- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എടപ്പാൾ പീഡനത്തിൽ എസ് ഐയുടെ പണി തെറിച്ചതോടെ സമ്മർദ്ദത്തെ തുടർന്ന് ഒതുക്കി വച്ച ബാലപീഡന കേസുകളിൽ എല്ലാം എഫ് ഐ ആർ ഇട്ട് പൊലീസ്; 17കാരി കുളിക്കുന്നിടത്ത് ഒളിഞ്ഞ് നോക്കുകയും പിന്നാലെ നടന്ന് ശല്യം ചെയ്യുകയും ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു
എരമംഗലം: പീഡനത്തിൽ പരാതി കിട്ടിയാൽ ഉടൻ എഫ് ഐ ആർ ഇടണം. അല്ലെങ്കിൽ പൊലീസിന് പണി കിട്ടും. എടപ്പാൾ പീഡനത്തിൽ കേസെടുക്കാൻ മറന്ന ചങ്ങരംകുളം എസ് ഐയ്ക്ക് പണി പോയി. ഇതോടെ പൊലീസ് ഉണർന്നു. എല്ലാ പീഡന പരാതിയിലും കേസെടുക്കാൻ തീരുമാനിച്ചു. ഇതോടെ സിപിഎം നേതാവും കുടുങ്ങി. പതിനേഴുകാരി കുളിക്കുന്നത് ഒളിഞ്ഞുനോക്കുകയും നിരന്തരമായി മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിന് സിപിഎം. നേതാവിനെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് പിടികൂടി. വെളിയങ്കോട് തണ്ണിത്തുറ മുൻ ബ്രാഞ്ച് സെക്രട്ടറി ടി.എൻ. ഷാജഹാനെ (ഷാജി- 41) യാണ് തിങ്കളാഴ്ച പൊന്നാനി സിഐയും സംഘവും പിടികൂടിയത്. കേസെടുക്കാതിരുന്നാൽ പൊലീസുകാർക്ക് പണി കിട്ടുമെന്ന തിരിച്ചറിവായിരുന്നു തിന് കാരണം. 2017 ഒക്ടോബറിലെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. പെൺകുട്ടിയെ പൊന്നാനി പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും തുടർന്ന് എഫ്.ഐ.ആർ. രജിസ്റ്റർചെയ്യുകയും ഉണ്ടായെങ്കിലും ചില രാഷ്ട്രീയസമ്മർദങ്ങൾക്ക് വഴങ്ങി അറസ്റ്റ് പൊലീസ് മനഃപൂർവം വൈകിച്ചതാണെന്ന ആരോപണമുണ്ട്. എടപ്പാളിലെ തിയേറ്ററിൽ ബാല
എരമംഗലം: പീഡനത്തിൽ പരാതി കിട്ടിയാൽ ഉടൻ എഫ് ഐ ആർ ഇടണം. അല്ലെങ്കിൽ പൊലീസിന് പണി കിട്ടും. എടപ്പാൾ പീഡനത്തിൽ കേസെടുക്കാൻ മറന്ന ചങ്ങരംകുളം എസ് ഐയ്ക്ക് പണി പോയി. ഇതോടെ പൊലീസ് ഉണർന്നു. എല്ലാ പീഡന പരാതിയിലും കേസെടുക്കാൻ തീരുമാനിച്ചു. ഇതോടെ സിപിഎം നേതാവും കുടുങ്ങി.
പതിനേഴുകാരി കുളിക്കുന്നത് ഒളിഞ്ഞുനോക്കുകയും നിരന്തരമായി മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിന് സിപിഎം. നേതാവിനെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് പിടികൂടി. വെളിയങ്കോട് തണ്ണിത്തുറ മുൻ ബ്രാഞ്ച് സെക്രട്ടറി ടി.എൻ. ഷാജഹാനെ (ഷാജി- 41) യാണ് തിങ്കളാഴ്ച പൊന്നാനി സിഐയും സംഘവും പിടികൂടിയത്. കേസെടുക്കാതിരുന്നാൽ പൊലീസുകാർക്ക് പണി കിട്ടുമെന്ന തിരിച്ചറിവായിരുന്നു തിന് കാരണം.
2017 ഒക്ടോബറിലെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. പെൺകുട്ടിയെ പൊന്നാനി പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും തുടർന്ന് എഫ്.ഐ.ആർ. രജിസ്റ്റർചെയ്യുകയും ഉണ്ടായെങ്കിലും ചില രാഷ്ട്രീയസമ്മർദങ്ങൾക്ക് വഴങ്ങി അറസ്റ്റ് പൊലീസ് മനഃപൂർവം വൈകിച്ചതാണെന്ന ആരോപണമുണ്ട്.
എടപ്പാളിലെ തിയേറ്ററിൽ ബാലികയുടെ പീഡനത്തിൽ അറസ്റ്റുണ്ടായതാണ് തിങ്കളാഴ്ച പൊലീസ് ഷാജഹാനെ പിടികൂടുന്നതിന് പ്രേരണയായത്. പൊലീസ് പിടികൂടിയ പ്രതിയെ മഞ്ചേരി പോക്സോ കോടതിയിൽ റിമാൻഡ് ചെയ്തു.