ദോഹ: ഖത്തറിൽ ജോലിക്കിടെ മലയാളി ഷോക്കേറ്റ് മരിച്ചു.വളപ്പട്ടണം സ്വദേശി കക്കാട് പൂഴാതി ഹൈസ്‌കൂളിനടുത്തെ കണ്ടേൻ ഷബീറാണ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്. ടെറസിന് മുകളിൽ ജോലി ചെയ്യുകയായിരുന്ന ഷബീറിന് ഷോക്കേൽക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായി.

ഖത്തറിൽ ഇലക്ട്രിക്ക് ജോലി ചെയ്ത് വരികയായിരുന്ന ഷബീർ അഞ്ച് മാസം മുമ്പാണ് നാട്ടിലെത്തി തിരിച്ചുപോയത്. വളപട്ടണം പൊയ്തുംകടവിലെ ഹംസയുടെ മകൾ അഷ്നയാണ് ഭാര്യ. മക്കൾ: ശയാ ഫാത്തിമ, സജ്വ ഫാത്തിമ.

ഏഴ് വർഷമായി ഖത്തറിൽ ജോലി ചെയ്ത് വരുകയായിരുന്നു.നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.