മുംബൈ: ബോളിവുഡിന്റെ കിങ് ഖാനാണ് ഷാരൂഖ് ഖാൻ. അദ്ദേഹത്തോളം തന്നെ പ്രശസ്തയും സോഷ്യൽ മീഡിയയിൽ ഒരുപാട് ഫോളോവേഴ്സുമുള്ളയാളുമാണ് ഭാര്യ ഗൗരി. ഗൗരിയുടെ ഫാഷൻ സ്‌റ്റൈലുകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഗൗരിയെ തേടി സദാചാര സൈബർ പോരാളികൾ രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു ഷാരൂഖ് ഖാന്റെ 52ാം പിറന്നാൾ. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം പങ്കെടുത്ത ഗ്രാന്റ് പാർട്ടിയോടു കൂടിയായിരുന്നു കിംഗ ഖാന്റെ പിറന്നാൾ ആഘോഷിച്ചത്. പാർട്ടിയിലെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി. ഷാരൂഖിനെ പോലെ സോഷ്യൽ മീഡിയയിൽ ഒരുപാട് ഫോളോവേഴ്സുമുള്ളയാളുമാണ് ഭാര്യ ഗൗരി. അതുകൊണ്ട് തന്നെ നടന്റെ പിറന്നാൾ ആഘോഷത്തിലെ ഒരു ഫോട്ടോ കൂടുതൽ വൈറലാവുകയാണ്.

അടി വസ്ത്രം കാണുന്ന തരത്തിലുള്ള വസ്ത്രമായിരുന്നു ഗൗരി ധരിച്ചത്. ഇതിനു പിന്നാലെഗൗരിയെ സദാചാരം പഠിപ്പിച്ച് സൈബർ ആങ്ങളമാർ രംഗത്തെത്തി. നിരവധി പേരാണ് ഇതിനോടകം സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.