പുസ്തകം വാങ്ങാൻ തുക അനുവദിച്ചിട്ടും ഷാഫി പറമ്പിൽ ഉൾപ്പെടെ നാല് എംഎൽഎമാർക്ക് ഒരു പുസ്തകം പോലും വേണ്ട; മുഴുവൻ തുകയും ഉപയോഗിച്ചു പുസ്തകം വാങ്ങിയത് ഇ പിയും രവീന്ദ്രനാഥും ജി സുധാകരനും മാത്രം
തിരുവനന്തപുരം: നിയമസഭാംഗങ്ങൾക്കു പുസ്തകങ്ങൾ വാങ്ങാനായി അനുവദിച്ച തുക പൂർണമായി വിനിയോഗിച്ചതു മൂന്നു പേർ മാത്രം. പിണറായി വിജയൻ മന്ത്രിസഭയിൽ അംഗങ്ങളായ ഇ പി ജയരാജൻ, സി രവീന്ദ്രനാഥ്, ജി സുധാകരൻ എന്നിവർ മാത്രമാണ് അനുവദിക്കപ്പെട്ട 60,000 രൂപ മുഴുവൻ ഉപയോഗിച്ചു പുസ്തകങ്ങൾ വാങ്ങിയത്. അതേസമയം, ഷാഫി പറമ്പിൽ, സി എഫ് തോമസ്, കെ അച്യുതൻ, പി എ മാധവൻ എന്നിവർ ഒരു പുസ്തകം പോലും വാങ്ങിയിട്ടില്ല. വിവരാവകാശ രേഖയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിയമപ്രകാരം വർഷാവർഷം സർക്കാർ പുസ്തകങ്ങൾ വാങ്ങാൻ തുക അനുവദിക്കാറുണ്ട്. വർഷം 15,000 രൂപയാണ് അനുവദിക്കുന്നത്. ഈ ചട്ടം 2013ലാണ് സർക്കാർ പാസാക്കിയത്. എന്നാൽ പകുതിയിൽ അധികം എംഎൽഎമാരും ഈ പണം ചെലവഴിക്കാറില്ലെന്നതാണു വസ്തുത. ചെലവഴിക്കുന്നവരിൽ പലരും പുസ്തകം വാങ്ങിയതിന്റെ ബില്ലുകൾ സർക്കാരിലേക്ക് നൽകാറുമില്ല. 2012-13 മുതൽ 2015-16 വരെയുള്ള നാലുവർഷത്തെ 120 മുൻ എംഎൽഎമാരുടെ പുസ്തകാനുകൂല്യ വിവരങ്ങളാണ് ലഭിച്ചത്. നാലുവർഷം ഇവർ 54.47 ലക്ഷം രൂപയുടെ പുസ്തകങ്ങൾ വാങ്ങാനായി സർക്കാർ എംഎൽഎമാർക്ക് ന
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നിയമസഭാംഗങ്ങൾക്കു പുസ്തകങ്ങൾ വാങ്ങാനായി അനുവദിച്ച തുക പൂർണമായി വിനിയോഗിച്ചതു മൂന്നു പേർ മാത്രം. പിണറായി വിജയൻ മന്ത്രിസഭയിൽ അംഗങ്ങളായ ഇ പി ജയരാജൻ, സി രവീന്ദ്രനാഥ്, ജി സുധാകരൻ എന്നിവർ മാത്രമാണ് അനുവദിക്കപ്പെട്ട 60,000 രൂപ മുഴുവൻ ഉപയോഗിച്ചു പുസ്തകങ്ങൾ വാങ്ങിയത്.
അതേസമയം, ഷാഫി പറമ്പിൽ, സി എഫ് തോമസ്, കെ അച്യുതൻ, പി എ മാധവൻ എന്നിവർ ഒരു പുസ്തകം പോലും വാങ്ങിയിട്ടില്ല. വിവരാവകാശ രേഖയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നിയമപ്രകാരം വർഷാവർഷം സർക്കാർ പുസ്തകങ്ങൾ വാങ്ങാൻ തുക അനുവദിക്കാറുണ്ട്. വർഷം 15,000 രൂപയാണ് അനുവദിക്കുന്നത്. ഈ ചട്ടം 2013ലാണ് സർക്കാർ പാസാക്കിയത്. എന്നാൽ പകുതിയിൽ അധികം എംഎൽഎമാരും ഈ പണം ചെലവഴിക്കാറില്ലെന്നതാണു വസ്തുത.
ചെലവഴിക്കുന്നവരിൽ പലരും പുസ്തകം വാങ്ങിയതിന്റെ ബില്ലുകൾ സർക്കാരിലേക്ക് നൽകാറുമില്ല. 2012-13 മുതൽ 2015-16 വരെയുള്ള നാലുവർഷത്തെ 120 മുൻ എംഎൽഎമാരുടെ പുസ്തകാനുകൂല്യ വിവരങ്ങളാണ് ലഭിച്ചത്.
നാലുവർഷം ഇവർ 54.47 ലക്ഷം രൂപയുടെ പുസ്തകങ്ങൾ വാങ്ങാനായി സർക്കാർ എംഎൽഎമാർക്ക് നൽകിയെന്നും ഇതിൽ 43 പേരാണ് നാലുവർഷവും കൃത്യമായി സർക്കാരിലേക്ക് വാങ്ങിയ പുസ്തകങ്ങളുടെ ബില്ലുകൾ നൽകിയതെന്നും വിവരാവകാശ രേഖയിൽ വ്യക്തമാകുന്നു. പത്ത് എംഎൽഎമാരാകട്ടെ ഒരു വർഷം മാത്രം പുസ്തകം വാങ്ങി ബിൽ നൽകി. മന്ത്രി കെ.ടി ജലീൽ, കെ.ബി ഗണേശ് കുമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഓരോ തവണ ഈ ആനുകൂല്യം ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏതൊക്കെ മന്ത്രിമാർ പുസ്തകങ്ങൾ വാങ്ങിയെന്ന വിവരങ്ങൾ ലഭ്യമായിട്ടില്ല.