- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാദി ഡോട്ട് കോമിൽ പരസ്യം നൽകി സമ്പന്ന യുവതികളെ വശത്താക്കി ദുരുപയോഗം ചെയ്തിരുന്ന ടാക്‌സി ഡ്രൈവർക്ക് തടവും പിഴയും; ഡോക്ടറെന്ന് പറഞ്ഞ് നഗ്ന ചിത്രങ്ങളെടുത്ത് ബ്ലാക്ക്മെയ്ൽ ചെയ്തത് ഏഷ്യൻ വംശജരായ മൂന്ന് യുവതികളെ
വിവാഹാലോചനകൾ നടത്തുന്ന വെബ്‌സൈറ്റിലൂടെ യുവതികളെ പരിചയപ്പെട്ട് വശത്താക്കുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്ത ടാക്‌സി ഡ്രൈവർക്ക് തടവും പിഴശിക്ഷയും. ഡോക്ടറും മാധ്യമപ്രവർത്തകയും മനഃശാസ്ത്രജ്ഞയുമുൾപ്പെടെ ഏഷ്യൻ വംശജരായ മൂന്ന് സ്്ത്രീകളെയാണ് ഇയാൾ പറ്റിച്ചത്. ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി അടുത്തുകൂടി, രഹസ്യമായി സ്ത്രീകളുടെ നഗ്ന ചിത്രങ്ങളെടുത്തായിരുന്നു ഇയാൾ ബ്ലാക്ക് മെയിൽ ചെയ്തത്. ശാദി ഡോട്ട് കോമിലൂടെയാണ് ഫർഹാൻ മിർസ എന്ന 38-കാരൻ തന്റെ ഇരകളെ കണ്ടെത്തിയിരുന്നത്. ഇയാളുടെ വാക്കുകൾ സത്യമാണെന്ന് ധരിച്ചാണ് മാധ്യമപ്രവർത്തകയും ഡോക്ടറുമുൾപ്പെടെയുള്ളവർ വലയിൽക്കുടുങ്ങിയത്. വെബ്‌സൈറ്റിലൂടെ പരിചയപ്പെടുന്നവരെ പിന്നീട് വശത്താക്കുകയും അവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തി. ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതികളിൽനിന്ന് 8,500 പൗണ്ട് ഇയാൾ തട്ടിയെടുത്തതായി ന്യൂപോർട്ട് ക്രൗൺ കോടതി കണ്ടെത്തി. കുറ്റം ചെയ്തുവെന്ന് സമ്മതിച്ചതിനെത
വിവാഹാലോചനകൾ നടത്തുന്ന വെബ്‌സൈറ്റിലൂടെ യുവതികളെ പരിചയപ്പെട്ട് വശത്താക്കുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്ത ടാക്‌സി ഡ്രൈവർക്ക് തടവും പിഴശിക്ഷയും. ഡോക്ടറും മാധ്യമപ്രവർത്തകയും മനഃശാസ്ത്രജ്ഞയുമുൾപ്പെടെ ഏഷ്യൻ വംശജരായ മൂന്ന് സ്്ത്രീകളെയാണ് ഇയാൾ പറ്റിച്ചത്. ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി അടുത്തുകൂടി, രഹസ്യമായി സ്ത്രീകളുടെ നഗ്ന ചിത്രങ്ങളെടുത്തായിരുന്നു ഇയാൾ ബ്ലാക്ക് മെയിൽ ചെയ്തത്.
ശാദി ഡോട്ട് കോമിലൂടെയാണ് ഫർഹാൻ മിർസ എന്ന 38-കാരൻ തന്റെ ഇരകളെ കണ്ടെത്തിയിരുന്നത്. ഇയാളുടെ വാക്കുകൾ സത്യമാണെന്ന് ധരിച്ചാണ് മാധ്യമപ്രവർത്തകയും ഡോക്ടറുമുൾപ്പെടെയുള്ളവർ വലയിൽക്കുടുങ്ങിയത്. വെബ്‌സൈറ്റിലൂടെ പരിചയപ്പെടുന്നവരെ പിന്നീട് വശത്താക്കുകയും അവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തി.
ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതികളിൽനിന്ന് 8,500 പൗണ്ട് ഇയാൾ തട്ടിയെടുത്തതായി ന്യൂപോർട്ട് ക്രൗൺ കോടതി കണ്ടെത്തി. കുറ്റം ചെയ്തുവെന്ന് സമ്മതിച്ചതിനെത്തുടർന്ന് എട്ടരവർഷം തടവും 3425 പൗണ്ട് പിഴയുമാണ് കോടതി വിധിച്ചത്. 28 ദിവസത്തിനുള്ളിൽ പിഴയടച്ചില്ലെങ്കിൽ മൂന്നുമാസംകൂടി തടവിൽ കഴിയേണ്ടിവരും.
സാമ്പത്തിക ഭദ്രതയുള്ള യുവതികളെ കണ്ടെത്തി അവരെ പറ്റിക്കുകയായിരുന്നു ഫർഹാനെന്ന് പ്രോസിക്യൂട്ടർ തിമോത്തി ഇവാൻസ് പറഞ്ഞു. ചതിച്ച രണ്ട് യുവതികളെ വെബ്‌സൈറ്റിലൂടെയാണ് ഫർഹാൻ കണ്ടെത്തിയത്. മൂന്നാമത്തെ യുവതി അമ്മയെ ചികിത്സിച്ച ഡോക്ടറായിരുന്നു.
തുടക്കത്തിൽ കുറ്റങ്ങളെല്ലാം ഫർഹാൻ നിഷേധിച്ചെങ്കിലും അന്വേഷണോദ്യോഗസ്ഥർ തെളിവുകൾ ഹാജരാക്കി. രണ്ട് യുവതികളുടെ ദൃശ്യങ്ങൾ അവരുടെ അറിവില്ലാതെയാണ് ഫർഹാൻ പകർത്തിയത്. മൂന്നാമത്തെ യുവതിക്കൊപ്പമുള്ള ചിത്രങ്ങളും എടുത്തു. ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പണം തട്ടിയിരുന്നത്. അപമാനം ഭയന്ന് യുവതികൾ പണം നൽകുകയായിരുന്നു.