- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യസ്‌നേഹം പശുപെറ്റ പട്ടിയല്ല; ഈ ചിത്രം നിങ്ങൾ കാണരുത് എന്ന് അവർ തീരുമാനിച്ചിരിക്കണം; എം.എഫ് ഹുസൈന്റെ വിവാദ സരസ്വതി ചിത്രം കേരളവർമ്മ കോളജിൽ പ്രദർശിപ്പിച്ച് എസ്.എഫ്.ഐ; മറ്റു മതങ്ങളുമായി ബന്ധപ്പെട്ട് വിവാദത്തിലായ ചിത്രങ്ങൾ കൂടി പ്രദർശിപ്പിക്കാത്തതെന്തെന്ന് സോഷ്യൽ മീഡിയ
കേരളവർമ്മ കോളജിൽ എംഎഫ് ഹുസൈൻ വരച്ച സരസ്വതീദേവിയുടെ നഗ്നചിത്രവും ബിജെപി നേതാവിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്ററും എസ്എഫ്‌ഐ സ്ഥാപിച്ചത് വിവാദമാകുന്നു. കോളേജിൽ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടാണ് എസ്.എഫ്.ഐ ഫ്‌ളക്‌സ് സ്ഥാപിരിക്കുന്നത്. രാജ്യത്ത് ഏറെ വിവാദമുണ്ടാക്കിയ എഫ് ഹുസൈന്റെ സരസ്വതി സീരീസിൽ ഉൾപ്പെട്ട ചിത്രമാണ് എസ്എഫ്‌ഐ പ്രവർത്തകർ കോളജിന് മുന്നിൽ ചുവന്ന പശ്ചാത്തലത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. 'ഈ ചിത്രം നിങ്ങൾ കാണരുത് എന്ന് അവർ തീരുമാനിച്ചിരിക്കണം' എന്ന കുറിപ്പോടെയാണ് എസ്എഫ്‌ഐയുടേ പേരിൽ ഫ്‌ളക്‌സ് ബോർഡ് പ്രത്ക്ഷപ്പെട്ടിരിക്കുന്നത്. രാജ്യസ്‌നേഹം പശുപെറ്റ പട്ടിയല്ല എന്ന കുറിപ്പോടെയാണ് മോദിയുടെയും കുമ്മനത്തിന്റേയും രൂപസാദൃശ്യമുള്ള ചിത്രം വരച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ പ്രദർശിപ്പച്ചതിനെതിരെ സോഷ്യൽമീഡിയിയിൽ വൻപ്രതിഷേധമാണ് അരങ്ങേറുന്നത്. അതേസമയം ക്ഷേത്രഭിത്തികളിലെ നഗ്നശിൽപങ്ങൾ ചൂണ്ടിക്കാട്ടിയാണ് സൈബർ പോരാളികൾ എസ്എഫ്‌ഐ നടപടിയെ ന്യായീകരിക്കുന്നത്. എന്നാൽ മറ്റുമതങ്ങളുമായി ബന്ധപ്പെട്ട് വിവാദത്ത
കേരളവർമ്മ കോളജിൽ എംഎഫ് ഹുസൈൻ വരച്ച സരസ്വതീദേവിയുടെ നഗ്നചിത്രവും ബിജെപി നേതാവിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്ററും എസ്എഫ്‌ഐ സ്ഥാപിച്ചത് വിവാദമാകുന്നു. കോളേജിൽ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടാണ് എസ്.എഫ്.ഐ ഫ്‌ളക്‌സ് സ്ഥാപിരിക്കുന്നത്.
രാജ്യത്ത് ഏറെ വിവാദമുണ്ടാക്കിയ എഫ് ഹുസൈന്റെ സരസ്വതി സീരീസിൽ ഉൾപ്പെട്ട ചിത്രമാണ് എസ്എഫ്‌ഐ പ്രവർത്തകർ കോളജിന് മുന്നിൽ ചുവന്ന പശ്ചാത്തലത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. 'ഈ ചിത്രം നിങ്ങൾ കാണരുത് എന്ന് അവർ തീരുമാനിച്ചിരിക്കണം' എന്ന കുറിപ്പോടെയാണ് എസ്എഫ്‌ഐയുടേ പേരിൽ ഫ്‌ളക്‌സ് ബോർഡ് പ്രത്ക്ഷപ്പെട്ടിരിക്കുന്നത്. രാജ്യസ്‌നേഹം പശുപെറ്റ പട്ടിയല്ല എന്ന കുറിപ്പോടെയാണ് മോദിയുടെയും കുമ്മനത്തിന്റേയും രൂപസാദൃശ്യമുള്ള ചിത്രം വരച്ചിരിക്കുന്നത്.
ഈ ചിത്രങ്ങൾ പ്രദർശിപ്പച്ചതിനെതിരെ സോഷ്യൽമീഡിയിയിൽ വൻപ്രതിഷേധമാണ് അരങ്ങേറുന്നത്. അതേസമയം ക്ഷേത്രഭിത്തികളിലെ നഗ്നശിൽപങ്ങൾ ചൂണ്ടിക്കാട്ടിയാണ് സൈബർ പോരാളികൾ എസ്എഫ്‌ഐ നടപടിയെ ന്യായീകരിക്കുന്നത്. എന്നാൽ മറ്റുമതങ്ങളുമായി ബന്ധപ്പെട്ട് വിവാദത്തിലായ ചിത്രങ്ങൾ കൂടി പ്രദർശിപ്പിക്കാൻ തയാറാകണമെന്ന വാദമുയർത്തിയാണ് മറുവിഭാഗം ഇതിനെ പ്രതിരോധിക്കുന്നത്.
ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന പേരിൽ ഇത്തരത്തിൽ മതവിരോധം പ്രചരിപ്പിക്കുന്ന എസ്എഫ്‌ഐയുടെ പ്രവർത്തിക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. ഒരു പ്രത്യേക മതവിഭാഗത്തോട് മാത്രമുള്ള എസ്എഫ്‌ഐയുടെ അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ആരോപണമുയരുന്നു.