കൊൽക്കത്ത: രാജസ്ഥാൻ റോയൽസിനോട് തോറ്റ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്നലെ ഐപിഎല്ലിൽ നിന്നും പുറത്തായിരുന്നു. സ്വന്തം ടീം പരാജയപ്പെട്ടെങ്കിലും എതിരാളികളായ റോയൽസിനെ അഭിനന്ദിക്കാൻ ഷാരൂഖ് മറന്നില്ല. ജയം രാജസ്ഥാൻ റോയൽസ് അർഹിച്ചിരുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇക്കാര്യം ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഷെയ്ൻ വാട്‌സന്റെ സെഞ്ച്വറി പ്രകടനത്തിലാണ് ഷാരൂഖിന്റെ ടീം അപ്രസക്തരായി പോയത്.

ഷാരൂഖിനൊപ്പം കളി കാണാൻ ദിൽവാലെയിൽ ഒപ്പം അഭിനയിക്കുന്ന വരുൺ ധവാൻ, കൃതി സനോൺ, വരുൺ ശർമ്മ, എന്നിവരും ഇളയമകൻ അബ്രാമുണ്ടായിരുന്നു. ഇന്നലത്തെ മത്സരശേഷം അബ്രാമിന്റേയും തന്റേയും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവും ഷാരൂഖ് ട്വീറ്റ് ചെയ്തു. രണ്ട് പേരും പരസ്പരം നോക്കി നിൽക്കുന്നതായിരുന്നു ചിത്രത്തിൽ. അടിക്കുറിപ്പായി അബ്രാമുമായുള്ള സംഭാഷണവും ഖാൻ കുറിച്ചിട്ടുണ്ട്.

അബ്രാം നമ്മൾ ജയിച്ചോ?
ഷാരൂഖ് ഇല്ല
അബ്രാം എന്തുകൊണ്ട് പപ്പാ?
ഷാരൂഖ് വാട് സൺ!

ഫേസ്‌ബുക്കിലും ട്വിറ്ററിലും വന്ന ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കഴിഞ്ഞു. ഷാരൂഖിന്റെ മറുപടിയിൽ എല്ലം അടങ്ങിയിട്ടുണ്ടായിരുന്നു.

 

 

He: We Won?Me: No Son.He: Why Papa?Me: Wat Son!

Posted by Shah Rukh Khan on Sunday, May 17, 2015