- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോജി എം ജോണിന് പിന്നാലെ ശബരീനാഥനും പോരിനിറങ്ങി; വി ടി ബൽറാം കണ്ണൂർ കരുണ മെഡിക്കൽ കോളേജ് വിഷയത്തിൽ കയ്യടിവാങ്ങിയത് സഹിക്കാനാവാതെ ശബരീനാഥനും; യു ഡി എഫിൽ ചർച്ച ചെയ്യുമ്പോൾ എതിർക്കാതെ രാവിലെ നിയമസഭയിൽ വന്നു ആരോടും ചർച്ചചെയ്യാതെ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആർക്കും ഭൂഷണമല്ലെന്ന് ശബരീനാഥൻ
തിരുവനന്തപുരം: കണ്ണൂർ കരുണ മെഡിക്കൽ കോളേജ് വിഷയത്തിൽ വി ടി ബൽറാമിന് കിട്ടുന്ന കയ്യടി സഹിക്കാതെ ശബരീനാഥൻ എം എൽ എയും രംഗത്ത്. കഴിഞ്ഞ ദിവസം റോജി ജോൺ എം എൽ എയും രംഗത്തെത്തിയതോടെ കോൺഗ്രസിന്റെ യുവതുർക്കികൾ ബൽറാമിനെതിരെ തിരിയുന്നതിന്റെ സൂചനയാണ് കാണുന്നത്. യു ഡി എഫ് ഇത് ഒരു രാത്രികൊണ്ട് എടുത്ത തീരുമാനമല്ലെന്നും മറിച്ചു പ്രതിപക്ഷത്തിനകത്തും പാർട്ടിയിലും നിയമസഭസമ്മേളത്തിനിടയിലും ഈ ബില്ല് ഡഉഎ പലവട്ടം ചർച്ചചെയ്തതാണെന്നും ശബരീനാഥൻ പറയുന്നു. അന്ന് ഇതിനെ ഒരു തരി പോലും എതിർക്കാതെ, ചർച്ചയിൽ ഒരു വാക്കുപോലും രേഖപ്പെടുത്താതെ രാവിലെ നിയമസഭയിൽ വന്നു ആരോടും ചർച്ചചെയ്യാതെ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആർക്കും ഭൂഷണമല്ലെന്നാണ് ശബരീനാഥന്റെ നിലപാട്. ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് എം എൽ എയുടെ പ്രതികരണം. ശബരീനാഥന്റെ കുറിപ്പ് ഇങ്ങനെ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു കൈകോർക്കുന്ന അവസരങ്ങൾ ചുരുക്കമാണ് . SBTയെ SBIയിൽ ലയിപ്പിക്കുന്ന അവസരത്തിൽ ഞാൻ അടക്കമുള്ള സാമാജികർ ഒരുമിച്ചുനിന്ന് SBTയുടെ നിലനിൽപ്പിനുവേണ്ടി
തിരുവനന്തപുരം: കണ്ണൂർ കരുണ മെഡിക്കൽ കോളേജ് വിഷയത്തിൽ വി ടി ബൽറാമിന് കിട്ടുന്ന കയ്യടി സഹിക്കാതെ ശബരീനാഥൻ എം എൽ എയും രംഗത്ത്. കഴിഞ്ഞ ദിവസം റോജി ജോൺ എം എൽ എയും രംഗത്തെത്തിയതോടെ കോൺഗ്രസിന്റെ യുവതുർക്കികൾ ബൽറാമിനെതിരെ തിരിയുന്നതിന്റെ സൂചനയാണ് കാണുന്നത്.
യു ഡി എഫ് ഇത് ഒരു രാത്രികൊണ്ട് എടുത്ത തീരുമാനമല്ലെന്നും മറിച്ചു പ്രതിപക്ഷത്തിനകത്തും പാർട്ടിയിലും നിയമസഭസമ്മേളത്തിനിടയിലും ഈ ബില്ല് ഡഉഎ പലവട്ടം ചർച്ചചെയ്തതാണെന്നും ശബരീനാഥൻ പറയുന്നു. അന്ന് ഇതിനെ ഒരു തരി പോലും എതിർക്കാതെ, ചർച്ചയിൽ ഒരു വാക്കുപോലും രേഖപ്പെടുത്താതെ രാവിലെ നിയമസഭയിൽ വന്നു ആരോടും ചർച്ചചെയ്യാതെ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആർക്കും ഭൂഷണമല്ലെന്നാണ് ശബരീനാഥന്റെ നിലപാട്. ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് എം എൽ എയുടെ പ്രതികരണം.
ശബരീനാഥന്റെ കുറിപ്പ് ഇങ്ങനെ
നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു കൈകോർക്കുന്ന അവസരങ്ങൾ ചുരുക്കമാണ് . SBTയെ SBIയിൽ ലയിപ്പിക്കുന്ന അവസരത്തിൽ ഞാൻ അടക്കമുള്ള സാമാജികർ ഒരുമിച്ചുനിന്ന് SBTയുടെ നിലനിൽപ്പിനുവേണ്ടി പോരാടിയത് ഈ അവസരത്തിൽ ഓർക്കുന്നു.
കണ്ണൂർ കരുണ മെഡിക്കൽ കോളേജ് വിഷയത്തിൽ ഓർഡിനൻസ് എന്നൊരു ഉപാധി ഭരണപക്ഷം അവതരിപ്പിച്ചപ്പോൾ ഭരണപക്ഷത്തിന് പ്രഹരം ഏല്പിക്കാൻ പറ്റിയ ഒരു അവസരമായിക്കണ്ട് അറ്റാക്ക് ചെയ്തു എതിർക്കാൻ പ്രതിപക്ഷത്തിന് യാതൊരു ബുദ്ധിമുട്ടുംമുണ്ടായിരുന്നില്ല. കൈയടിവാങ്ങുവാനും ഇതായിരുന്നു എളുപ്പം. അതിനുപകരം 'വിദ്യാർത്ഥികളുടെ ഭാവി' എന്നൊരു പൊതുമാനദണ്ഡമാണ് വ്യക്തിപരമായ അഭിപ്രായവ്യതാസങ്ങൾ പലർക്കുമുണ്ടായിട്ടും പ്രതിപക്ഷം ഈ വിഷയത്തിൽ സ്വീകരിച്ചത്.
ഈ വിഷയത്തിൽ കോടതിയുടെ പ്രഹരം ഏൽക്കേണ്ടി വരും എന്നൊരു സംശയം നിലനിൽക്കെതന്നെ പ്രതിപക്ഷം ഈ ബില്ലിനെ പിന്തുണച്ചു. നമ്മൾ ഭയന്നതുപോലെ ഇന്നലെ കോടതി ഉത്തരവ് സർക്കാർ നിലപാടിനെതിരായി.
ഇത് ഒരു രാത്രികൊണ്ട് UDF എടുത്ത തീരുമാനമല്ല, മറിച്ചു പ്രതിപക്ഷത്തിനകത്തും പാർട്ടിയിലും നിയമസഭസമ്മേളത്തിനിടയിലും ഈ ബില്ല് UDF പലവട്ടം ചർച്ചചെയ്തു. അന്ന് ഇതിനെ ഒരു തരി പോലും എതിർക്കാതെ, ചർച്ചയിൽ ഒരു വാക്കുപോലും രേഖപ്പെടുത്താതെ രാവിലെ നിയമസഭയിൽ വന്നു ആരോടും ചർച്ചചെയ്യാതെ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആർക്കും ഭൂഷണമല്ല.
കേരള നിയമസഭയിലെ പരിണിത പ്രജ്ഞരും പുതുമുഖങ്ങളും അടങ്ങുന്ന 140 MLAമാർ എല്ലാവരും തന്നെ വ്യക്തമായ അഭിപ്രായമുള്ളവരാണ്. കണ്ണൂർ കരുണ മെഡിക്കൽ കോളേജ് വിഷയത്തിൽ ഒരു നിലപാട് ഒരുമിച്ചു നമ്മൾ എടുത്തു;ഈ നിലപാട് തെറ്റാണെന്നു കോടതി പറഞ്ഞതും നമ്മൾ അംഗീകരിക്കുന്നു. കോടതി വിധി മനസിലാക്കികൊണ്ട് എന്തുകൊണ്ട് ഈ നിലപാടെടുത്തു എന്ന് വ്യക്തമാക്കുന്നതാണ് എന്റെ എളിയ അഭിപ്രായത്തിൽ ശരി. അല്ലാതെ ഇത്രയും കാലം ഇതിനെതിരെ ശബ്ദം ഉയർത്താതെ അവസാന ദിവസം ബോട്ടിൽ നിന്ന് ചാടുന്നതല്ല ഹീറോയിസം.
PS: UDF ഒരുമിച്ചെടുത്ത തീരുമാനത്തിനൊടുവിൽ പാർട്ടിക്ക് ക്ഷീണമുണ്ടാകുമ്പോൾ വീണ്ടും കല്ലെറിയാൻ ഞാനില്ല. അതുകൊണ്ട് ട്രോളുകൾക്കു സ്വാഗതം. ഞാൻ ഏതായാലും കൈയടിവാങ്ങാൻ ഉദ്ദേശിക്കുന്നില്ല.