മനാമ: ബഹ്‌റിനിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി ഉറക്കത്തിൽ മരിച്ചു. മലപ്പുറം ജില്ലയിലെ മംഗലം പുറത്തൂർ കാവഞ്ചേരി മേലത്തേ് പുതിയ മാളിയേക്കൽ ഷാഫി ആണ് മരിച്ചത്. പരേതന് 46 വയസായിരുന്നു പ്രായം.

വെസ്റ്റ് റിഫയിലെ സ്വദേശിയുടെ വസതിയിൽ ഡ്രൈവറായിരുന്നു. ഷാഫി കാലത്ത് ഉണരാത്തതിനെ തുടർന്ന് മറ്റു ജോലിക്കാർ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

പിതാവ്: സെയ്തലവി. മാതാവ്: ഖദീജ. ഭാര്യ: ജസീന. മക്കൾ: ഷെറിൻ, ശെയ്ഖ. 25 വർഷത്തോളമായി ബഹ്‌റൈൻ പ്രവാസിയാണ്.