- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വീട്ടുകാരുമായി ജുദ്ധം ചെയ്ത് നസ്രാണിയെ കെട്ടി ജീവിതം ആരംഭിച്ച കാലത്ത്... നായിന്റെ മോളെ വീട്ടിൽ കേറ്റരുത് എന്ന് ഘോരഘോരം പ്രഖ്യാപിച്ച മാമാന്റെയും കൊച്ചാപ്പാ മൂത്താപ്പാമാരുടെയുമൊക്കെ എഫ് ബി വരെ വെറുതെ ഒന്നു പോയി നോക്കി.. ഷപ്പോട്ട ഹാദിയ!! സ്വാതന്ത്ര്യത്തിനായുള്ള മുറവിളികളാണ് സൂർത്തുക്കളേ..! ഷഹിൻ ജോജോയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് സൈബർ ലോകം
തിരുവനന്തപുരം: ഹാദിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന എസ്ഡിപിഐ അനുഭാവികൾ സൈബർ ലോകത്തെ വിദ്വേഷം നിറയ്ക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മലപ്പുറത്ത് മക്കനയിട്ട പെൺകുട്ടികൾ ഡാൻസ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ അതിൽ തെറിവിളികളും അവർക്ക് നരകത്തിലെ വിറകുകൊള്ളിയാകാനാണ് വിധിയെന്ന് പറഞ്ഞ് തെറിവിളികളുമായി രംഗത്തെത്തിയതും ഇതേകൂട്ടരായിരുന്നു. സ്ത്രീ വിഷയങ്ങളിൽ ഇവിരുടെ ഇരട്ടത്താപ്പ് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇവരുടെ പ്രവൃത്തി. ഇസ്ലാമികമായി അധപ്പതനമാണെന്നും പറഞ്ഞ് ഡാൻസ് കളിച്ച പെൺകുട്ടികളെ അവഹേളിക്കുന്നത് ഇപ്പോഴും തുടരുകായാണ്. എന്നാൽ, ഇത്തരം മതവാദികളുടെ കരണത്തടിക്കുന്ന ഒരു ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഇഷ്ടപ്പെട്ട പുരുഷനെ മതത്തിന്റെ വേലിക്കെട്ടുകൾ മറികടന്ന് വിവാഹം ചെയ്ത മുസ്ലിം നാമധാരിയായ യുവതിയുെ പോസ്റ്റാണ് സൈബർ ലോകം ഏറ്റെടുത്തത്. ആലുവ സ്വദേശിനിയും ഡിവൈഎഫ്‌ഐ പ്രവർത്തകയുമായ ഷഹിൻ ജോജോയാണ് ഒറ്റ ഫേസ്‌ബുക്ക് പോസ്റ്റു കൊണ്ട് താരമായത്. താൻ ക്രിസ്ത്
തിരുവനന്തപുരം: ഹാദിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന എസ്ഡിപിഐ അനുഭാവികൾ സൈബർ ലോകത്തെ വിദ്വേഷം നിറയ്ക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മലപ്പുറത്ത് മക്കനയിട്ട പെൺകുട്ടികൾ ഡാൻസ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ അതിൽ തെറിവിളികളും അവർക്ക് നരകത്തിലെ വിറകുകൊള്ളിയാകാനാണ് വിധിയെന്ന് പറഞ്ഞ് തെറിവിളികളുമായി രംഗത്തെത്തിയതും ഇതേകൂട്ടരായിരുന്നു. സ്ത്രീ വിഷയങ്ങളിൽ ഇവിരുടെ ഇരട്ടത്താപ്പ് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇവരുടെ പ്രവൃത്തി.
ഇസ്ലാമികമായി അധപ്പതനമാണെന്നും പറഞ്ഞ് ഡാൻസ് കളിച്ച പെൺകുട്ടികളെ അവഹേളിക്കുന്നത് ഇപ്പോഴും തുടരുകായാണ്. എന്നാൽ, ഇത്തരം മതവാദികളുടെ കരണത്തടിക്കുന്ന ഒരു ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഇഷ്ടപ്പെട്ട പുരുഷനെ മതത്തിന്റെ വേലിക്കെട്ടുകൾ മറികടന്ന് വിവാഹം ചെയ്ത മുസ്ലിം നാമധാരിയായ യുവതിയുെ പോസ്റ്റാണ് സൈബർ ലോകം ഏറ്റെടുത്തത്. ആലുവ സ്വദേശിനിയും ഡിവൈഎഫ്‌ഐ പ്രവർത്തകയുമായ ഷഹിൻ ജോജോയാണ് ഒറ്റ ഫേസ്‌ബുക്ക് പോസ്റ്റു കൊണ്ട് താരമായത്.
താൻ ക്രിസ്ത്യാനിയെ വിവാഹം കഴിച്ച വേളയിൽ കുടുംബത്തിൽ നിന്നുണ്ടായ എതിർപ്പുകൾ ചൂണ്ടിക്കാട്ടിയാണ് അവരുടെ ഫേസ്‌ബുക്ക് പോസ്റ്റ്. അന്ന് തന്നെ വീട്ടിൽ കേറ്റില്ലെന്ന് പറഞ്ഞ് ചട്ടം കെട്ടിയവർ ഇപ്പോൾ ഹാദിയയുടെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന കാര്യമാണ് ഇവർ ഫേസ്‌ബുക്കിൽ കുറിച്ചത്. ഇതിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയ ഫേസ്‌ബുക്ക് പോസ്റ്റ് സുഡാപ്പി വിരുദ്ധയുടെ ഭാഗമായി നിരവധി പേരാണ് ഷെയർ ചെയ്തതത്. അന്ന് തന്റെ വിവാഹത്തിനെതിരെ വാളെടുത്തവരെ പേടിച്ച് ഉമ്മയെ കാണാൻ പോലും പേടിച്ചാണ് പോകുന്നതെന്നും ഷഹിൻ ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
ഷാഹിൻ ജോജോയുടെ ഫേസ്‌ബുക്ക് പോസ്റ്റി ഇങ്ങനെയാണ്:
പണ്ട് പണ്ടൊരിക്കൽ ഞാനിങ്ങനെ വീട്ടുകാരുമായി ജുദ്ധം ചെയ്ത് നസ്രാണിയെ കെട്ടി ജീവിതം ആരംഭിച്ച കാലത്ത് എന്തൊക്കെ സംഭവിച്ചാലും ശരി ...നായിന്റെ മോളെ വീട്ടിൽ കേറ്റരുത് എന്ന് ഘോരഘോരം പ്രഖ്യാപിച്ച മാമാന്റെയും കൊച്ചാപ്പാ മൂത്താപ്പാമാരുടെയൊക്കെ fb വരെ വെറുതെ ഒന്നു പോയിനോക്കി..... സ്വാതന്ത്ര്യത്തിനായുള്ള മുറവിളികളാണ് സൂർത്തുക്കളേ.......!
ഷപ്പോട്ട ഹാദിയ?? ഹാദിയയ്ക്ക് വേണം സ്വാതന്ത്ര്യം എന്ന്, ഇപ്പോഴും ഈ പറഞ്ഞ ബന്ധുക്കളെ പേടിച്ച് പെറ്റതള്ളയെ നേരെ ചൊവ്വേ കാണാൻ സ്വാതന്ത്ര്യം ഇല്ലാത്ത ഞാൻ.
നാനൂറിലേറെ പേർ ഷെയർ ചെയ്ത പോസ്റ്റിൽ നൂറ് കണക്കിന് ആളുകൾ കമന്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇൻകമിങ് ഫ്രീ ഔട്ട്‌ഗോയിങ് ബാൻ എന്നു പറയുന്നത് ഇതിനെയാണെന്നാണ് കമന്റുകൾ. ഒരു ഒന്നൊന്നര പോസ്റ്റായി പോയി എന്നും പറഞ്ഞു നിരവധി പേർ കമന്റുകൾ രേഖപ്പെടുത്തി.