- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി കെ പോസ്റ്റർ വിവാദം: ആമിർഖാന്റേതു അശ്ലീലമെന്ന പ്രതികരണവുമായി കിങ് ഖാൻ; വനിതകളുടെ പ്രതികരണത്തെ തുടർന്ന് തിയേറ്റർ ഉടമ പോസ്റ്റർ നീക്കി
അമീർഖാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ പി കെയുടെ പോസ്റ്റർ ഇറങ്ങിയപ്പോൾ തന്നെ വിവാദവും ഒപ്പം ചേർന്നതാണ്. അമീർഖാനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ ഹർജി നല്കിയതും, പോസ്റ്റർ കോപ്പിയടിയാണെന്നുള്ള വാദവും ഉയരുന്നതിനിടെ ബോളിവുഡിൽ നിന്നും ആദ്യ പ്രതികരണം എത്തി. പ്രതികരണവുമായി കിങ് ഖാൻ ഷാരൂഖാണ് രംഗത്തെത്തിയത്. അമിർഖാൻ ച
അമീർഖാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ പി കെയുടെ പോസ്റ്റർ ഇറങ്ങിയപ്പോൾ തന്നെ വിവാദവും ഒപ്പം ചേർന്നതാണ്. അമീർഖാനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ ഹർജി നല്കിയതും, പോസ്റ്റർ കോപ്പിയടിയാണെന്നുള്ള വാദവും ഉയരുന്നതിനിടെ ബോളിവുഡിൽ നിന്നും ആദ്യ പ്രതികരണം എത്തി.
പ്രതികരണവുമായി കിങ് ഖാൻ ഷാരൂഖാണ് രംഗത്തെത്തിയത്. അമിർഖാൻ ചെയ്തത് പോലെയുള്ള നഗ്നതാ പ്രദർശനം അശ്ലീലമാണെന്നും അത് തനിക്ക് ചേരില്ലെന്നും ഷാരൂഖ് ഖാൻ പറഞ്ഞു. ഇത്തരം പ്രദർശനത്തെ കഴിവെന്ന് പറയാനാകില്ലെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു.
പുതിയ ചിത്രമായ പികെയ്ക്കുവേണ്ടി ആമിർഖാൻ നടത്തിയ നഗ്നതാ പ്രദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഷാരൂഖിന്റെ മറുപടി. ബെൽറ്റിനടിയിൽ ഒളിപ്പിച്ചിരിക്കുന്ന കഴിവ് പ്രദർശിപ്പിക്കുമോ എന്ന ചോദ്യത്തിന് ബെൽറ്റിനടിയിലുള്ളത് പ്രദർശിപ്പിക്കുന്നത് അശ്ലീലമാണെന്ന് ഷാരൂഖ് തുറന്ന് പറഞ്ഞത്. ടാലന്റ് വേൾഡ് സ്റ്റേജ് ലൈവിനിടെയാണ് ഷാരൂഖിന്റെ പ്രതികരണം.
ഇതിനിടെ നഗ്നതാ പോസ്റ്റർ പുറത്ത് വിട്ട് എത്രയും വേഗം പ്രതികരിക്കൂ എന്ന് ആരാധകർക്ക് നിർദ്ദേശം നല്കിയ ആമിർഖാനെക്കാളും ഇപ്പോൾ പണി കിട്ടിയിരിക്കുന്നത് തിയേറ്റർ ഉടമകൾക്കാണ്. വനിതാ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് സിനിമയുടെ പോസ്റ്റർ തീയറ്റർ ഉടമയ്ക്ക് എടുത്തു മാറ്റേണ്ടി വന്നതായി റിപ്പോർട്ടുണ്ട്.പോസ്റ്ററിന്റെ പേരിൽ വനിതാ സംഘടനകൾ നൽകിയ പരാതിയെ തുടർന്നാണ് നടപടി. മൂംബൈയിലെ ഒരു പഴയ തീയറ്ററിനാണ് പണി കിട്ടിയത്. പരാതി ശക്തമായതോടെ തീയറ്റർ ഉടമ പോസ്റ്റർ മാറ്റാൻ നിർബ്ബന്ധിതമാകുകയായിരുന്നു.
രാജ് കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന പികെയുടെ പോസ്റ്ററിൽ പൂർണ്ണ നഗ്നനായണ് ആമീർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുൻപ് ആമീറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ ത്രീ ഇഡിയറ്റ് ഒരുക്കിയ ടീമാണ് പികെയ്ക്ക് പിന്നിലും.
വിനോദ് ചോപ്ര ഫിലിംസും, ഹിരാനിയും, യുടിവിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത ഡിസംബറിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ഹ്യൂമറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അനുഷ്‌ക ശർമ്മയാണ് നായിക. സുഷാന്ത് രാജ് പുത്ത് ഒരു പ്രധാന വേഷം ചെയ്യുന്നു. ചിത്രം ട്വിറ്ററിൽ ഇട്ട ആമീർ തന്റെ മസിലിനെക്കുറിച്ച് ഇട്ട ട്വീറ്റും വൻ ഹിറ്റാണ്.