- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധോലോക ചക്രവർത്തിയായി ഷാരൂഖ്; ഐറ്റം നമ്പരുമായി സണ്ണി ലിയോൺ; റയീസ് ട്രെയിലർ കാണാം
ആക്ഷനും പാട്ടും നൃത്തവും ഒരുപോലെ കോർത്തിണക്കി ഷാരൂഖ് ഖാൻ ചിത്രം റയീസിന്റെ ട്രെയിലർ എത്തി. ഏറെ നാൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് റയീസിന്റെ ട്രെയിലർ പ്രേക്ഷകരിലേക്ക് എത്തുന്നത്. തകർപ്പൻ ആക്ഷൻ രംഗങ്ങളും കിടിലൻ ഡയലോഗുകളുമാണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒപ്പം സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസും ട്രെയിലറിൽ ചേർത്തിട്ടുണ്ട്. ഒരു അധോലോക നായകനായിട്ടാണ് ചിത്രത്തിൽ കിങ് ഖാൻ എത്തുന്നത്. ഷാരൂഖിന്റെ ഡിയർ സിന്ദഗി തിയറ്ററുകളിൽ തകർത്തോടുന്നതിനിടെയാണ് താരത്തിന്റെ പുതിയ ചിത്രം പുറത്ത് വരുന്നത്. അടുത്ത വർഷം ജനുവരി 25നാണ് സിനിമയുടെ റിലീസ് പ്രതീക്ഷിച്ചിരിക്കുന്നത്. രാഹുൽ ധോലാക്യ സംവിധാനം ചെയ്യുന്ന സിനിമ ഗൗരി ഖാൻ ആണ് നിർമ്മിക്കുന്നത്. തനതായ അഭിനയ ശൈലി കൊണ്ട് ബോളീവുഡിലെ ശ്രദ്ധാകേന്ദ്രമായ നവാസുദ്ദിൻ സിദ്ദിഖിയും ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നു. പുറത്ത് വന്ന സൂചനകൾ അനുസരിച്ച് മുംബയ് നഗരത്തെ അടക്കി ഭരിച്ച റഈസ് എന്ന അധോലോക ചക്രവർത്തിയായാണ് ഷാരൂഖ് സിനിമയിലെത്തുന്നത്. ഇയാളെ പിടിക്കാെനത്തുന്ന പൊലീസുകാരനായി നവാസുദ്
ആക്ഷനും പാട്ടും നൃത്തവും ഒരുപോലെ കോർത്തിണക്കി ഷാരൂഖ് ഖാൻ ചിത്രം റയീസിന്റെ ട്രെയിലർ എത്തി. ഏറെ നാൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് റയീസിന്റെ ട്രെയിലർ പ്രേക്ഷകരിലേക്ക് എത്തുന്നത്. തകർപ്പൻ ആക്ഷൻ രംഗങ്ങളും കിടിലൻ ഡയലോഗുകളുമാണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒപ്പം സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസും ട്രെയിലറിൽ ചേർത്തിട്ടുണ്ട്.
ഒരു അധോലോക നായകനായിട്ടാണ് ചിത്രത്തിൽ കിങ് ഖാൻ എത്തുന്നത്. ഷാരൂഖിന്റെ ഡിയർ സിന്ദഗി തിയറ്ററുകളിൽ തകർത്തോടുന്നതിനിടെയാണ് താരത്തിന്റെ പുതിയ ചിത്രം പുറത്ത് വരുന്നത്. അടുത്ത വർഷം ജനുവരി 25നാണ് സിനിമയുടെ റിലീസ് പ്രതീക്ഷിച്ചിരിക്കുന്നത്. രാഹുൽ ധോലാക്യ സംവിധാനം ചെയ്യുന്ന സിനിമ ഗൗരി ഖാൻ ആണ് നിർമ്മിക്കുന്നത്. തനതായ അഭിനയ ശൈലി കൊണ്ട് ബോളീവുഡിലെ ശ്രദ്ധാകേന്ദ്രമായ നവാസുദ്ദിൻ സിദ്ദിഖിയും ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നു.
പുറത്ത് വന്ന സൂചനകൾ അനുസരിച്ച് മുംബയ് നഗരത്തെ അടക്കി ഭരിച്ച റഈസ് എന്ന അധോലോക ചക്രവർത്തിയായാണ് ഷാരൂഖ് സിനിമയിലെത്തുന്നത്. ഇയാളെ പിടിക്കാെനത്തുന്ന പൊലീസുകാരനായി നവാസുദ്ദീൻ സിദ്ദീഖിയും എത്തുന്നു. ഷാരൂഖിന്റെ നായികയായി പാക് നടി മഹീറാ ഖാൻ ആണ് ചിത്രത്തിൽ അഭിനയിക്കുന്നത്.