മസ്‌കത്ത്: ഒമാൻ തീരത്ത് വീശിയേക്കുമെന്ന് കരുതുന്ന ഷഹീൻ ചുഴലിക്കാറ്റിന്റെ പാശ്ചാത്താലത്തിൽ പ്രവാസി സംഘടനകളും നോർക്കാ ഹെൽപ്പ്ലൈനും വിപുലമായ തയ്യാറെടുപ്പിൽ. ഹെൽപ്പ് ഡെസ്‌കുകൾ ഒരുക്കിയും മറ്റും പ്രവാസികൾക്ക് കൈതാങ്ങാകാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ സോഷ്യൽ ക്ലബും കൈരളിയും അടക്കമുള്ള സംഘടനകൾ.

ചുഴലിക്കാറ്റിന്റെ കെടുതികൾ നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും ഒമാൻ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും പ്രവാസി വെൽഫയർ ബോർഡ് ചെയർമാനും ഇന്ത്യൻ സോഷ്യൽ ക്‌ബ് കമ്മ്യൂണിറ്റി വെൽഫയർ സെക്രട്ടറിയുമായ പിഎം ജാബിർ പറഞ്ഞു.

2006 ലെ ഗോനു ചുഴലിക്കാറ്റിന്റെ കെടുതികൾ ഓർക്കുന്നതുകൊണ്ടായിരിക്കാം ഷഹീൻ ചുഴലിക്കാറ്റ് പലരെയും ആശങ്ക പെടുത്തുന്നത്. ചുഴലിക്കാറ്റ് സംബന്ധിച്ച് ആരും പരിഭ്രാന്തി പരത്തരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ആർക്കെങ്കിലും എന്തെങ്കിലും പ്രയാസം നേരിടുകയാണെങ്കിൽ അവരെ സഹായിക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബും നോർകാഹെൽപ് ലൈനും അതുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളും വേണ്ട തയ്യാറെടുപ്പുകൾ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഇന്ത്യൻ എംബസി ഹോട്ട്ലൈൻ നമ്പർ 8007 1234, ഇന്ത്യൻ സോഷ്യൽ ക്ലബ് ഓഫീസ്: 24701347, കമ്മ്യൂണിറ്റി വെൽഫയർ സെക്രട്ടറി: 9933 5751 നമ്പറുകളിൽ ബന്ധപ്പെടാം;