- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ എസ് എഫ് ഐ പിടിച്ചെടുത്തത് എം എസ് എഫ്-കെ എസ് യു-എബിവിപി സഖ്യത്തെ തകർത്ത്; എല്ലാ യൂണിവേഴ്സിറ്റ് യൂണിയനുകളും എസ് എഫ് ഐ നിലനിർത്തിയതോടെ ക്യാമ്പസുകളിൽ നിന്ന് കെ എസ് യു തുടച്ചു നീക്കപ്പെടുമെന്ന ആശങ്കയിൽ കോൺഗ്രസ് നേതൃത്വം
തേഞ്ഞിപ്പലം: മൂന്നുവർഷത്തിനുശേഷം കാലിക്കറ്റ് സർവകലാശാല യൂണിയൻ ഭരണം തിരിച്ചുപിടിച്ച് എസ്.എഫ്.ഐ വിജയാരവം.ഇതോടെ സംസ്ഥാനത്തെ മുഴുവൻ സർവകലാശാല യൂണിയനുകളും എസ്.എഫ്.ഐക്ക് കീഴിലായി. ഇതോടെ കെ എസ് യുവിന് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സ്വാധീനം നഷ്ടമാകുമെന്ന ഭയത്തിൽ കോൺഗ്രസ് നേതൃത്വവും എത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എ.ബി.വി.പിയുടെ രഹസ്യപിന്തുണയുള്ള കെ.എസ്.യു-എം.എസ്.എഫ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് എസ്.എഫ്.ഐ മിന്നുന്ന വിജയം കരസ്ഥമാക്കിയത്. കോഴിക്കോട്, മലപ്പുറം എക്‌സിക്യൂട്ടിവുകൾ മാത്രമാണ് കെ.എസ്.യു-എം.എസ്.എഫ് സഖ്യത്തിന് നേടാനായത്. 384 യു.യു.സി(യൂണിവേഴ്‌സിറ്റി യൂനിയൻ കൗൺസിലാർ) മാരായിരുന്നു വോട്ടർമാർ. 371 വോട്ടുകൾ മാത്രമേ രേഖപ്പെടുത്തിയുള്ളൂ. എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ 51 മുതൽ 73 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.എ.ബി.വി.പിയുടെ രഹസ്യസഹായം കെ.എസ്.യു-എം.എസ്.എഫ് സഖ്യത്തിന് കിട്ടിയിട്ടുണ്ട്. ഇല്ലെങ്കിൽ കെ.എസ്.യു സഖ്യത്തിന്റെ നില ഇതിലും പരിതാപകരമാവുമായിരുന്നു. വർഷങ്ങളായി കുത്തകയാക്കിവച്ച കാലിക്കറ്

തേഞ്ഞിപ്പലം: മൂന്നുവർഷത്തിനുശേഷം കാലിക്കറ്റ് സർവകലാശാല യൂണിയൻ ഭരണം തിരിച്ചുപിടിച്ച് എസ്.എഫ്.ഐ വിജയാരവം.ഇതോടെ സംസ്ഥാനത്തെ മുഴുവൻ സർവകലാശാല യൂണിയനുകളും എസ്.എഫ്.ഐക്ക് കീഴിലായി. ഇതോടെ കെ എസ് യുവിന് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സ്വാധീനം നഷ്ടമാകുമെന്ന ഭയത്തിൽ കോൺഗ്രസ് നേതൃത്വവും എത്തി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എ.ബി.വി.പിയുടെ രഹസ്യപിന്തുണയുള്ള കെ.എസ്.യു-എം.എസ്.എഫ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് എസ്.എഫ്.ഐ മിന്നുന്ന വിജയം കരസ്ഥമാക്കിയത്. കോഴിക്കോട്, മലപ്പുറം എക്‌സിക്യൂട്ടിവുകൾ മാത്രമാണ് കെ.എസ്.യു-എം.എസ്.എഫ് സഖ്യത്തിന് നേടാനായത്. 384 യു.യു.സി(യൂണിവേഴ്‌സിറ്റി യൂനിയൻ കൗൺസിലാർ) മാരായിരുന്നു വോട്ടർമാർ. 371 വോട്ടുകൾ മാത്രമേ രേഖപ്പെടുത്തിയുള്ളൂ. എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ 51 മുതൽ 73 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.എ.ബി.വി.പിയുടെ രഹസ്യസഹായം കെ.എസ്.യു-എം.എസ്.എഫ് സഖ്യത്തിന് കിട്ടിയിട്ടുണ്ട്. ഇല്ലെങ്കിൽ കെ.എസ്.യു സഖ്യത്തിന്റെ നില ഇതിലും പരിതാപകരമാവുമായിരുന്നു.
വർഷങ്ങളായി കുത്തകയാക്കിവച്ച കാലിക്കറ്റ് സർവകലാശാല യൂനിയൻ യു.ഡി.എഫ് സിൻഡിക്കേറ്റ് നടത്തിയ അപ്രതീക്ഷിത നിയമഭേദഗതിയിലൂടെയാണ് എസ്.എഫ്.ഐക്ക് നഷ്ടപ്പെട്ടത്. 100 വിദ്യാർത്ഥികളിൽ കുറവുള്ള കോളജുകൾക്ക് യു.യു.സിമാരെതെരഞ്ഞെടുക്കാമെന്നാണ് നിയമഭേദഗതി വരുത്തിയത്. ഇതോടെ മുട്ടിനുമുട്ടിന് തുടങ്ങിയ സ്വാശ്രയകോളജുകളിൽ എല്ലാംവർക്കും സർവകാലശാലയിലേക്ക് വോട്ടുചെയ്യാമെന്നായി.അറബിക്ക് കോളജുകൾ അടക്കമുള്ള കുറഞ്ഞ വിദ്യാർത്ഥികൾ പഠിക്കുന്ന കോളജുകളിൽ ഭൂരിപക്ഷവും കെ.എസ്.യു-എം.എസ്.എഫ് സഖ്യത്തിനൊപ്പം നിന്നതോടെ യൂനിയൻ ഭരണം പിടിച്ചെടുക്കാൻ അവർക്ക് സാധിച്ചു. അതുകൊണ്ടുതന്നെ പ്രമുഖ കലാലയങ്ങളിൽ എസ്.എഫ്.ഐ ജയിക്കുമ്പോഴും സർവകാലാശാല ാ യൂണിയനിൽ അവർ തോറ്റു. ഇങ്ങനെ തുടർച്ചയായ മൂന്നുവർഷവും കെ.എസ്.യു-എം.എസ്.എഫ് സഖ്യ ഭരണം നിലനിർത്തി.
ഈ നിയമഭേദഗതി നിലനിൽക്കെതന്നെ യൂണിയൻ സ്വന്തമാക്കാൻ കഴിഞ്ഞെന്നതാണ് എസ്.എഫ്.ഐയുടെ നേട്ടം. കഴിഞ്ഞവർഷത്തെ യു.യു.സിമാരെ അയോഗ്യരാക്കിയ തീരുമാനവും എസ്.എഫ്.ഐക്ക് തുണയായി. അയോഗ്യരാക്കിയ നടപടിക്കെതിരെ എം.എസ്.എഫ് യു.യു.സിമാർ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞമാസം കാലിക്കറ്റിന് കീഴിലെ കോളജ് യൂനിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും കെ.എസ്.യു ദയനീയമായി തോറ്റിരുന്നു.കെ.എസ്.യു ഭരിച്ചിരുന്ന ഒരു ഡസനോളം കോളജുകൾ എസ്.എഫ്.ഐ പിടിച്ചെടുത്തു. ചിലയിടത്തൊക്കെ കെ.എസ്.യുവിനെ മൂന്നാംസ്ഥാനത്തെക്ക് തള്ളിക്കൊണ്ട് എസ്.എഫ്.ഐയും എ.ബി.വി.പിയും തമ്മിലാണ് മൽത്സരം നടന്നത്. ഈ രീതിയിൽ കാര്യങ്ങൾ പോവുകാണെങ്കിൽ വൈകാതെ എ.ബി.വി.പിയായിരിക്കും കെ.എസ്.യുവിന് ബദൽ ആയി മാറുകയെന്നും രാഷ്ട്രീയ നീരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.പലയിടത്തും കാമ്പസുകളിൽനിന്ന് കെ.എസ്.യു തുടച്ചുനീക്കപ്പെടുന്ന സ്ഥിതിയാണുണ്ടാവുന്നത്.
്അംഗത്വ കാമ്പയിൻ പാതിവഴിയിൽ നിർത്തുകയും തെരഞ്ഞെടുപ്പ് മുടങ്ങുകയും ചെയ്തതാണ് കെ.എസ്.യു നിശ്ചലമാക്കിയതിലെ പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതോടെ സകല പ്രശ്‌നങ്ങൾക്കും ഉത്തരവാദി ദേശീയ നേതൃത്വമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ഘടകത്തിൽ കലഹവും തുടങ്ങിയിട്ടുണ്ട്.ഇപ്പോൾ നടക്കുന്ന കെ.എസ്.യു അംഗത്വവിതരണത്തിൽ പുലിമുരുകൻെ പേരിൽപോലും മെമ്പർഷിപ്പ് എടുത്തത് മാദ്ധ്യമങ്ങൾ വലിയ വാർത്തയാക്കിയിരുന്നു. എസ്.എഫ്.ഐയുടെ തരിച്ചുവരവ് പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയും ആഘോഷിച്ച പ്രവർത്തകർ രാത്രി വൈകിയാണ് കാമ്പസ് വിട്ടത്. പ്രശ്‌നസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം കാമ്പസിലുണ്ടായിരുന്നു. അതിനിടെ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എം.എസ്.എഫ് പ്രവർത്തകന് പരിക്കേറ്റു. ഫലം വരുന്നതിനിടെയാണ് ഇരുകൂട്ടരും തമ്മിൽ പ്രശ്‌നമുണ്ടായത്. പ്രകോപനപരമായ മുദ്രാവാക്യം വിളി സംഘർഷത്തിലത്തെുകയായിരുന്നു. ഇതിനിടെ കല്ലേറിലാണ് എം.എസ്.എഫ് പ്രവർത്തകന് പരിക്കേറ്റത്. ക്യാമ്പസിലെ സ്റ്റുഡന്റ്‌സ് ട്രാപ് പരിസരത്തായിരുന്നു സംഘർഷം. പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.
അരക്കോടി രൂപയാണ് യൂനിയന്റെ വാർഷിക ഫണ്ട്. സോണൽ, ഇന്റർസോൺ കലോത്സവം നടത്തുകയാണ് പ്രധാന ചുമതല. ഈ വർഷത്തെ കലോത്സവം നടത്തേണ്ട ചുമതലയാണ് യൂനിയന്റെ ആദ്യ ഉത്തരവാദിത്തം.

കൂർക്കഞ്ചേരി ജെ.പി.ഇ ട്രെയിനിങ് കോളജിലെ വി.പി. ശരത്പ്രസാദ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളജിലെ എം. അജയ്‌ലാൽ (വൈസ് ചെയർമാൻ), വളാഞ്ചേരി എം.ഇ.എസ് കെ.വി എം കോളജിലെ സജിത ഈശ്വരമംഗലത്ത് (ലേഡി വൈസ് ചെയർപേഴ്‌സൻ), പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. കോളജിലെ നീരജ് കുട്ടൻ (ജനറൽ സെക്രട്ടറി), ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ മുഹമ്മദ് ഷെറിൻ (ജോ. സെക്രട്ടറി), പുൽപ്പള്ളി പഴശ്ശിരാജ കോളജിലെ ജിൽജോ രാജു (വയനാട് ജില്ലാ എക്‌സിക്യൂട്ടിവ് അംഗം), കെ.കെ.ടി.എം ഗവ. കോളജിലെ സി.ആർ. ശ്രീകാന്ത് (തൃശൂർ ജില്ല എക്‌സിക്യൂട്ടിവ് അംഗം), ശ്രീകൃഷ്ണപുരം വി.ടി. ഭട്ടതിരിപ്പാട് കോളജിലെ ശ്യാം കാർത്തിക് (പാലക്കാട് ജില്ല എക്‌സിക്യൂട്ടിവ് അംഗം) എന്നിവരാണ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട എസ്.എഫ്.ഐ പ്രതിനിധികൾ.
മലപ്പുറം, കോഴിക്കോട് ജില്ല എക്‌സിക്യൂട്ടിവ് സ്ഥാനങ്ങൾ എം.എസ്.എഫിനാണ് ലഭിച്ചത്. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ കെ.എം. ഇസ്മായിൽ (മലപ്പുറം ജില്ല എക്‌സിക്യൂട്ടിവ് അംഗം), ഫാറൂഖ് കോളജിലെ സുഹൈബ് (കോഴിക്കോട് ജില്ല എക്‌സിക്യൂട്ടിവ് അംഗം) എന്നിവരാണ് എം.എസ്.എഫ് പ്രതിനിധികൾ.

