- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലപാതകികളുടെ ആരാധനാലയത്തിലെ ദൈവമാണ് പിണറായി വിജയൻ; ഖജനാവിലെ പണം ചെലവഴിച്ചാണ് ഓരോ കേസിലേയും കൊലയാളികളെ സംരക്ഷിക്കാൻ വക്കീലന്മാരെ ഇറക്കുന്നത്; വിമർശനവുമായി ഷാഫി പറമ്പിൽ
കണ്ണൂർ: കൊലപാതകികളുടെ ആരാധനാലയത്തിലെ ദൈവമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ഖജനാവിലെ പണം ചെലവഴിച്ചാണ് ഓരോ കേസിലേയും കൊലയാളികളെ സംരക്ഷിക്കാൻ വക്കീലന്മാരെ ഇറക്കുന്നതെന്നും ഷാഫി വിമർശിച്ചു. കൊന്നാൽ സംരക്ഷിക്കാമെന്നതാണ് പിണറായി വിജയൻ, കൊലയാളി സംഘത്തിന് നൽകുന്ന ഉറപ്പ്. പ്രതിഷേധ സംഗമത്തിനിടെ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.
മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും പിടികൂടാത്തതിനെതിരെയാണ് യുഡിഎഫ് പാനൂരിൽ പ്രതിഷേധ സംഗമം നടത്തിയത്. പ്രതിപക്ഷ നേതാക്കൾ മൻസൂറിന്റെ വീടും സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കെ സുധാകരൻ, പാറക്കൽ അബ്ദുള്ള എന്നിവരടങ്ങിയ സംഘമാണ് പാനൂരിലെത്തി കൊല്ലപ്പെട്ട മൻസൂറിന്റെ വീട് സന്ദർശിച്ചത്.
മൻസൂറിന്റെ കൊലപാതകത്തിൽ നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്തരല്ലെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നിലവിൽ നടക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ