കേന്ദ്രമന്ത്രിയും മുൻ നടിയുമായ സ്മൃതി ഇറാനി ഇൻസ്റ്റാഗ്രാമിൽ എത്തിയിട്ട് കുറച്ചു ദിവസമേ എത്തിയുള്ളൂ. കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിക്കൊണ്ടായിരുന്നു സ്മൃതി രംഗത്തെത്തിയത്. വളർത്തുമകൾ ഷനെല്ലെ ഇറാനിയുടെ സുന്ദരമായൊരു ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സ്മൃതിയുടെ രംഗപ്രവേശം. കുടുംബചിത്രം. ഒരാളുടെ അഭാവം വല്ലാതെ അറിയുന്നു എന്ന കുറിപ്പോടുകൂടിയാണ് ഷനെല്ലെയുടെ ഫോട്ടോ സ്മൃതി പോസ്റ്റ് ചെയ്തത്.

സ്മൃതിയുടെ ഭർത്താവ് സുബിൻ ഇറാനിയുടെ ആദ്യ ഭാര്യയിലെ മകളാണ് ഷനെല്ലെ. മുൻ സൗന്ദര്യറാണി മോണ ഇറാനിയാണ് ഷനെല്ലെയുടെ അമ്മ. സ്മൃതിയുടെ പോസ്റ്റ് വന്ന ഉടനെ വലിയൊരു രഹസ്യവുമായി ഷാരൂഖ് ഖാൻ രംഗത്തെത്തി. സുബിൻ ഇറാനിയുടെ മകൾക്ക് ഷനെല്ലെ എന്നു പേരിട്ടത് താനാണെന്ന രഹസ്യം. എന്റെ കളിക്കൂട്ടുകാരൻ സുബിന്റെ മകൾ ഇപ്പോൾ വളർന്ന് സുന്ദരിയായി.... എല്ലാവരും അറിയാൻ ഞാൻ പറയട്ടെ അവൾക്ക് ഷനെല്ലെ എന്ന് പേരിട്ടത് ഞാനാണ്. ഷാരൂഖ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ടി.വിയിൽ നിന്ന് വന്ന് ബോളിവുഡ് കീഴടക്കിയ നടനാണ് ഷാരൂഖ്. രാഷ്ട്രീയത്തിൽ ഇറങ്ങുംമുൻപ് ക്യോംകി സാസ് ബി കഭി ബഹു തിയിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ മനം കവർന്ന താരമായിരുന്നു സ്മൃതി. 2001ലാണ് സ്മൃതി ബിസിനസുകാരനായ സുബിൻ ഇറാനിയെ വിവാഹം കഴിക്കുന്നത്. സോർ, സോയിഷ് എന്നീ രണ്ട് മക്കളാണ് ഇവർക്കുള്ളത്. സ്മൃതിയുടെ വളർത്തുമകളായ ഷനെല്ലെ ഇറാനി ജോർജ്ടൗൺ സർവകലാശാലയിലെ നിയമവിദ്യാർത്ഥിയാണ്.