- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൈന ഉയർത്തിയതു ചില ഗൗരവതരമായ ആകുലപ്പെടുത്തുന്ന കാര്യങ്ങളെന്നു കളക്ടർ ബ്രോ; റബ്ബർ സ്റ്റാമ്പല്ല എന്നു തെളിയിച്ച കൊല്ലം കളക്ടർക്ക് അഭിനന്ദനമെന്നു സോഷ്യൽ മീഡിയ; ഷൈന മോൾ വീണ്ടും താരമാകുന്നു
കൊല്ലം: പരവൂരിലെ വെടിക്കെട്ട് ദുരന്തം സംബന്ധിച്ച് ജില്ലാ കളക്ടർ എ. ഷൈന മോൾ സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശിനോട് വിശദീകരണം തേടിയതോടെ സംഭവത്തെ ചൊല്ലി ജില്ലാ ഭരണകൂടവും പൊലീസും രണ്ട് തട്ടിലായി. കളക്ടറുടെ നോട്ടീസിന്മേൽ വിശദീകരണം നൽകേണ്ടതില്ലെന്ന നിലപാടിലാണ് കമ്മിഷണർ എന്നറിയുന്നു. എന്നാൽ കളക്ടറുടെ നിലപാടിനൊപ്പമാണ് സോഷ്യൽ മീഡിയ. ഇതിനിടെ കൊല്ലം കളക്ടർ ഷൈന മോളെ പിന്തുണച്ച് മലയാളിയുടെ സ്വന്തം കളക്ടർ ബ്രോയുമെത്തി. കോഴിക്കോട് കളക്ടർ വിഷയത്തിൽ നിലപാട് വിശദീകരിച്ചതോടെ സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാവുകയാണ്. ഷൈന മോളാണ് താരം. സിയാച്ചിനിൽ വീരമൃത്യു വരിച്ച സുധീഷിന്റെ കുട്ടിയെ എടുത്തിരിക്കുന്ന ഷൈന മോളുടെ ചിത്രം വൈറലായിരുന്നു. അന്ന് കിട്ടിയതിനപ്പുറം പിന്തുണയാണ് കൊല്ലം കളക്ടർക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കിട്ടുന്നത്. പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടിന് കളക്ടർ ഷൈന മോൾ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ കമ്മീഷണറുടെ മൗനാനുവാദത്തോടെ വെടിക്കെട്ട് നടന്നു. ഇതാണ് ദുരന്തകാരണമെന്ന് കളക്ടർ തുറന്നു പറഞ്ഞു. ഇതിനൊപ്പം പൊലീ
കൊല്ലം: പരവൂരിലെ വെടിക്കെട്ട് ദുരന്തം സംബന്ധിച്ച് ജില്ലാ കളക്ടർ എ. ഷൈന മോൾ സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശിനോട് വിശദീകരണം തേടിയതോടെ സംഭവത്തെ ചൊല്ലി ജില്ലാ ഭരണകൂടവും പൊലീസും രണ്ട് തട്ടിലായി. കളക്ടറുടെ നോട്ടീസിന്മേൽ വിശദീകരണം നൽകേണ്ടതില്ലെന്ന നിലപാടിലാണ് കമ്മിഷണർ എന്നറിയുന്നു. എന്നാൽ കളക്ടറുടെ നിലപാടിനൊപ്പമാണ് സോഷ്യൽ മീഡിയ. ഇതിനിടെ കൊല്ലം കളക്ടർ ഷൈന മോളെ പിന്തുണച്ച് മലയാളിയുടെ സ്വന്തം കളക്ടർ ബ്രോയുമെത്തി. കോഴിക്കോട് കളക്ടർ വിഷയത്തിൽ നിലപാട് വിശദീകരിച്ചതോടെ സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാവുകയാണ്. ഷൈന മോളാണ് താരം. സിയാച്ചിനിൽ വീരമൃത്യു വരിച്ച സുധീഷിന്റെ കുട്ടിയെ എടുത്തിരിക്കുന്ന ഷൈന മോളുടെ ചിത്രം വൈറലായിരുന്നു. അന്ന് കിട്ടിയതിനപ്പുറം പിന്തുണയാണ് കൊല്ലം കളക്ടർക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കിട്ടുന്നത്.
പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടിന് കളക്ടർ ഷൈന മോൾ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ കമ്മീഷണറുടെ മൗനാനുവാദത്തോടെ വെടിക്കെട്ട് നടന്നു. ഇതാണ് ദുരന്തകാരണമെന്ന് കളക്ടർ തുറന്നു പറഞ്ഞു. ഇതിനൊപ്പം പൊലീസ് കമ്മീഷണറോട് വിശദീകരണവും തേടി. ഇത് നൽകേണ്ടെന്നാണ് കമ്മീഷണറുടെ നിലപാട്. ഈ സാഹചര്യത്തിലാണ് കളക്ടറുടെ പദവിയും അധികാരവുമെല്ലാം വ്യക്തമാക്കി ഷൈന മോളെ പിന്തുണച്ച് കോഴിക്കോട് കളക്ടർ പ്രശാന്ത് ഫെയ്‌സ് ബുക്കിൽ കുറിപ്പിട്ടത്. ഷൈന ഉയർത്തിയത് ചില ഗൗരവതരമായ ആകുലപ്പെടുത്തുന്ന കാര്യങ്ങളാണ്. മജിസ്ട്രീരിയൽ ഉത്തരവുകളെ ബഹുമാനിക്കുയും നടപ്പാക്കുകയും ചെയ്യേണ്ടത് പൊലീസുകാരുൾപ്പെടെ എല്ലാവരുയേും ഉത്തരവാദിത്തമാണ്. കളക്ടറാണ് ജില്ലാ ഭരണകൂടത്തിന്റെ തലവൻ. അതുകൊണ്ട് തന്നെ ജില്ലാ മജിസ്‌ട്രേട്ടിനെ ലാഘവ ബുദ്ധിയോടെ കാണരുതെന്നാണ് പ്രശാന്ത് കുറിച്ചത്.
പൊലീസിന്റെ വീഴ്ചകൾ വിശദീകരിക്കുന്ന ഷൈനമോളുടെ ചാനൽ വീഡിയയും പ്രശാന്ത് ഷെയർ ചെയ്യുന്നു. ഇതോടെ ചർച്ച സജീവമാവുകയാണ്. വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ഷൈന മോൾക്ക് ലഭിക്കുന്നത്. റബ്ബർ സ്റ്റാമ്പല്ലെന്ന് കൊല്ലം കളക്ടർ തെളിയിച്ചുവെന്നാണ് ഒരു വാദം. ഷൈന മേം വളരെ നന്നായി സംസാരിച്ചു. തികച്ചും നിയമത്തിന്റെ ഉള്ളിൽ നിന്നു കൊണ്ടു തന്നെ പറയേണ്ടത് പറഞ്ഞു വച്ചു. തീർച്ചയായും വക്കാലുള്ള ഒരു അനുവാദം പൊലീസ് നൽകിയിരിക്കുന്നു . പൊലീസിനേക്കാളും കബളിപ്പിക്കാൻ എളുപ്പം മിനിസ്റ്റീരിയൽ സ്റ്റാഫിനെയാണ് . പൊലീസിനെ കബളിപ്പിച്ചെങ്കിൽ ഇതെന്ത് പൊലീസ് !! എന്നെ ഏറെ സന്തോഷിപ്പിച്ച കാര്യം ഒരു കളക്ടറായപ്പോൾ ഷൈന മേഡത്തിന്റെ വാക്കുകൾക്കും പ്രവർത്തികൾക്കും ഒരു പഞ്ച് വന്നിരിക്കുന്നു-മറ്റൊരാൾ കുറിക്കുന്നു.
പരവൂർ ദുരന്തത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് കളക്ടർ നോട്ടീസ് നൽകിയത്. കമ്മിഷണർ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നിട്ടും നിരോധനം നടപ്പാക്കാനായില്ല. ഇതിന് ഉടൻ വിശദീകരണം നൽകണമെന്നാണ് ആവശ്യം. ഇതിനിടയിൽ, വെടിക്കെട്ട് നിരോധിക്കുന്നതിന് എതിരായും അനുകൂലമായും ദിവസങ്ങളുടെ ഇടവേളയിൽ സിറ്റി പൊലീസ് കമ്മിഷണർ പരസ്പര വിരുദ്ധമായ റിപ്പോർട്ടുകൾ നൽകിയതും വിവാദമായി. കമ്മിഷണറുടെ രണ്ട് കത്തുകളും ഇന്നലെ പുറത്തുവന്നിരുന്നു. രണ്ടിനും അനുബന്ധമായി പരവൂർ സി.ഐയുടെയും ചാത്തന്നൂർ എ.സി.പിയുടെയും റിപ്പോർട്ടുകളുമുണ്ട്. ഏപ്രിൽ 6നാണ് മത്സര കമ്പക്കെട്ട് നടത്താനുള്ള ഭൗതികസാഹചര്യം പുറ്റിങ്ങൽ അമ്പലപ്പറമ്പിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി പരിപാടി നിരോധിക്കണമെന്ന റിപ്പോർട്ട് കമ്മിഷണർ നൽകുന്നത്. 8ന് മത്സരക്കമ്പം നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു. എന്നാൽ 9ന് ക്ഷേത്രാചാരപ്രകാരം വെടിക്കെട്ട് നടത്തുന്നതിന് തടസമില്ലെന്ന് അടുത്ത റിപ്പോർട്ട് നൽകി. ജില്ലാ കളക്ടർ മുൻ നിലപാടിൽ ഉറച്ചു നിന്നു. ഈ വിവാദത്തിലാണ് കാര്യങ്ങൾ വിശദീകരിച്ച് ഷൈന മോൾ രംഗത്ത് വന്നത്.
Fireworks tragedy: Kollam Collector lambasts policeFireworks tragedy: Kollam Collector lambasts policehttp://bit.ly/1qDa3wH
Posted by Mathrubhumi on Monday, April 11, 2016
പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിൽ നടന്ന വെടിക്കെട്ട് ദുരന്തത്തിന് ഇടയാക്കിയത് പൊലീസിന്റെ അനാസ്ഥയെന്ന് കൊല്ലം കളക്ടർ വിശദീകരിച്ചത്. കളക്ടർ അനുമതി നിഷേധിച്ച കമ്പ വെടിക്കെട്ടിന് പൊലീസ് എങ്ങനെയാണ് അനുമതി നൽകിയതെന്ന് ഷൈനമോൾ ചോദിച്ചു. ആറാം തിയ്യതി പൊലീസ് നൽകിയ റിപ്പോർട്ട് അനുസരിച്ച് സ്ഥലപരിമിതിയുള്ളതിനാൽ ക്ഷേത്രത്തിൽ മത്സര കമ്പം വെടിക്കെട്ടിന് അനുമതി നൽകരുതെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. അതനുസരിച്ച് വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. എന്നാൽ, രണ്ടു ദിവസങ്ങൾക്കകം വെടിക്കെട്ട് നടത്താൻ അനുവദിക്കുന്നതിൽ തെറ്റില്ലെന്ന് പൊലീസ് മറ്റൊരു റിപ്പോർട്ട് നൽകി. രണ്ടു ദിവസങ്ങൾക്കകം കാര്യങ്ങളിൽ എങ്ങനെ മാറ്റമുണ്ടായി എന്നതറിയാത്തതിനാൽ നിരോധനവുമായി മുന്നോട്ടു പോവാൻ തീരുമാനിക്കുകയായിരുന്നുവെന്ന് കളക്ടർ പറഞ്ഞു.
പൊലീസ് റിപ്പോർട്ട് എങ്ങനെ തിരുത്തി എന്നതിന് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഷൈനമോൾ പറഞ്ഞു. തങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന പൊലീസിന്റെ മറുപടി വളരെ ബാലിശമാണെന്നും ജില്ലാകളക്ടറായ തന്റെ നിർദ്ദേശം നടപ്പാക്കുന്നതിൽ പൊലീസ് കാണിച്ച അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നും കളക്ടർ പറഞ്ഞു.