- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യയുടെ നാശം ലക്ഷ്യം, സഹായത്തിന് പാക്കിസ്ഥാൻ; ഇന്ത്യയിൽ മുസ്ലീങ്ങൾ മാത്രം മതി' കല്ലായി സ്വദേശിയുടെ ജിഹാദി പോസ്റ്റ് വിവാദത്തിൽ; ഒറ്റുകാരെ ഒറ്റപ്പെടുത്തണമെന്ന് സോഷ്യൽ മീഡിയ
കോഴിക്കോട്: മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കും വിധമുള്ള കോഴിക്കോട് കല്ലായി സ്വദേശിയുടെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ഇന്ത്യയുടെ നാശമാണ് ലക്ഷ്യമെന്നും സഹായത്തിനു പാക്കിസ്ഥാൻ ഉണ്ടെന്നുമാണ് ഷാഹുൽ ഹമീദ് എന്ന ജിഹാദിയുടെ ഫേസ് ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസമാണ് ഫേസ് ബുക്കിലെ ഒരു ഗ്രൂപ്പിൽ ഈ കമന്റ് വന്നത്. ''എനിക്ക് മതമാണ് വലുത്. ജിഹാദ് എന്ന ആശയം ഞങ്ങൾ മുസ്ലീങ്ങൾ ഉയർത്തിപ്പിടിക്കും. ഇന്ത്യയിൽ ഞങ്ങൾ മാത്രം മതി. മറ്റുള്ളവർ വേണ്ട. ഈ ലക്ഷ്യം പൂർത്തീകരിക്കാൻ ഞങ്ങൾക്ക് സഹായത്തിനു പാക്കിസ്ഥാൻ ഉണ്ട്. അവരെ കൂട്ടുപിടിച്ചു ഇന്ത്യയുടെ നാശം കാണലാണ് ഞങ്ങളുടെ ലക്ഷ്യം. 'ഇത് കൂടാതെ ഇന്ത്യയുടെ നാശം തുടങ്ങാൻ പോകുന്നതേയുള്ളുവെന്നും അത്് വൈകാതെ കാണാമെന്നും കമന്റിൽ പറയുന്നു. രാജ്യത്തെ മുഴുവൻ മുസ്ലീങ്ങളെയും അപകീർത്തിപ്പെടുത്തുന്ന കമന്റിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്നത്. ഇന്ത്യയിൽ ജനിച്ച് ഇവിടുത്തെ ആഹാരം കഴിച്ചു വളർന്ന് ഈ രാജ്യത്തെ ഒറ്റികൊടുക്കുന്ന നിരവധി ജിഹാദികളിൽ ഒരാൾ മാത്രമാണ് ഇയാൾ എന്ന
കോഴിക്കോട്: മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കും വിധമുള്ള കോഴിക്കോട് കല്ലായി സ്വദേശിയുടെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ഇന്ത്യയുടെ നാശമാണ് ലക്ഷ്യമെന്നും സഹായത്തിനു പാക്കിസ്ഥാൻ ഉണ്ടെന്നുമാണ് ഷാഹുൽ ഹമീദ് എന്ന ജിഹാദിയുടെ ഫേസ് ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസമാണ് ഫേസ് ബുക്കിലെ ഒരു ഗ്രൂപ്പിൽ ഈ കമന്റ് വന്നത്.
''എനിക്ക് മതമാണ് വലുത്. ജിഹാദ് എന്ന ആശയം ഞങ്ങൾ മുസ്ലീങ്ങൾ ഉയർത്തിപ്പിടിക്കും. ഇന്ത്യയിൽ ഞങ്ങൾ മാത്രം മതി. മറ്റുള്ളവർ വേണ്ട. ഈ ലക്ഷ്യം പൂർത്തീകരിക്കാൻ ഞങ്ങൾക്ക് സഹായത്തിനു പാക്കിസ്ഥാൻ ഉണ്ട്. അവരെ കൂട്ടുപിടിച്ചു ഇന്ത്യയുടെ നാശം കാണലാണ് ഞങ്ങളുടെ ലക്ഷ്യം. 'ഇത് കൂടാതെ ഇന്ത്യയുടെ നാശം തുടങ്ങാൻ പോകുന്നതേയുള്ളുവെന്നും അത്് വൈകാതെ കാണാമെന്നും കമന്റിൽ പറയുന്നു.
രാജ്യത്തെ മുഴുവൻ മുസ്ലീങ്ങളെയും അപകീർത്തിപ്പെടുത്തുന്ന കമന്റിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്നത്. ഇന്ത്യയിൽ ജനിച്ച് ഇവിടുത്തെ ആഹാരം കഴിച്ചു വളർന്ന് ഈ രാജ്യത്തെ ഒറ്റികൊടുക്കുന്ന നിരവധി ജിഹാദികളിൽ ഒരാൾ മാത്രമാണ് ഇയാൾ എന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായപ്രകടനം.
രാജ്യത്തിനകത്തും, പുറത്തുമിരുന്നു ഇത്തരത്തിൽ രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന വികാരമാണ് ഉയരുന്നത്. ഇത്തരം രാജ്യവിരുദ്ധ കമന്റുകൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയും, എൻഐഎയുടെ നിരീക്ഷണവലയത്തിൽ പെടുത്തുകയും വേണമെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയർന്നുകഴിഞ്ഞു.