- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രൺവീർ കപൂർ നായകനാകുന്ന ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്രയിലെ ദൃശ്യങ്ങൾ ചോർന്നു; ചിത്രത്തിൽ ഷാരൂഖ് എത്തുന്നത് 'വാനരാസ്ത്ര'യായി
മുംബൈ: ബോളിവുഡ് ബ്രഹ്മാണ്ഡ ചിത്രം 'ബ്രഹ്മാസ്ത്ര'യുടെ ദൃശ്യങ്ങൽ ചോർന്നു. ബിഗ് ബജറ്റിൽ എത്തുന് ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. സിനിമയുടെ ടീസറും ട്രെയ്ലറും റിലീസ് ചെയ്തതോടെ ചർച്ചകൾ സജീവായി. ചിത്രത്തിലെ ഷാരൂഖിന്റെ 'വാനരാസ്ത്ര' എന്ന കഥാപാത്രത്തിന്റെ ചില ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചോർന്നിരിക്കുകയാണിപ്പോൾ. ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ചിത്രങ്ങൾ എങ്ങനെ ചോർന്നുവെന്ന കാര്യത്തിൽ വ്യക്തതയില്ല.
സിനിമയുടെ ടീസർ റിലീസ് ചെയ്തതിന് പിന്നാലെ ഷാരൂഖ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുവെന്ന് ചർച്ചകൾക്ക് ആക്കം കൂട്ടിയിരുന്നു. 36 സെക്കന്റുകൾ മാത്രം വരുന്ന ടീസറിൽ മുഖം വെളിപ്പെടുത്താത്ത ഒരാൾ ത്രിശൂലവുമായി ഒരു ഭീമൻ കല്ലിന് നേരെ നടന്ന് നീങ്ങുന്ന രംഗവും ഉണ്ടായിരുന്നു. ആ കഥാപാത്രം ഷാരൂഖ് ആണെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നത്.
ആലിയ ഭട്ടും റൺബിർ കപൂറും നായിക-നായകന്മാരാകുന്ന ആദ്യത്തെ ചിത്രമാണ് 'ബ്രഹ്മാസ്ത്ര'. റൺബിർ ശിവ എന്ന കഥാപാത്രത്തെയും ആലിയ ഇഷ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചൻ, നാഗാർജുന അക്കിനേനി, മൗനി റോയി, എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. മൂന്ന് ഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 'ബ്രഹ്മാസ്ത്ര ഒന്നാം ഭാഗം : ശിവ' സെപ്റ്റംബർ ഒമ്പതിനാണ് തിയേറ്ററുകളിൽ എത്തുക.
ഇന്ത്യൻ പുരാണങ്ങളിലെ സങ്കൽപ്പങ്ങളും ഇന്നത്തെ ലോകവും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു പക്കാ ഫാന്റസി ചിത്രം തന്നെയാണ് ഇത്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമയുടെ ദക്ഷിണേന്ത്യൻ വിതരണാവകാശം സംവിധായകൻ എസ് എസ് രാജമൗലിക്കാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം എത്തും.
മറുനാടന് ഡെസ്ക്