- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാഹിദ് കിടപ്പറയിൽ യാതൊരു നിയന്ത്രണവും ഇല്ലാത്തവൻ; ഭാര്യ മിറയുടെ തുറന്ന പറച്ചിൽ കേട്ട് ഞെട്ടി ഷാഹിദ് കപൂർ; ഷാഹിദിനോട് വീട്ടിൽ നിന്ന് പോയി മറ്റ് എവിടെയെങ്കിലും താമസിക്കാൻ ഒരു സമയത്ത് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മിറ രജ്പുത്
മുംബൈ: ബോളിവുഡിലെ ഇപ്പോഴത്തെ ഇരുത്തം വന്ന നടന്മാരിൽ ഒരാളാണ് ഷാഹിദ് കപൂർ. ചോക്ലേറ്റ് നായകൻ എന്ന വിളിപ്പേര് ഹൈദർ പോലെ ഉള്ള മികച്ച വേഷങ്ങളിലൂടെ ഷാഹിദ് മറികടന്നിരുന്നു. ബോളിവുഡിലെ സൂപ്പർ നായികമാരുടെ കാമുകനായി വിലസിയ ഷാഹിദ് ഇപ്പോൾ നല്ല കുടുംബസ്ഥനാണ്. ബോളിവുഡ് നടി നേഹ ദൂപിയ അവതാരകയായെത്തുന്ന ഒരു ചാനൽ ഷോയിൽ കഴിഞ്ഞ ദിവസം ഷാഹിദും ഭാര്യ മിറയും അതിഥികളായെത്തി. ഷോയ്ക്കിടയിൽ ഷാഹിദിനോടും മിറയോടും ചോദിച്ച ഒരു ചോദ്യത്തിൽ ഷാഹിദ് പതറിപ്പോയിരുന്നു. ഇരുവരുടെയും ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള ചോദ്യമായിരുന്നു അത്. എന്നാൽ മിറ അതിന് അതേ സ്പിരിറ്റിൽ മറുപടി നൽകി. ഷാഹിദ് കിടപ്പറയിൽ യാതൊരു നിയന്ത്രണവും ഇല്ലാത്തവനാണെന്നായിരുന്നു മിറയുടെ വെളിപ്പെടുത്തൽ. ഇത് കേട്ട താരം വല്ലാതായെന്നും ദേശീയ മാധ്യമങ്ങൾ പറയുന്നു. പത്മാവതിന്റെ ചിത്രീകരണത്തിനിടെ ഷാഹിദിനോട് വീട്ടിൽ നിന്ന് മാറി വേറെ എവിടയെങ്കിലും താമസിക്കാന്ഡ താൻ ആവശ്യപ്പെട്ടുവെന്നും മിറ പറയുന്നു.'രാവിലെ 8 മണിക്കാണ് ഷാഹിദ് ഷൂട്ടിംങ് തീർത്ത് വീട്ടിലെത്തുക. ഉച്ചക്ക് രണ്ട് മണിക്
മുംബൈ: ബോളിവുഡിലെ ഇപ്പോഴത്തെ ഇരുത്തം വന്ന നടന്മാരിൽ ഒരാളാണ് ഷാഹിദ് കപൂർ. ചോക്ലേറ്റ് നായകൻ എന്ന വിളിപ്പേര് ഹൈദർ പോലെ ഉള്ള മികച്ച വേഷങ്ങളിലൂടെ ഷാഹിദ് മറികടന്നിരുന്നു. ബോളിവുഡിലെ സൂപ്പർ നായികമാരുടെ കാമുകനായി വിലസിയ ഷാഹിദ് ഇപ്പോൾ നല്ല കുടുംബസ്ഥനാണ്.
ബോളിവുഡ് നടി നേഹ ദൂപിയ അവതാരകയായെത്തുന്ന ഒരു ചാനൽ ഷോയിൽ കഴിഞ്ഞ ദിവസം ഷാഹിദും ഭാര്യ മിറയും അതിഥികളായെത്തി. ഷോയ്ക്കിടയിൽ ഷാഹിദിനോടും മിറയോടും ചോദിച്ച ഒരു ചോദ്യത്തിൽ ഷാഹിദ് പതറിപ്പോയിരുന്നു. ഇരുവരുടെയും ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള ചോദ്യമായിരുന്നു അത്. എന്നാൽ മിറ അതിന് അതേ സ്പിരിറ്റിൽ മറുപടി നൽകി. ഷാഹിദ് കിടപ്പറയിൽ യാതൊരു നിയന്ത്രണവും ഇല്ലാത്തവനാണെന്നായിരുന്നു മിറയുടെ വെളിപ്പെടുത്തൽ. ഇത് കേട്ട താരം വല്ലാതായെന്നും ദേശീയ മാധ്യമങ്ങൾ പറയുന്നു.
പത്മാവതിന്റെ ചിത്രീകരണത്തിനിടെ ഷാഹിദിനോട് വീട്ടിൽ നിന്ന് മാറി വേറെ എവിടയെങ്കിലും താമസിക്കാന്ഡ താൻ ആവശ്യപ്പെട്ടുവെന്നും മിറ പറയുന്നു.'രാവിലെ 8 മണിക്കാണ് ഷാഹിദ് ഷൂട്ടിംങ് തീർത്ത് വീട്ടിലെത്തുക. ഉച്ചക്ക് രണ്ട് മണിക്ക് ഉണരും. ആ നേരം മുഴുവൻ ഞാൻ ആരോടും മിണ്ടാനില്ലാതെ ഇരിക്കണം. ഇതിനിടയിൽ മകൾ മിഷ കുറുമ്പുകാണിക്കും. ഷാഹിദ് തളർന്നു കിടന്ന് ഉറങ്ങുകയാണെന്ന് അവൾക്ക് അറിയില്ല. കൊച്ചു കുഞ്ഞായതുകൊണ്ട് ഒരു പരിധിവരെ എനിക്ക് നിയന്ത്രിക്കാൻ കഴിയില്ല. അതുകൊണ്ട് ഷാഹിദിനോട് ഞങ്ങളുടെ അടുത്തു നിന്ന് ഞാൻ താമസം മാറ്റാൻ ആവശ്യപ്പെട്ടു. തുടർന്ന് കുറച്ച് ദിവസം ഷാഹിദ് ഹോട്ടലിലാണ് താമസിച്ചതെന്നും മിറ പറഞ്ഞു.