്തിപ്പുകാരി പറഞ്ഞതായും കുട്ടി പൊലീസിന് മൊഴി നൽകി.
യുപിയിലെ ദിയോറിയ ജില്ലയിലെ മാ വിന്ധ്യാവാസിനി മഹിളാ ബാലികാ സർണക്ഷൻ ഗൃഹവുമായി ബന്ധപ്പെട്ടാണ് ബലാത്സംഗ കേസ് അടുത്തിടെ പുറത്ത് വന്നത്. ആഗസ്റ്റിലാണ് ഇവിടത്തെ അന്തേവാസികളായ കുട്ടികൾ പീഡനത്തിന് ഇരയാകുന്നുവെന്ന വാർത്ത പുറത്ത് വന്നത്. സമൂഹത്തിലെ ഉന്നതിയിൽ നിൽക്കുന്നവർക്ക് 15 പോലും തികയാത്ത പെൺകുട്ടികൾ ഇരയാവുകയായിരുന്നു. ഓഗസ്റ്റ് 6 ന് യുപി പൊലീസിലെ വനിതാ സെല്ലാണ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയത്. തങ്ങൾക്ക് മയക്ക് മരുന്ന് ഉൾപ്പടെയുള്ളവ നൽകിയാണ് കിടപ്പറകളിലേക്ക് അയച്ചിരുന്നതെന്നും കുട്ടികൾ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
അലഹബാദ് ഹൈക്കോടതിയിൽ റിപ്പോർട്ട് യുപി പൊലീസിലെ സിറ്റ് സമർപ്പിച്ചിരിക്കുകയാണ്. ഷെൽട്ടർ ഹോമിൽ നിന്നും 11 കാരി ചാടിപ്പോയ സംഭവത്തെ തുടർന്നാണ് ഞെട്ടിക്കുന്ന ക്രൂര ബലാത്സംഗത്തിന്റെ പിന്നാമ്പുറ കഥകൾ പുറം ലോകമറിയുന്നത്. ഏതാനും മാസം മുൻപ് ഇവിടെ നിന്നും ഒരു പെൺകുട്ടി രക്ഷപെടുകയും ബാലികാ സദനത്തിൽ നടക്കുന്നത് പുറംലോകം അറിയുയുമായിരുന്നു. ഷെൽട്ടർഹോമിന്റെ ഉടമ ഗിരിജ ത്രിപാഠിക്കെതിരേ മൊഴി നൽകിയ 12 കാരിയാണ് മാഡം തങ്ങളെ ഉന്നതർക്ക് കൊടുക്കും മുമ്പ് മയക്കുമരുന്ന് കഴിപ്പിക്കുമായിരുന്നെന്ന് വെളിപ്പെടുത്തിയത്.
പീഡനവിവരം ആരോടും പറയരുതെന്നും പൊലീസ് എത്തിയാൽ തല്ലുമെന്നുമായിരുന്നു പെൺകുട്ടികളെ ഗിരിജ ധരിപ്പിച്ചിരുന്നത്. ഓരോ തവണ തിരിച്ചുവരുമ്പോഴും വല്യവല്യ ആൾക്കാരുമായി ഇന്നു നല്ല രസമായിരുന്നോ എന്നും ചോദിച്ചിരുന്നു. അഞ്ചുമാസം മാത്രം മുമ്പ് മാത്രം ഷെൽട്ടർ ഹോമിൽ എത്തിയ തന്നെ മാസം അഞ്ചും ആറും തവണ പുറത്ത് വിട്ടിരുന്നതായി ഒരു 12 കാരി നൽകിയ മൊഴിയിൽ പറയുന്നു.
സംഭവത്തെ കുറിച്ച് കുട്ടികൾ പറയുന്നതിങ്ങനെ.വൈകുന്നേരം നാലു മണിയോടെ ഒരു കാർ വരും. പിറ്റേന്ന് രാവിലെ തിരിച്ചു കൊണ്ടുവിടും. ഓരോ തവണയും വേറെ വേറെ ആൾക്കാരാണ് വരുന്നത്. ചിലപ്പോൾ ചിലർ വരുന്നത് ബൈക്കിലായിരിക്കും.'' പെൺകുട്ടി പറഞ്ഞു. ഗിരിജയ്ക്ക് പണം നൽകിയ ശേഷമാണ് ഇടപാടുകാർ പെൺകുട്ടികളെ കൊണ്ടുപോയിരുന്നത്. അതുപോലെ തന്നെ ബാലികാസദനം ശോചനീയമായ അവസ്ഥയിൽ ആയിരുന്നു.
വൃത്തിയാക്കലും തുണി കഴുകലും പോലെയുള്ള ജോലികൾ ചെയ്തില്ലെങ്കിൽ ക്രൂരമായ ശിക്ഷകൾ ഏറ്റുവാങ്ങേണ്ടി വരുമായിരുന്നു. ഇരകളെ ഇപ്പോൾ യുപിയിൽ ഉടനീളമുള്ള വിവിധ സ്ഥാപനങ്ങളിൽ സുരക്ഷിതമായി പാർപ്പിച്ചിരിക്കുകയാണ്.