- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നഗ്നരായ ആൺകുട്ടിയും പെൺകുട്ടിയും ഇഴുകിച്ചേർന്ന വിധത്തിൽ കാരിക്കേച്ചർ; കോളേജ് തുറന്നതിന് പിന്നാലെ കേരളാവർമ്മയിൽ ലൈംഗിക സ്വാതന്ത്ര്യം ഉദ്ഘോഷിച്ച് എസ്എഫ്ഐ ബോർഡുകൾ; ആഭാസത്തരമെന്ന് സോഷ്യൽ മീഡിയാ വിമർശനം ഉയർന്നപ്പോൾ നീക്കം ചെയ്തു എസ്എഫ്ഐ; പരാതിയുമായി കെ.എസ്.യുവും എബിവിപിയും
തൃശൂർ: ശ്രീ കേരളവർമ കോളജിൽ എസ്.എഫ്.ഐ സ്ഥാപിച്ച ബോർഡുകൾ സംബന്ധിച്ച് വിവാദം. കോളജ് തുറക്കുന്നതിന്റെ ഭാഗമായി നവാഗതർക്ക് സ്വാഗതമാശംസിച്ച് സ്ഥാപിച്ച ബോർഡുകളാണ് വിവാദത്തിലായിരിക്കുന്നത്. ലൈംഗിക സ്വാതന്ത്ര്യം എന്ന നിലയിലാണ് എസ്എഫ്ഐ ഇത്തരമരൊു പോസ്റ്റർസ്ഥാപിച്ചത്. പോസ്റ്ററിന്റെ ചിത്രങ്ങൾ സൈബർ ഇടത്തിൽ പ്രചരിച്ചതോടെ കടുത്ത വിമർശനമാണ് എല്ലാ കോണിൽ നിന്നും ഉയർന്നത്. ഇതോടെ ബോർഡ് എസ്എഫ്ഐ പ്രവർത്തകർ തന്നെ നീക്കം ചെയ്തു.
ലൈംഗിക സ്വാതന്ത്ര്യമെന്ന ആവശ്യമുയർത്തിയാണ് എസ്.എഫ്.ഐ ബോർഡ് സ്ഥാപിച്ചത്. നഗ് നരായ ആൺകുട്ടിയും പെൺകുട്ടിയും ഇഴുകിച്ചേർന്ന വിധത്തിലുള്ള കാരിക്കേച്ചറിൽ 'തുറിച്ചു നോക്കേണ്ട, ഒന്ന് ചിന്തിച്ചു നോക്കൂ ഞാനും നിങ്ങളുമെല്ലാം എങ്ങനെയുണ്ടായി' എന്നാണ് ഒരു ബോർഡിലുളത്. 'അവരുടെ മീനുകൾ പാരമ്പര്യത്തിന്റെ അക്വേറിയങ്ങൾ ഭേദിച്ച് പ്രണയത്തിന്റെ കടലിലേക്ക് യാത്ര ചെയ്യുന്നു', 'കണ്ണുകളിൽ അതിജീവന പോരാട്ടങ്ങളുടെ മഴവിൽത്തുണ്ട്, ഫക്ക് യുആർ നേഷനലിസം വി ആർ ആൾ എർത്ത്ലിങ്സ്' തുടങ്ങി നിരവധി ക്യാപ്ഷനുകളോടെയുള്ള ബോർഡുകളാണ് എസ്.എഫ്.ഐ കാമ്പസിൽ സ്ഥാപിച്ചത്.
ബോർഡിൽ എസ്.എഫ്.ഐ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലിംഗസമത്വ ആശയമാണ് പങ്കുവെക്കുന്നതെന്നാണ് അവകാശപ്പെടുന്നത്. അതേസമയം, ബോർഡ് സ്ഥാപിച്ചതിനെതിരെ കെ.എസ്.യു രംഗത്തെത്തി. ബോർഡിനെതിരെ സംഘടന പരാതി നൽകിയിട്ടുണ്ട്. സംഘപരിവാർ സംഘടനകളും എതിർപ്പുമായി രംഗത്തുവന്നിട്ടുണ്ട്.
ഇത്തരം ബോർഡുകൾ സ്ഥാപനിക്കാൻ അനുമതി നൽകിയ കോളേജ് അധികൃതർക്കെതിരേയും പ്രതിഷേധമുണ്ടായി. ഇതേത്തുടർന്നാണ് ബോർഡ് നീക്കിയില്ലെങ്കിൽ ശക്തമായ നടപടി നേരിടുമെന്ന് കോളേജ് അധികൃതർ അറിയിച്ചതോടെ ഫ്ളക്സുകൾ നീക്കിയത്. എസ്എഫ്ഐ പ്രവർത്തകർ തന്നെയാണ് ഫ്ളക്സുകൾ നീക്കം ചെയ്തത്. പലസ്ത്രീൻ തീവ്രവാദികൾക്ക് ഐക്യാദാർഢ്യം പ്രഖ്യാപിച്ചാണ് ബോർഡുകൾ എന്ന വിമർശനം ശക്തമാക്കിയിട്ടുണ്ട്.
മറ്റൊരു ബോർഡിൽ താലിബാന് പിന്തുണ പ്രഖ്യാപിച്ചെന്നുമാണ് സംഘപരിവാർ ആക്ഷേപം. നേരത്തെയും കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കോളേജിൽ ദേവീദേവന്മാരെ അവഹേളിച്ചും വികൃതമായി ചിത്രീകരിച്ചും ചില അദ്ധ്യാപകരുടെ മൗനസമ്മതതോടെ എസ്എഫ്ഐ വിവാദങ്ങളുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് എബിവിബി ആരോപിച്ചിരുന്നു.
തൃശ്ശൂർ കേരളവർമ കോളേജിലെ എസ്എഫ്ഐ പോസ്റ്ററുകൾ ഇന്ത്യൻ ജനതയോടുള്ള വെല്ലുവിളിയാണെന്ന് എബിവിപി വ്യക്തമാക്കി. കേരളവർമ കോളേജിൽ ഇതിന് മുൻപും എസ്എഫ്ഐയുടെ ഭാഗത്ത് നിന്നും ഇത്തരത്തിൽ സമാനമായ പ്രവർത്തനം നടക്കാറുണ്ടെന്നും, ഇത് എസ്എഫ്ഐയുടെ നയമാണെന്നും മനസിലാക്കാവുന്നതാണ്. ഭാരതത്തിന്റെ ദേശീയതയെ അപമാനിച്ചുകൊണ്ട് താലിബാനിസത്തെയും തീവ്രവാദത്തെയും വെള്ളപൂശാനുള്ള ശ്രമങ്ങളാണ് ക്യാംപസുകളിൽ എസ്എഫ്ഐ നടത്തിക്കൊണ്ടിരിക്കുന്നത്.
തീവ്രവാദ-രാജ്യവിരുദ്ധ ശക്തികളാണോ എസ്എഫ്ഐയെ നിയന്ത്രിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിന്റെ ജനാധിപത്യത്തെയും, ദേശീയതയെയും ബോധപൂർവം ക്യാംപസുകളിൽ നിന്നും ഇല്ലായ്മ ചെയ്യാനുള്ള എസ്എഫ്ഐയുടെ ആസൂത്രിത നീക്കങ്ങളെ വിദ്യാർത്ഥിസമൂഹം ഒന്നടങ്കം ചെറുത്തുതോല്പിക്കേണ്ടതുണ്ടെന്നും എബിവിപി വ്യക്തമാക്കി. സ്ത്രീ വിരുദ്ധവും ജനാധിപത്യ, പൊതുമര്യാദകളുടെ ലംഘനവുമാണ് ബോർഡുകളെന്ന വിമർശനം ഉയർന്നു കഴിഞ്ഞു.
മറുനാടന് ഡെസ്ക്