തിരുവനന്തപുരം: തലസ്ഥാനം ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ച മലയാളം ടാക്കീസ് ഫിലിം കൾച്ചറൽ സൊസൈറ്റി ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ഷെയ്ഡ്സ് ഓഫ് നൈറ്റ്. ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം തിരുവനന്തപുരത്തു നടന്നു. നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി നിലവിളക്കു കൊളുത്തി പൂജയ്ക്കു തുടക്കം  കുറിച്ചു.

അഞ്ച് ചെറു സിനിമകൾ ചേർത്ത് ഒരു വലിയ സിനിമയായാണ് ചിത്രം അവതരിപ്പിക്കുന്നത്. പൂർണ്ണമായും ഒരു രാത്രിയുടെ പശ്ചാത്തലത്തിൽ, കേരളത്തിലെ അഞ്ച് സ്ഥലങ്ങളിൽ നടക്കുന്ന അഞ്ച് സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. അഞ്ച് സിനിമകളിലൂടെ മലയാളം ടാക്കീസ് അഞ്ച് സംവിധായകരെയും നിരവധി പുതിയ സാങ്കേതിക വിദഗ്ദ്ധരേയും, നടീനടന്മാരെയും മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നു.

ശ്രീജിത്ത് ശ്രീവിലാസ്, ടി. വി.മൂർത്തി, വിജയശങ്കർ, ജിമ്മി കിടങ്ങറ, റിയാസ് ശ്രീക്കുട്ടൻ എന്നിവരാണ് അഞ്ച് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. നൈറ്റ് റൈഡേഴ്‌സ്, ദി ലൈഫ്, സോൾമേറ്റ്‌സ്, ഹോട്ടൽ ഫേമസ്, സൺ എന്നീ ചിത്രങ്ങളാണ് ഇവർ ഒരുക്കുന്നത്.

പ്രൊജക്ട് ഡയറക്ടർ - ശ്രീജിത്ത് ശ്രീവിലാസ്, തിരക്കഥ, സംഭാഷണം - സയിർ പത്താൻ, ക്യാമറ - മഹേഷ് നെട്ടയം, നന്ദകുമാർ, വിജയശങ്കർ, ഗാനരചന - പീറ്റർ നീണ്ടൂർ, നവീൻ മാരാർ, എഡിറ്റർ -അജു അജയ്, സംഗീതം -ബി.ആർ. ബിജുറാം, കല -അരുൺ കല്ലുമൂട്, ഹരി വഴയില, കോസ്റ്റ്യൂമർ- റിയാസ്, മേക്കപ്പ്- സബിരാജ്, പ്രൊഡക്ഷൻ കൺട്രോളർ -  ജോയ് പേരൂർക്കട, സ്റ്റിൽ -മഹേഷ്, അസോസിയേറ്റ് ഡയറക്ടർ - അശോക്, പി.ആർ.ഒ.- അയ്മനം സാജൻ. പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ തിരുവനന്തപുരത്ത് ആരംഭിക്കും.