- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായികമാരുമായി ഇഴുകിച്ചേർന്ന് അഭിനയിക്കുന്നതും ചുംബനം നല്കുന്നതും ഭാര്യയ്ക്ക് ഇഷ്ടമല്ല; ഷാഹിദ് കപൂറിന്റെ പുതിയ തീരുമാനങ്ങൾ സംവിധായകരെ വെട്ടിലാക്കിയെന്ന് റിപ്പോർട്ട്
നായികമാരുമായി ഇഴുകിച്ചേർന്ന് അഭിനയിക്കുന്നതും ചുംബനം നല്കുന്നതും ഭാര്യ മിറയ്ക്ക് ഇഷ്ടമല്ലാത്തതിനിൽ ഇനി അത്തരം സീനുകളിൽ അഭിനയിക്കില്ലെന്ന് തീരുമാനത്തിലാണ് നടൻ ഷാഹിദ് കപൂർ. ഇതോടെ നടനെ വച്ച് സിനിമ ചെയ്യുന്ന സംവിധായകർ വെട്ടിലായിരിക്കു കയാണ്. ബോളിവുഡ് സിനിമകളിൽ ഇപ്പോൾ ഒഴിവാക്കാനാവാത്ത കാര്യങ്ങളായി കിടപ്പറ രംഗങ്ങളും ചുംബന സീനുകളും ഉൾപ്പെടുത്തുമ്പോഴാണ് നടന്റെ പുതിയ തീരുമാനം. സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന പത്മാവതിയിൽ ആണ് ഇപ്പോൾ ഷാഹിദ് അഭിനയിക്കുന്നത്. ചിത്രത്തിൽ ഷാഹിദും ദീപിക പദുകോണും ഭാര്യാ-ഭർത്താക്കന്മാരായാണ് അഭിനയിക്കുന്നത്. ഇരുവരും ഇഴുകി അഭിനയിക്കേണ്ട രംഗങ്ങൾ ഉണ്ടെന്ന് സംവിധായകൻ അറിയിച്ചിരുന്നതുമാണ്. എന്നാൽ, ചിത്രീകരണം ആരംഭിച്ചതോടെ താൻ ഇനി മുതൽ ചുംബന രംഗങ്ങളിൽ അഭിനയിക്കില്ലെന്ന പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഷാഹിദ് കപൂർ. താൻ നായികമാരുമായി ഇഴുകി അഭിനയിക്കുന്നത് ഭാര്യ മിറയ്ക്ക് ഇഷ്ടമില്ലാത്തതിനാലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത് എന്നാണ് ഷാഹിദ് പറയുന്നത്. എന്നാൽ ഭാര്യാ ഭർതൃ ബന്ധത്തിന്റെ ആഴം
നായികമാരുമായി ഇഴുകിച്ചേർന്ന് അഭിനയിക്കുന്നതും ചുംബനം നല്കുന്നതും ഭാര്യ മിറയ്ക്ക് ഇഷ്ടമല്ലാത്തതിനിൽ ഇനി അത്തരം സീനുകളിൽ അഭിനയിക്കില്ലെന്ന് തീരുമാനത്തിലാണ് നടൻ ഷാഹിദ് കപൂർ. ഇതോടെ നടനെ വച്ച് സിനിമ ചെയ്യുന്ന സംവിധായകർ വെട്ടിലായിരിക്കു കയാണ്. ബോളിവുഡ് സിനിമകളിൽ ഇപ്പോൾ ഒഴിവാക്കാനാവാത്ത കാര്യങ്ങളായി കിടപ്പറ രംഗങ്ങളും ചുംബന സീനുകളും ഉൾപ്പെടുത്തുമ്പോഴാണ് നടന്റെ പുതിയ തീരുമാനം.
സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന പത്മാവതിയിൽ ആണ് ഇപ്പോൾ ഷാഹിദ് അഭിനയിക്കുന്നത്. ചിത്രത്തിൽ ഷാഹിദും ദീപിക പദുകോണും ഭാര്യാ-ഭർത്താക്കന്മാരായാണ് അഭിനയിക്കുന്നത്. ഇരുവരും ഇഴുകി അഭിനയിക്കേണ്ട രംഗങ്ങൾ ഉണ്ടെന്ന് സംവിധായകൻ അറിയിച്ചിരുന്നതുമാണ്. എന്നാൽ, ചിത്രീകരണം ആരംഭിച്ചതോടെ താൻ ഇനി മുതൽ ചുംബന രംഗങ്ങളിൽ അഭിനയിക്കില്ലെന്ന പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഷാഹിദ് കപൂർ.
താൻ നായികമാരുമായി ഇഴുകി അഭിനയിക്കുന്നത് ഭാര്യ മിറയ്ക്ക് ഇഷ്ടമില്ലാത്തതിനാലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത് എന്നാണ് ഷാഹിദ് പറയുന്നത്. എന്നാൽ ഭാര്യാ ഭർതൃ ബന്ധത്തിന്റെ ആഴം കാണിക്കാൻ ഇത്തരം രംഗങ്ങൾ ഒഴിവാക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സംവിധായകൻ.