മൂന്നാർ: എ.കെ.ജി വിവാദത്തിൽ ബൽറാമിന് പിന്തുണയുമായി ഷാഫി പറമ്പിൽ എം എൽ എ രംഗത്ത്.യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ജനകീയ വിചാരണ യാത്രയിൽ പ്രസംഗിക്കുന്നതിനിടെയാണ് സിപിഎമ്മിനെതിരെ ഷാഫി പറമ്ബിൽ രൂക്ഷ വിമർശനം ഉന്നയിച്ചത്.

സ്‌കൂൾ പ്രിൻസിപ്പലിനും തോട്ടം തൊഴിലാളി സ്ത്രീകൾക്കും മറ്റേ പണിയാണ് എന്ന് ആക്ഷേപിച്ച മന്ത്രിയുള്ള പാർട്ടിയാണ് സിപിഎം. ആ പാർട്ടി ആക്രമിച്ചും ഭീഷണിപ്പെടുത്തിയും വിടി ബൽറാമിനെക്കൊണ്ട് മാപ്പ് പറയിപ്പിക്കാമെന്ന് കരുതേണ്ടെന്നും ഷാഫി പറമ്ബിൽ പറഞ്ഞു.വിവാദത്തിന്റെ തുടക്കത്തിൽ കോൺഗ്രസ് നേതൃത്വം വിടി ബൽറാമിനെ തള്ളിയപ്പോൾ, പിന്തുണയുമായി ആദ്യം രംഗത്ത് വന്നത് യൂത്ത് കോൺഗ്രസ് ആയിരുന്നു.

കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ നിയമസഭയിൽ അദ്ദേഹത്തിന്റെ കുടുംബക്കാരെ പോലും ആക്ഷേപിച്ച് അച്യൂതാന്ദന്റെ നിലപാടുകൾക്ക് കയ്യടിച്ച് താളം പിടിച്ചിരുന്നവരെ എന്തുകൊണ്ട് തിരുത്താൻ ഈ പാർട്ടി നേതൃത്വം അന്ന് തയ്യാറായില്ല, 2011ലെ നിയമ സഭ തെരഞ്ഞെടുപ്പിൽ ലതികാ സുഭാഷിനെതിരെ അച്യൂതാന്ദൻ അന്ന് അവർ മറ്റ് പല അർത്ഥത്തിൽ പ്രശസ്തയാണ് എന്ന് പറഞ്ഞിരുന്നു.

ബിഷപിനെ നികൃഷ്ടജീവിയെന്നും എൻകെ പ്രേമചന്ദ്രനെ പരനാറിയെന്നും രാഷ്ട്രപതിയായ എപിജെ അബ്ദുൾ കലാമിലെ ആകാശത്തേക്ക് വാണം വിട്ടവനെന്നും ആക്ഷേപിച്ചിട്ട് ഖേദം പ്രകടിപ്പിക്കാത്തവരാണ് മാർക്‌സിസ്റ്റ് പാർട്ടി നേതാക്കബിഷപിനെ നികൃഷ്ടജീവിയെന്നും എൻകെ പ്രേമചന്ദ്രനെ പരനാറിയെന്നും രാഷ്ട്രപതിയായ എപിജെ അബ്ദുൾ കലാമിലെ ആകാശത്തേക്ക് വാണം വിട്ടവനെന്നും ആക്ഷേപിച്ചിട്ട് ഖേദം പ്രകടിപ്പിക്കാത്തവരാണ് മാർക്‌സിസ്റ്റ് പാർട്ടി നേതാക്കളെന്ന് ഷാഫി പറമ്ബിൽ പറഞ്ഞു.

വി എസ് അച്യുതാനന്ദനെ കാമഭ്രാന്തനെന്ന് വിളിച്ച ഗണേശ് കുമാറിന് വേണ്ടി വോട്ട് പിടിച്ച ഡിവൈഎഫ്ഐക്ക് വിടി ബൽറാം മാപ്പ് പറയണം എന്നാവശ്യപ്പെടാനുള്ള യോഗ്യത ഇല്ലെന്നും ഷാഫി പറമ്ബിൽ പരിഹസിച്ചു. ബൽറാമിനെതിരെ ഉള്ള അക്രമങ്ങൾക്ക് പിണറായി വിജയൻ കൂട്ട് നിക്കുകയാണ്.നിയമം കയ്യിലെടുത്ത് ഭീഷണിപ്പെടുത്തി മാപ്പ് പറയിപ്പാക്കാനെന്ന പേരിൽ ചില അജണ്ടകളുമായി ആളുകൾ കടന്ന് വന്ന് കൊണ്ടിരിക്കുകയാണ്.