- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടികളും അവാർഡ് ചടങ്ങുകളും പോലുള്ള പൊതുപരിപാടിയിൽ പങ്കെടുക്കാൻ ബോളിവുഡ് താരങ്ങൾ വാങ്ങുന്നത് കോടികൾ; ചടങ്ങിനിടയിൽ നടന്മാരുടെ പ്രകടനം വേണമെങ്കിൽ പ്രതിഫലം ഉയരും; സിനിമാ പ്രതിഫലത്തിന് പുറമേ ബോളിവുഡിലെ താരങ്ങൾ വാങ്ങുന്ന പ്രതിഫല കഥ ഇങ്ങനെ
ആഘോഷരാവുകൾക്ക് കൊഴുപ്പേകാൻ താരങ്ങൾ കൂടി എത്തുന്നത് ഇപ്പോഴത്തെ ട്രെന്റാണ്. ബോളിവുഡിലാകട്ടെ ജന്മദിന പാർട്ടികൾ, പൊലുള്ള പൊതുപരിപാടികളിലും മറ്റും താരങ്ങൾ പങ്കെടുക്കാറുണ്ട്. മലയാളത്തിലെ അവാർഡ് ചടങ്ങുകൾക്ക് പോലും ബോളിവുഡിലെ താരങ്ങളെ ഇറക്കി സദസ്സിനെ കൂടുതൽ തിളക്കമുള്ളതാക്കി മാറ്റാൻ ശ്രമിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്ന താരങ്ങളാവട്ടെ ഇതിനായി കൈപ്പറ്റുന്നത് വമ്പൻ തുകയാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർ്ട്ട്. ബോളിവുഡ് ബബിൾസാണ് പ്രതിഫല വിവരം പ്രസിദ്ധീകരിച്ചത്. എന്നാൽ പാർട്ടിയിൽ പങ്കെടുക്കുന്നതാകട്ടെ പാർട്ടിയുടെ നിലവാരവും ചടങ്ങിനു വരുന്നവരുടെ നിലവാരവും നോക്കിയിട്ടായിരിക്കുമെന്നും ഇവർ പറയുന്നു.ഇത്തരം ഒരു പരിപാടിയിൽ പങ്കെടുക്കാനായി ഷാരൂഖ് വാങ്ങുന്ന പ്രതിഫലം മൂന്നു കോടി രൂപയാണ്. ഷാരുഖ് കഴിഞ്ഞാൽ സൽമാൻ ഖാൻ വാങ്ങുന്നത് 2 കോടി രൂപയും. ഇതിൽ മറ്റെന്തെങ്കിലും പ്രകടനങ്ങൾ കൂടി വേണം എങ്കിൽ പ്രതിഫലം ഉയരും. നടൻ അക്ഷയ് കുമാറിന് ഏത് ആഘോഷത്തിൽ പങ്കെടുക്കുന്നതിനു
ആഘോഷരാവുകൾക്ക് കൊഴുപ്പേകാൻ താരങ്ങൾ കൂടി എത്തുന്നത് ഇപ്പോഴത്തെ ട്രെന്റാണ്. ബോളിവുഡിലാകട്ടെ ജന്മദിന പാർട്ടികൾ, പൊലുള്ള പൊതുപരിപാടികളിലും മറ്റും താരങ്ങൾ പങ്കെടുക്കാറുണ്ട്. മലയാളത്തിലെ അവാർഡ് ചടങ്ങുകൾക്ക് പോലും ബോളിവുഡിലെ താരങ്ങളെ ഇറക്കി സദസ്സിനെ കൂടുതൽ തിളക്കമുള്ളതാക്കി മാറ്റാൻ ശ്രമിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്ന താരങ്ങളാവട്ടെ ഇതിനായി കൈപ്പറ്റുന്നത് വമ്പൻ തുകയാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർ്ട്ട്.
ബോളിവുഡ് ബബിൾസാണ് പ്രതിഫല വിവരം പ്രസിദ്ധീകരിച്ചത്. എന്നാൽ പാർട്ടിയിൽ പങ്കെടുക്കുന്നതാകട്ടെ പാർട്ടിയുടെ നിലവാരവും ചടങ്ങിനു വരുന്നവരുടെ നിലവാരവും നോക്കിയിട്ടായിരിക്കുമെന്നും ഇവർ പറയുന്നു.ഇത്തരം ഒരു പരിപാടിയിൽ പങ്കെടുക്കാനായി ഷാരൂഖ് വാങ്ങുന്ന പ്രതിഫലം മൂന്നു കോടി രൂപയാണ്. ഷാരുഖ് കഴിഞ്ഞാൽ സൽമാൻ ഖാൻ വാങ്ങുന്നത് 2 കോടി രൂപയും. ഇതിൽ മറ്റെന്തെങ്കിലും പ്രകടനങ്ങൾ കൂടി വേണം എങ്കിൽ പ്രതിഫലം ഉയരും.
നടൻ അക്ഷയ് കുമാറിന് ഏത് ആഘോഷത്തിൽ പങ്കെടുക്കുന്നതിനും പ്രതിഫലം 2 കോടി രൂപയാണ്. ബോളിവുഡ് നടിമാരും ഒട്ടും മോശമല്ല. പ്രിയങ്കയും ദീപികയും വാങ്ങുന്നത് ഒരു കോടിരൂപയാണ്. തുക ഒരു കോടിയാണ് എങ്കിലും പാർട്ടിയുടെ നിലവാരമാണു ദീപികയ്ക്ക് കൂടുതൽ പ്രധാനം.