- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകർക്ക് കിങ് ഖാന്റെ പുതുവർഷസമ്മാനം; 'സീറോ'യുടെ ടീസറിൽ കുള്ളൻ വേഷത്തിൽ സൂപ്പർ താരം; 19 വർഷത്തിന് ശേഷം കജോളും റാണി മുഖർജിയും ഷാരുഖിനൊപ്പം
മുംബൈ: 2018 ഡിസംബറിൽ ഇറങ്ങാനിരിക്കുന്ന 'സീറോ'യുടെ ടീസർ ട്വിറ്ററിൽ ആരാധകർക്കായി പങ്കു വച്ച് കിങ് ഖാൻ.ആനന്ദ് എൽ റായ് നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ അനുഷ്‌ക ഷർമ, കത്രീന കൈഫ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും.ഷാരൂഖ് ഖാൻ ഒരു കുള്ളന്റെ വേഷത്തിലാകും എത്തുക. കുള്ളനായുള്ള തന്റെ ഫോട്ടോകളും ചിത്രത്തിന്റെ പോസ്റ്ററും താരം ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. തനു വെഡ്സ് മനു റിട്ടേൺസ് ആൻഡ് തനു വെഡ്സ് മനു, തുടങ്ങിയ ഹിറ്റുകളൊരുക്കിയ ആനന്ദ് എൽ റായുടെ ചിത്രത്തിൽ ആദ്യമായാണ് ഷാറൂഖ് അഭിനയിക്കുന്നത്. ചിത്രത്തിൽ ഭിന്നശേഷിയുള്ള ആളായിട്ടാകും അനുഷ്‌ക അഭിനയിക്കുക. നായിക വേഷത്തിൽ എത്തുക കത്രീനയാകും. വിഷ്വൽ എഫ്ക്ടുകൾ ചിത്രത്തിൽ വളരെയെറെ പ്രാധാന്യം വഹിക്കുന്നുണ്ട്. ഷാറൂഖ് ഖാന്റെ കഥാപാത്രത്തെ പൂർണമാക്കുന്നതിനായി ഫോഴ്്സ്ഡ് പെർസ്പെക്ടീവ് ഉപയോഗിച്ചാകും ചിത്രം നിർമ്മിക്കുക. സംവിധായകനും നടനുമായ തിഗ്മാൻഷു ദുലിയയാണ് ഷാറൂഖ് ഖാന്റെ അച്ഛന്റെ വേഷത്തിലെത്തുക. പത്തൊൻപത് വർഷങ്ങൾക്കു ശേഷം റാണി മുഖർജി, കജോൾ,
മുംബൈ: 2018 ഡിസംബറിൽ ഇറങ്ങാനിരിക്കുന്ന 'സീറോ'യുടെ ടീസർ ട്വിറ്ററിൽ ആരാധകർക്കായി പങ്കു വച്ച് കിങ് ഖാൻ.ആനന്ദ് എൽ റായ് നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ അനുഷ്‌ക ഷർമ, കത്രീന കൈഫ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും.ഷാരൂഖ് ഖാൻ ഒരു കുള്ളന്റെ വേഷത്തിലാകും എത്തുക. കുള്ളനായുള്ള തന്റെ ഫോട്ടോകളും ചിത്രത്തിന്റെ പോസ്റ്ററും താരം ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു.
തനു വെഡ്സ് മനു റിട്ടേൺസ് ആൻഡ് തനു വെഡ്സ് മനു, തുടങ്ങിയ ഹിറ്റുകളൊരുക്കിയ ആനന്ദ് എൽ റായുടെ ചിത്രത്തിൽ ആദ്യമായാണ് ഷാറൂഖ് അഭിനയിക്കുന്നത്. ചിത്രത്തിൽ ഭിന്നശേഷിയുള്ള ആളായിട്ടാകും അനുഷ്‌ക അഭിനയിക്കുക. നായിക വേഷത്തിൽ എത്തുക കത്രീനയാകും. വിഷ്വൽ എഫ്ക്ടുകൾ ചിത്രത്തിൽ വളരെയെറെ പ്രാധാന്യം വഹിക്കുന്നുണ്ട്.
ഷാറൂഖ് ഖാന്റെ കഥാപാത്രത്തെ പൂർണമാക്കുന്നതിനായി ഫോഴ്്സ്ഡ് പെർസ്പെക്ടീവ് ഉപയോഗിച്ചാകും ചിത്രം നിർമ്മിക്കുക. സംവിധായകനും നടനുമായ തിഗ്മാൻഷു ദുലിയയാണ് ഷാറൂഖ് ഖാന്റെ അച്ഛന്റെ വേഷത്തിലെത്തുക.
പത്തൊൻപത് വർഷങ്ങൾക്കു ശേഷം റാണി മുഖർജി, കജോൾ, ഷാറൂഖ് എന്നിവർ ഒരുമിച്ചു സ്‌ക്രീനിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റാണി മുഖർജി, കജോൾ എന്നിവർ താരങ്ങളായി തന്നയാകും അഭിനയിക്കുക. 2018 ഡിസംബർ 21 നാകും ചിത്രം റിലീസ് ചെയ്യുക. ആരാധകർക്കായുള്ള ന്യു ഇയർ സമ്മാനമായാണ് ചിത്രത്തിന്റെ ടീസർ റീലീസ് ചെയ്തിരിക്കുന്നത്



