- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡിലെ സൂപ്പർ ഖാന്മാർ വീണ്ടും ഒരുമിക്കുന്നു; സൽമാന്റെ പുതിയ ചിത്രമായ ട്യൂബ് ലൈറ്റിൽ മന്ത്രവാദിയുടെ വേഷത്തിലെത്തുന്നത് ഷാരൂഖ്; പണംവാരി പടമായിരിക്കുമെന്ന് ഉറപ്പിച്ച് ബോളിവുഡ് ലോകം
മുംബൈ: ബോളിവുഡിലെ ഖാൻ ത്രയങ്ങളിലെ ഷാരൂഖും സൽമാനും വീണ്ടും ഒന്നിക്കുന്നു. കബിർ ഖാൻ സംവിധാനം ചെയ്യുന്ന പുതിയ സൽമാൻ ചിത്രമായ ട്യൂബ് ലൈറ്റിൽ ഷാരൂഖും സുപ്രധാന വേഷം ചെയ്യും. കബീർ ഖാൻ തന്നെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോടു സ്ഥിരീകരിച്ചത്. സൽമാന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളായ ഏക് ഥാ ടൈഗറും ബജ്റംഗി ഭായ്ജാനും സംവിധാനം ചെയ്തത് കബീർ ഖാൻ ആയിരുന്നു. പുതിയ ചിത്രമായ ട്യൂബ് ലൈറ്റിനെക്കുറിച്ച് വാർത്ത പുറത്തുവന്നയുടനെ തന്നെ അതിൽ ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഒരു വേഷം ചെയ്യുന്നുണ്ടെന്ന അഭ്യൂഹങ്ങൾ പടർന്നിരുന്നു. വാർത്ത സത്യമാണെങ്കിൽ ബോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ ചിത്രമാണ് പിറക്കുക എന്ന് അന്നേ സിനിമാ മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ വാർത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുകയാണ്. ട്യൂബ് ലൈറ്റിൽ ഷാരൂഖും ഉണ്ടാകുമെന്ന് കബീർ ഖാൻ പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ വേഷത്തെക്കുറിച്ച് കൂടുതൽ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സംവിധായകന്റെ പ്രതികരണം വന്നയുടൻ ചിത്രത്തോടടുത്ത വൃത
മുംബൈ: ബോളിവുഡിലെ ഖാൻ ത്രയങ്ങളിലെ ഷാരൂഖും സൽമാനും വീണ്ടും ഒന്നിക്കുന്നു. കബിർ ഖാൻ സംവിധാനം ചെയ്യുന്ന പുതിയ സൽമാൻ ചിത്രമായ ട്യൂബ് ലൈറ്റിൽ ഷാരൂഖും സുപ്രധാന വേഷം ചെയ്യും. കബീർ ഖാൻ തന്നെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോടു സ്ഥിരീകരിച്ചത്.
സൽമാന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളായ ഏക് ഥാ ടൈഗറും ബജ്റംഗി ഭായ്ജാനും സംവിധാനം ചെയ്തത് കബീർ ഖാൻ ആയിരുന്നു. പുതിയ ചിത്രമായ ട്യൂബ് ലൈറ്റിനെക്കുറിച്ച് വാർത്ത പുറത്തുവന്നയുടനെ തന്നെ അതിൽ ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഒരു വേഷം ചെയ്യുന്നുണ്ടെന്ന അഭ്യൂഹങ്ങൾ പടർന്നിരുന്നു.
വാർത്ത സത്യമാണെങ്കിൽ ബോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ ചിത്രമാണ് പിറക്കുക എന്ന് അന്നേ സിനിമാ മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ വാർത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുകയാണ്.
ട്യൂബ് ലൈറ്റിൽ ഷാരൂഖും ഉണ്ടാകുമെന്ന് കബീർ ഖാൻ പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ വേഷത്തെക്കുറിച്ച് കൂടുതൽ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ സംവിധായകന്റെ പ്രതികരണം വന്നയുടൻ ചിത്രത്തോടടുത്ത വൃത്തങ്ങൾ ഷാരൂഖിന്റെ വേഷം എന്താകുമെന്ന് പറഞ്ഞുകഴിഞ്ഞു. ഒരു മാന്ത്രികനായാവും അദ്ദേഹം അഭിനയിക്കുക. വാർത്ത പുറത്തായത് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നായതിനാൽ ഇത് അണിയറ പ്രവർത്തകർ നിക്ഷേധിച്ചിട്ടില്ല.
1962ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ട്യൂബ്ലൈറ്റ് ഒരുങ്ങുന്നത്. ചൈനക്കാരിയായ നടിയാണ് ചിത്രത്തിൽ സൽമാന്റെ നായിക.
1995 ൽ പുറത്തിറങ്ങിയ കരൺ അർജുൻ എന്ന ഹിറ്റ് ചിത്രത്തിലാണ് ഷാരൂഖും സൽമാനും ആദ്യമായി ഒന്നിച്ചത്. 1998 ൽ റിലീസ് ചെയ്ത കുച്ച് കുച് ഹോത്താഹെയിലും സൽമാൻ അതിഥി വേഷത്തിലെത്തിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഓം ശാന്തി ഓം എന്ന ഷാരൂഖ് ചിത്രത്തിലെ ഗാനരംഗത്തിലും സൽമാൻ മുഖം കാണിച്ചിരുന്നു.