തിരുവനന്തപുരം: ചുംബനസമരത്തിന്റെ പേരിൽ താരമായി നടന്ന രാഹുൽ പശുപാലനെയും രശ്മി ആർ നായരെയും കുടുക്കിയത് സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ് എന്ന ഫേസ്‌ബുക്ക് പേജാണ്. ഈ പേജിന്റെ അഡ്‌മിൻ നൽകിയ പരാതിയാണ് ഒടുവിൽ രാഹുലിന്റെ പെൺവാണിഭബന്ധം വ്യക്തമാക്കുന്ന തരത്തിൽ എത്തിച്ചേർന്നത്.

ചുംബന സമരത്തിൽ പങ്കെടുത്തിരുന്ന രാഹുലിനെ ഈ കൂട്ടായ്മയിൽ നിന്നു കുറച്ചുനാൾ മുമ്പു തന്നെ ഒഴിവാക്കിയിരുന്നു. ഈ മാസം ആദ്യം കൊച്ചിയിൽ നടന്ന ചുംബന സമര വാർഷിക പരിപാടിയിലും രാഹുലിനെ പങ്കെടുപ്പിച്ചിരുന്നില്ല.

ചെറിയ പെൺകുട്ടികളുടെ ഫോട്ടോകൾ ദുരുപയോഗം ചെയ്യുകയും, ഓൺലൈൻ വഴി പെൺ വാണിഭം നടത്തുകയും ചെയ്തിരുന്ന കൊച്ചു സുന്ദരികൾ എന്ന ഫേസ്‌ബുക്ക് പേജിനെതിരെ എസ്എഫ്എം (സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ്) പേജ് നടത്തിയ നീക്കമാണ് അറസ്റ്റിൽ കലാശിച്ചത്. മലയാളികളുടെ ലൈംഗിക വൈകൃതങ്ങൾ തുറന്ന് കാണിക്കുന്നതിന് വേണ്ടിയാണ് ഫേസ്‌ബുക്കിൽ സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ് എന്ന പേരിൽ ഒരു പേജ് തുടങ്ങിയത്. ഓൺലൈനിൽ മലയാളികൾ കാണിക്കുന്ന പല നാണം കെട്ട പരിപാടികളും ഇവർ തുടർച്ചയായി പുറത്തുകൊണ്ടുവന്നു.

സ്ത്രീകളുടെ ഫേസ്‌ബുക്ക് ഇൻബോക്‌സുകളിലേക്ക് ലൈംഗികച്ചുവയുള്ളതും അശ്ലീലമായതുമായ സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നവരെ വെളിച്ചത്തുകൊണ്ടുവരിക എന്ന ലക്ഷ്യവും സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസിനുണ്ടായിരുന്നു. ഈ പേജിന്റെ അഡ്‌മിന്മാർക്ക് കൊച്ചുസുന്ദരി എന്ന പേജിന്റെ വിവരം ലഭിച്ചു. ഇക്കാര്യം പൊലീസിനു കൈമാറുകയായിരുന്നു. 2015 മാർച്ച 14 ന് ഇത് സംബന്ധിച്ച് സൈബർ സെല്ലിൽ ഇവർ പരാതി നൽകുകയും ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തിൽ ആ ഫേസ്‌ബുക്ക് ഗ്രൂപ്പ് പൂട്ടിക്കാൻ കഴിഞ്ഞു. പക്ഷേ അതിന് പിന്നിൽ പ്രവർത്തിച്ചിരുന്നവരെ പിടികൂടാൻ കഴിഞ്ഞില്ല. അതിനിടെ, കൊച്ചു സുന്ദരികൾ എന്ന ഫേസ്‌ബുക്ക് പേജിന്റെ അഡ്‌മിൻ ആയിരുന്നു രാഹുൽ പശുപാലൻ എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഈ വിവരം തെറ്റാണ്. പേജിന്റെ അഡ്‌മിൻ മലപ്പുറം സ്വദേശിയാണ്. സൗദിയിൽ ജോലി ചെയ്തിരുന്ന ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊച്ചു സുന്ദരികൾ പേജുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളാണ് രാഹുലിൽ എത്തിയത്. കഴിഞ്ഞമാസം തിരുവനന്തപുരത്തും, കൊല്ലത്തും നടന്ന റെയ്ഡിൽ പെൺവാണിഭ സംഘം പിടിയിലായപ്പോഴേ രാഹുലിന്റെ പങ്കാളിത്തം പൊലീസ് സംശയിച്ചിരുന്നു. തെളിവുകൾ കിട്ടിയ ശേഷമായിരുന്നു ഇന്നലത്തെ അറസ്റ്റ്. തങ്ങളുടെ പരാതിയുടെ ഫലമായാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്ന് എസ്എഫ്എം തന്നെ വ്യക്തമാക്കുന്നുണ്ട്. രാഹുലും രശ്മിയും പിടിയിലായതിൽ സന്തോഷവും രേഖപ്പെടുത്തുന്നു.

കൊച്ചിയിൽ സദാചാരപൊലീസിംഗിനെതിരേ നടന്ന ചുംബന സമരത്തിൽ നേതൃസ്ഥാനത്തുണ്ടെന്ന് അവകാശപ്പെടുകയായിരുന്നു രാഹുലെന്നും ആരും നേതാക്കളില്ലാത്ത പ്രതിഷേധമായിരുന്നു ഇതെന്നുമാണ് ചുംബനസരമത്തിൽ പങ്കെടുത്തവർ വ്യക്തമാക്കുന്നത്. രാഹുലിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. സമരത്തിൽ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചപ്പോൾ സഹകരിക്കുകയും പിന്നീട് ചില കാര്യങ്ങളിൽ പന്തികേടു മനസിലായപ്പോൾ കൂട്ടായ്മയിൽനിന്നു രാഹുലിനെ ഒഴിവാക്കുകയുമായിരുന്നെന്നും ചുംബന സമരത്തിൽ പങ്കെടുത്തവർ പറയുന്നു.

SFM Impactപീഡോഫീലിയക്കെതിരെ സെക്ഷ്വലി ഫ്രസ്ട്രറ്റഡ് മല്ലു നടത്തിയ പോരാട്ടങ്ങൾ വീണ്ടും വിജയത്തിലേക്ക്....'കൊച്ചു സുന്...

Posted by Sexually Frustrated Mallu on Tuesday, 17 November 2015