- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാൾ ചതിച്ചതാണെന്ന് എനിക്കുറപ്പുണ്ട്; പക്ഷേ മറ്റേയാളേക്കുറിച്ച് എനിക്ക് വലിയ സംശയങ്ങളുണ്ടായിരുന്നു; തന്നെ വഞ്ചിച്ച സൂപ്പർ നായികമാരെക്കുറിച്ച് മനസ്സ് തുറന്ന് ഷാഹിദ് കപൂർ
മുംബൈ: ബോളിവുഡിലെ ഇപ്പോഴത്തെ ഇരുത്തം വന്ന നടന്മാരിൽ ഒരാളാണ് ഷാഹിദ് കപൂർ. ചോക്ലേറ്റ് നായകൻ എന്ന വിളിപ്പേര് ഹൈദർ പോലെ ഉള്ള മികച്ച വേഷങ്ങളിലൂടെ ഷാഹിദ് മറികടന്നിരുന്നു. ബോളിവുഡിലെ സൂപ്പർ നായികമാരുടെ കാമുകനായി വിലസിയ ഷാഹിദ് ഇപ്പോൾ നല്ല കുടുംബസ്ഥനാണ്. കോളേജ് വിദ്യാർത്ഥിനിയായിരുന്ന മിറയെ വിവാഹം കഴിച്ചതോടെ പ്രണയ രംഗങ്ങളിൽ നിന്ന് അകന്ന ഷാഹിദിന് പഴയകാല പ്രണയം പലപ്പോഴും ചോദ്യങ്ങളായി എത്തിയിട്ടുണ്ട്. ബോളിവുഡ് നടി നേഹ ദൂപിയ അവതാരകയായെത്തുന്ന ഒരു ചാനൽ ഷോയിൽ കഴിഞ്ഞ ദിവസം ഷാഹിദും ഭാര്യ മിറയും അതിഥികളായെത്തി. ഷോയ്ക്കിടയിൽ ഷാഹിദ് തന്റെ പ്രണയബന്ധങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി. പരിപാടിക്കിടെ ആരെങ്കിലും ഷാഹിദിനെ പ്രണയിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ എങ്ങനെയെന്ന് പറയാനും അവതാരിക ആവശ്യപ്പെട്ടു. എത്ര സ്ത്രീകൾ വഞ്ചിച്ചിട്ടുണ്ടെന്ന് ചോദിക്കാൻ മിറ ആവശ്യപ്പെട്ടു. ഇതിന് ഷാഹിദ് നൽകിയ മറുപടി ഇങ്ങനെ. 'ഒരാൾ ചതിച്ചതാണെന്ന് എനിക്കുറപ്പുണ്ട്, പക്ഷേ മറ്റേയാളേക്കുറിച്ച് എനിക്ക് വലിയ സംശയങ്ങളുണ്ടായിരുന്നു' എന്നായിരുന്നു പ്രത
മുംബൈ: ബോളിവുഡിലെ ഇപ്പോഴത്തെ ഇരുത്തം വന്ന നടന്മാരിൽ ഒരാളാണ് ഷാഹിദ് കപൂർ. ചോക്ലേറ്റ് നായകൻ എന്ന വിളിപ്പേര് ഹൈദർ പോലെ ഉള്ള മികച്ച വേഷങ്ങളിലൂടെ ഷാഹിദ് മറികടന്നിരുന്നു. ബോളിവുഡിലെ സൂപ്പർ നായികമാരുടെ കാമുകനായി വിലസിയ ഷാഹിദ് ഇപ്പോൾ നല്ല കുടുംബസ്ഥനാണ്.
കോളേജ് വിദ്യാർത്ഥിനിയായിരുന്ന മിറയെ വിവാഹം കഴിച്ചതോടെ പ്രണയ രംഗങ്ങളിൽ നിന്ന് അകന്ന ഷാഹിദിന് പഴയകാല പ്രണയം പലപ്പോഴും ചോദ്യങ്ങളായി എത്തിയിട്ടുണ്ട്.
ബോളിവുഡ് നടി നേഹ ദൂപിയ അവതാരകയായെത്തുന്ന ഒരു ചാനൽ ഷോയിൽ കഴിഞ്ഞ ദിവസം ഷാഹിദും ഭാര്യ മിറയും അതിഥികളായെത്തി. ഷോയ്ക്കിടയിൽ ഷാഹിദ് തന്റെ പ്രണയബന്ധങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി.
പരിപാടിക്കിടെ ആരെങ്കിലും ഷാഹിദിനെ പ്രണയിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ എങ്ങനെയെന്ന് പറയാനും അവതാരിക ആവശ്യപ്പെട്ടു. എത്ര സ്ത്രീകൾ വഞ്ചിച്ചിട്ടുണ്ടെന്ന് ചോദിക്കാൻ മിറ ആവശ്യപ്പെട്ടു. ഇതിന് ഷാഹിദ് നൽകിയ മറുപടി ഇങ്ങനെ.
'ഒരാൾ ചതിച്ചതാണെന്ന് എനിക്കുറപ്പുണ്ട്, പക്ഷേ മറ്റേയാളേക്കുറിച്ച് എനിക്ക് വലിയ സംശയങ്ങളുണ്ടായിരുന്നു' എന്നായിരുന്നു പ്രതികരണം. ബോളിവുഡിലെ പ്രമുഖ നായികമാരാണോ ഈ കാമുകിമാർ എന്ന ചോദ്യത്തിന് അവരുടെ പേര് താൻ പറയില്ലെന്ന് ഷാഹിദ് പറഞ്ഞു. രണ്ടു നടിമാരുമായി തനിക്ക് പ്രണയം ഉണ്ടായിരുന്നെന്നും അതിൽ വളരെ പ്രശസ്തയായ ഒരു വ്യക്തി തന്നെ ചതിച്ചെന്നും ഷാഹിദ് മുൻപ് വെളിപ്പെടുത്തി.
നടിമാരായ കരീന കപൂറും വിദ്യാ ബാലനുമായിരുന്നു ഷാഹിദിന്റെ കാമുകിമാരായി ഉണ്ടായിരുന്നത്. ഇതിൽ കരീനയുമായി ജബ് വി മെറ്റ് എന്ന ചിത്രത്തിലൂടെ വലിയ ബന്ധം ഉണ്ടാക്കിയിരുന്നു. ഇരുവരും പ്രണയത്തിലായതും വിവാഹം വരെ എത്തിയതും പി്ന്നീട് കരീന പിന്മാറിയതെല്ലാം വലിയ വാർത്ത ആയിരുന്നു.