- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂമ സംഘടിപ്പിക്കുന്ന ഷാഡോ മാജിക്ക് ഷോ ജൂൺ 20 നു പെർത്തിൽ
പെർത്ത്: പെർത്ത് യുണെറ്റഡ് മലയാളി അസോസിയേഷൻ നേപ്പാൾ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുവാൻ സംഘടിപ്പിക്കുന്ന ഷാഡോ മാജിക്ക് ഷോ ജൂൺ 20 നു പെർത്തിലെ സെന്റ്. ജെറോം ഓഡിറ്റോറിയത്തിൽ (38 Toode street , Munster) നടക്കുമെന്ന് പ്രസിഡന്റ് സുജിത്ത് ആലച്ചാത്തും, സെക്രെടറി അജയ് പി.സണ്ണിയും അറിയിച്ചു. കർണ്ണാടക സ്വദേശിയും, ലോക പ്രശസ്ത ഷാഡോ മാജിക്ക് കലാകാരന
പെർത്ത്: പെർത്ത് യുണെറ്റഡ് മലയാളി അസോസിയേഷൻ നേപ്പാൾ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുവാൻ സംഘടിപ്പിക്കുന്ന ഷാഡോ മാജിക്ക് ഷോ ജൂൺ 20 നു പെർത്തിലെ സെന്റ്. ജെറോം ഓഡിറ്റോറിയത്തിൽ (38 Toode street , Munster) നടക്കുമെന്ന് പ്രസിഡന്റ് സുജിത്ത് ആലച്ചാത്തും, സെക്രെടറി അജയ് പി.സണ്ണിയും അറിയിച്ചു. കർണ്ണാടക സ്വദേശിയും, ലോക പ്രശസ്ത ഷാഡോ മാജിക്ക് കലാകാരനുമായ പ്രഹ്ലാദ് ആചാര്യയാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ കലാവിരുന്നുമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
നിഴലിൽ മാസ്മരികത ജനിപ്പിക്കുന്ന ഷാഡോ മാന്ത്രികതയും, കൊച്ചുകുട്ടികളെയും, മുതിർന്നവരെയും അമ്പരപ്പിക്കുന്ന അപൂർവ മാന്ത്രിക വിരുന്നും, മങ്കിട്ടോക്കും അടങ്ങുന്നതാണ് പ്രഹ്ലാദിന്റെ പരുപാടി. മേമ്പൊടിയായി പെർത്തിലെ പ്രമുഖ കലാകാരന്മാരും അവരുടെ കലാ പരുപാടിയുമായി അരങ്ങിലെത്തും.
മുതിർന്നവർക്ക് 15 ഡോളറും, കുട്ടികൾക്ക് 10 ഡോളറും ആണ് പ്രവേശന ഫീസ്. താല്പര്യമുള്ളവർ അജോയ് (0468649155), റോഷൻ (0413068185), സാജൻ (0413888136), ജിസ് (0481365220) എന്നിവരുമായി ബന്ധപ്പെടെണ്ടതാണ്. ഇക്കഴിഞ്ഞ വർഷം പൂമ നടത്തിയ ചാരിറ്റി ഷോയിൽ നിന്നും സമാഹരിച്ച തുക എറണാകുളം ജെനെറൽ ആശുപത്രിയിലെ നിർധനരായ ക്യാൻസർ രോഗികളുടെ പുനരധിവാസത്തിനായി നല്കിയിരുന്നു.