ബോളീവുഡ് കിങ് ഖാന്റെ മകൻ ആര്യനും ബിഗ് ബി അമിതാഭ് ബച്ചന്റെ ചെറുമകൾ നവ്യയും ഗോസിപ്പുകോളങ്ങളിൽ ഇടം പിടിക്കുന്നത് ഇത് ആദ്യമല്ല.മുമ്പ് ഇരുവരും തമ്മിലുള്ള ചില ചിത്രങ്ങൾ വിവാദങ്ങൾക്ക് ഇടവച്ചിരുന്നു. ആര്യന്റെയും നവ്യയുടേതുമാണെന്ന രീതിയിൽ അശ്ലീല വീഡിയോയും പ്രചരിച്ചിരുന്നത് വാർത്തയായിരുന്നു.

ഇപ്പോഴിതാ ഇരുവരും ചേർന്നെടുത്ത സെൽഫിയാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്.ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വീണ്ടും വൈറലാകുകയാണ്. ആര്യനും നവ്യയും തന്നെയാണ് തങ്ങളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ചെറു പുഞ്ചിരിയോടെ നിൽക്കുന്ന നവ്യയും തൊട്ട് പിന്നിൽ ആര്യനും നിൽക്കുന്ന ചിത്രമാണ് ഇരുവരും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

നവ്യയും ആര്യനും ലണ്ടനിലെ ഒരു കോളേജിൽ ഒരുമിച്ചു പഠിക്കുന്നവരാണ്. അതുകൊണ്ടുതന്നെ മിക്കപ്പോഴും ഇവർ ഒന്നിച്ചുണ്ടാകാറുമുണ്ട്. ഇവർ തമ്മിൽ പ്രണയത്തിലാണെന്നും റൂമറുകളുണ്ട്. ഇതിനിടെയാണ് ഇരുവരുടെയും പുതിയ ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നവ്യമാത്രമല്ല ആര്യന്റെ അടുത്ത സുഹൃത്ത്. സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലിയുമായും ആര്യന് അടുത്ത സൗഹൃദമുണ്ട്. ഇവർ ചേർന്നുള്ള സെൽഫിയും അടുത്തിടെ സോഷ്യൽ മീഡിയയിലെത്തിയിരുന്നു.