- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ലോഹ നിർമ്മിത പാചക വാതക സിലിണ്ടറുകൾ ഇനിയും നിങ്ങൾ മാറ്റിവങ്ങിയില്ലേ?ഖത്തറിൽ ഷഫാഫ് സിലിണ്ടറുകൾ വിലക്കിഴിവിൽ മാറ്റിവാങ്ങാനുള്ള സമയം ഒരു മാസത്തേക്ക് നീട്ടി
ഖത്തറിൽ ലോഹ നിർമ്മിത പാചക വാതക സിലിണ്ടറുകൾക്ക് പകരം ഭാരം കുറഞ്ഞ ഷഫാഫ് സിലിണ്ടറുകൾ മാറ്റി വാങ്ങാനുള്ള സമയം ഒരു മാസത്തേക്ക് കൂടി നീട്ടി. സിലിണ്ടറുകൾ മാറ്റി വാങ്ങുന്നവർക്കുള്ള 100 റിയാൽ ഇളവ് ഒക്ടോബർ അവസാനം വരെ ലഭിക്കും. 2010 മുതൽ ഖത്തർ വിപണിയിലിറക്കിയ ഭാരം കുറഞ്ഞ ഷഫാഫ് ഗ്യാസ് സിലിണ്ടറുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം മാർച്ച് മുതൽ രാജ്യത്ത് പ്രത്യേക പ്രമോഷൻ പ്രഖ്യാപിച്ചിരുന്നു. ലോഹ നിർമ്മിത ഗ്യാസ് സിലിണ്ടറുകൾ മാറ്റി 365 റിയാൽ വിലയുള്ള ഷഫാഫ് വാങ്ങുന്നവർക്ക് 100 റിയാൽ ഇളവോട് കൂടി 265 റിയാലിനാണ് നൽകി വരുന്നത്. ഈ ഇളവ് ഒരുമാസത്തേക്ക് കൂടി ലഭ്യമാക്കാനാണ് തീരുമാനം. ലോഹ സിലിണ്ടറുകളുടെ ഉപഭോഗം വിപണിയിൽ നിന്നും പൂർണമായും പിൻവലിക്കുന്നതിന്റെ ഭാഗമായാണ് ഖത്തറിലെ ഇന്ധന വിതരണ കമ്പനിയായ പ്രമോഷൻ ആനുകൂല്യം പ്രഖ്യാപിച്ചത്. ഷഫാഫ് സിലിണ്ടറിന് അഞ്ച് കിലോ മാത്രമേ ഭാരമുള്ളൂവെന്നതും ഗ്യാസ് തീരുന്നത് മുൻകൂട്ടി അറിയാനാകുമെന്നതും പ്രത്യേകതയാണ്. 12 കിലോയുടെയും ആറ് കിലോയുടെയും ഷഫാഫ് സിലിണ്ടറുകൾ വിപണിയിൽ ലഭ്യ
ഖത്തറിൽ ലോഹ നിർമ്മിത പാചക വാതക സിലിണ്ടറുകൾക്ക് പകരം ഭാരം കുറഞ്ഞ ഷഫാഫ് സിലിണ്ടറുകൾ മാറ്റി വാങ്ങാനുള്ള സമയം ഒരു മാസത്തേക്ക് കൂടി നീട്ടി. സിലിണ്ടറുകൾ മാറ്റി വാങ്ങുന്നവർക്കുള്ള 100 റിയാൽ ഇളവ് ഒക്ടോബർ അവസാനം വരെ ലഭിക്കും.
2010 മുതൽ ഖത്തർ വിപണിയിലിറക്കിയ ഭാരം കുറഞ്ഞ ഷഫാഫ് ഗ്യാസ് സിലിണ്ടറുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം മാർച്ച് മുതൽ രാജ്യത്ത് പ്രത്യേക പ്രമോഷൻ പ്രഖ്യാപിച്ചിരുന്നു. ലോഹ നിർമ്മിത ഗ്യാസ് സിലിണ്ടറുകൾ മാറ്റി 365 റിയാൽ വിലയുള്ള ഷഫാഫ് വാങ്ങുന്നവർക്ക് 100 റിയാൽ ഇളവോട് കൂടി 265 റിയാലിനാണ് നൽകി വരുന്നത്. ഈ ഇളവ് ഒരുമാസത്തേക്ക് കൂടി ലഭ്യമാക്കാനാണ് തീരുമാനം.
ലോഹ സിലിണ്ടറുകളുടെ ഉപഭോഗം വിപണിയിൽ നിന്നും പൂർണമായും പിൻവലിക്കുന്നതിന്റെ ഭാഗമായാണ് ഖത്തറിലെ ഇന്ധന വിതരണ കമ്പനിയായ പ്രമോഷൻ ആനുകൂല്യം പ്രഖ്യാപിച്ചത്. ഷഫാഫ് സിലിണ്ടറിന് അഞ്ച് കിലോ മാത്രമേ ഭാരമുള്ളൂവെന്നതും ഗ്യാസ് തീരുന്നത് മുൻകൂട്ടി അറിയാനാകുമെന്നതും പ്രത്യേകതയാണ്. 12 കിലോയുടെയും ആറ് കിലോയുടെയും ഷഫാഫ് സിലിണ്ടറുകൾ വിപണിയിൽ ലഭ്യമാണ