- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞക്കുറ്റിക്ക് കാവൽ നിൽക്കാനല്ലാതെ മറ്റൊന്നിനും ആഭ്യന്തരവകുപ്പിനേക്കൊണ്ട് കൊള്ളാതായി; വർഗ്ഗീയ കോമരങ്ങൾ ജനതയുടെ സ്വൈര ജീവിതത്തെ വെല്ലുവിളിക്കുമ്പോൾ ഒരു ചുക്കും ചെയ്യാൻ കഴിയാത്ത അവസ്ഥ: വിമർശിച്ചു ഷാഫി പറമ്പിൽ
പാലക്കാട്: നാടിന്റെ ശാപമായ ആർ.എസ്.എസും എസ്.ഡി.പി.ഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകർക്കുകയാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ. പൊലീസിന്റെ ദയനീയ പരാജയം പാലക്കാടിനെ വലിയ ആശങ്കയിലാഴ്‌ത്തുന്നു. ആഭ്യന്തര വകുപ്പും മന്ത്രിയും മഞ്ഞ കുറ്റിക്ക് കാവൽ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി മാറിയെന്നും എംഎൽഎ വിമർശിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാിയരുന്നു ഷാഫിയുടെ വിമർശനം. പാലക്കാട്ടെ തുടർ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷ വിമർശനം.
ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
നാടിന്റെ ശാപമായ ആർ.എസ്.എസും എസ്.ഡി.പി.ഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകർക്കുകയാണ്. വർഗ്ഗീയ കോമരങ്ങൾ ഒരു ജനതയുടെ സ്വൈര ജീവിതത്തെ വെല്ലുവിളിക്കുമ്പോൾ ഒരു ചുക്കും ചെയ്യാൻ കഴിയാത്ത പൊലീസിന്റെ ദയനീയ പരാജയം കൂടി ചേർന്ന് പാലക്കാടിനെ വലിയ ആശങ്കയിലാഴ്‌ത്തുന്നു. ആഭ്യന്തര വകുപ്പും മന്ത്രിയും മഞ്ഞ കുറ്റിക്ക് കാവൽ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി മാറി.
ഈ ഭീകര സംഘടനകളുടെ തലപ്പത്തിരുന്ന് ഭാര്യയുടെ മുന്നിലും അച്ഛന്റെ മുന്നിലുമിട്ട് ആളെ കൊല്ലാൻ ഉത്തരവിടുന്ന നേതൃത്വത്തെ പിടിക്കാൻ പൊലീസ് മടിക്കുന്നു. അവരറിയാതെ ഇത് നടക്കില്ല. പാലക്കാടൻ ജനത ഒറ്റക്കെട്ടായി ഈ അക്രമ പരമ്പരകളെയും ഉത്തരവാദികളെയും ജനങ്ങളെ വിഭജിക്കുവാനുള്ള അവരുടെ ശ്രമങ്ങളെയും പരാജയപ്പെടുത്തും.