കൊല്ലം: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിരവധി പ്രവാസികൾ കേരളത്തിലേക്ക് വിമാനം കയറിയിട്ടുണ്ട്. വ്യക്തമായ രാഷ്ട്രീയ നിലപാടോടെയാണ് പലരും നാട്ടിലേക്ക് വണ്ടികയറിയത്. ഷാർജയിൽ ജോലി ചെയ്യുന്ന അഫ്സൽ എന്ന യുവാവും വോട്ടു ചെയ്യാനായി ഇന്ന് നാട്ടിലേക്ക് വിമാനം കയറി. കന്നി വോട്ട് വിനിയോഗിക്കാൻ വേണ്ടി അഫ്സൽ എത്തുമ്പോൾ അതിൽ ഒരു മകന്റെ പ്രതികാരത്തിന്റെ ധ്വനി കൂടിയുണ്ട്.

മൂന്നു പതിറ്റാണ്ടിലേറെ കോൺഗ്രസിനു വേണ്ടി കോൺഗ്രസ് പാർട്ടിക്കു വേണ്ടി ജീവിതം സമർപ്പിച്ച തന്റെ ഉമ്മയ്ക്കു നൽകാത്ത സാമൂഹിക നീതി ആർക്കാണ് ഉമ്മൻ ചാണ്ടി നൽകുക ചോദിച്ച് നാട്ടിലെത്തിയിരിക്കുന്നത് മുൻ കോൺഗ്രസ് നേതാവ് ഷാഹിദാ കമാലിന്റെ മകൻ അഫ്സൽ അബിയാണ്. എൽഡിഎഫിനായിരിക്കും തന്റെ മനസിന്റെ വിധിയെഴുത്തെന്നു പ്രഖ്യാപിച്ച് കന്നിവോട്ടിനായി ഷാർജയിൽനിന്ന് അഫ്സൽ കേരളത്തിലെത്തി. വോട്ട് ചെയ്യാൻ വേണ്ടി മാത്രമാണ് അഫ്സല് കേരളത്തിലെത്തിയത്. ഇടതു

ബിബിഎ പഠനത്തിനു ശേഷം ഷാർജയിൽ അൽബുസ്താൻ നിർമ്മാണക്കമ്പനിയിൽ പർച്ചേസ് വിഭാഗത്തിൽ ഉദ്യോഗസ്ഥനാണ് അഫ്സൽ. തന്റെ ഉമ്മയെപ്പോലെ നീതി നിഷേധിക്കപ്പെട്ട പതിനായിരക്കണക്കിന് ആളുകൾ കേരളത്തിലുണ്ട്. ആ നീതിക്കുവേണ്ടിയും നേരിനു വേണ്ടിയുമാണ് താൻ കന്നിവോട്ട് വിനിയോഗിച്ചതെന്നാണ് അഫ്‌സൽ മറുനാടൻ മലയാളിയോട് പറഞ്ഞത്. അടുത്തിടെയാണ് ഷാഹിദാ കമാൽ കോൺഗ്രസ് വിട്ട് സിപിഐഎമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്.

അഫ്‌സലിന്റെ പോസ്റ്റ് പൂർണരൂപം:

മൂന്നു പതിറ്റാണ്ടിലേറെ കോൺഗ്രെസ്സിനുവേണ്ടി ജീവിതം സമർപിച്ച വിധവയായ എന്റെ ഉമ്മയ്ക് കൊടുകാത്ത സാമൂഹിയ നീതി ആര്കാണ് ഉമ്മൻ ചാണ്ടി സർ കൊടുക്കുക? എന്റെ ഉമ്മയെ പോലെ നീതി നിഷേധികപെട്ട പതിനയിരകണക്കിനു ആളുകള് ഉണ്ട്. ആ നീതിക്കുവേണ്ടി..ആ നേരിന് വേണ്ടി.. എന്റെ കന്നി വോട്ട് പ്രതിഷേധ വോട്ട് ആയി LDF നു ചെയ്യുവാൻ ഞാൻ ഇന്ന് നാട്ടിലേക്കു തിരിക്കുന്നു.'LDF വരും എല്ലാം ശരിയാകും.

മകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഷാഹിദ കമാലിനെയും ഏറെ വികാരഭരിതയാക്കി. കോൺഗ്രസ് തന്നോട്ട് കാണിച്ച വഞ്ചനയ്ക്ക് അവർക്ക് തന്നെ തിരിച്ചടി ലഭിക്കുമെന്നാണ് ഷാഹിദ കമാൽ പറഞ്ഞത്.