ഷാരൂഖിന്റെ മകൻ അബ്രാം എപ്പോഴും സോഷ്യൽമീഡിയയിലെ കൊച്ചുതാരമാണ്. പൊതു വേദികളിലും പരിപാടികളിലും ഷാരൂഖ് ഖാനൊപ്പം എപ്പോഴും കാണും അബ്രാം. ഷൂട്ടിങ് സമയത്ത് മാത്രമാണ് കിങ് ഖാൻ ഇളയമകനെ പിരിയാറുള്ളൂ. ഇപ്പോൾ സിനിമയ്ക്ക് അവധിയെടുത്ത് അബ്രാമിനൊപ്പം യൂറോപ്യൻ യാത്ര നടത്തിയതിന്റെ വീഡിയോ ആണ് വൈറലാകുന്നത്.

ഞാനും എന്റെ ലിറ്റിൽ വണ്ണും' എന്ന ക്യാപ്ഷനോടെ ഷാരുഖ് ഖാൻ കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയും ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. എന്നും സകുടുംബം യാത്രകൾ നടത്തുന്നതാണ് ഷാരുഖിന്റെ പതിവ്. പക്ഷേ ഇത്തവണത്തെ യാത്ര ഷാരുഖും കുഞ്ഞു അബ്രാമും മാത്രമുള്ളതായിരുന്നു.

സിനിമയിൽ നിന്ന് അവധിയെടുത്താണ് അബ്രാമിനേയും കൂട്ടി നടൻ ആൽപ്‌സിലെത്തിയത്. ആൽപ്‌സ് പർവ്വതനിരകൾക്കിടയിലൂടെ സ്‌കീയിങ് വളരെ പ്രഗൽഭരായവരെപ്പോലെയാണ് അബ്രാം തെന്നി നീങ്ങുന്നത് വീഡിയോയിൽ കാണാംയആൽപ്സ് അധികൃതർ അബ്രാമിന് പ്രത്യേകം ട്രോഫിയും നൽകി സന്തോഷിപ്പിച്ചാണയച്ചത്. അവധി ആഘോഷങ്ങൾക്ക് ശേഷം മുംബൈ വിമാനത്താവളത്തിൽ തിരിച്ചെത്തിയ ഇരുവരുടെയും ചിത്രങ്ങളും വൈറലാണ്.