- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാത്യു അൻഡ് സൺസ് ചിട്ടിഫണ്ട് ഉടമ; കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ മുൻ പ്രസിഡന്റ്; കേരളാ കോൺഗ്രസ് എം സംസ്ഥാന സമിതി അംഗം; ബിസിനസ്സുകാരനും രാഷ്ട്രീയ നേതാവുമായ ഷാജൻ കട്ടച്ചിറ അന്തരിച്ചു; ഓർമ്മയാകുന്നത് കോട്ടയത്തെ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യം
കോട്ടയം: കേരള കോൺഗ്രസ് (എം) നേതാവും, കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ മുൻ പ്രസിഡന്റുമായ ഏറ്റുമാനൂർ കട്ടച്ചിറ ഊന്നുകല്ലും തൊട്ടിയിൽ ഷാജൻ കട്ടച്ചിറ(58) അന്തരിച്ചു.
അസുഖത്തെ തുടർന്ന് കുറച്ച് ദിവസമായി തെള്ളകത്തെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗം, കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ്, കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഷാജൻ കോട്ടയത്തെ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച.
മാത്യു അൻഡ് സൺസ് ചിട്ടിഫണ്ട് ഉടമയായിരുന്നു ഷാജൻ കട്ടച്ചിറ. മുൻ സ്റ്റേറ്റ് ട്രാൻസ്‌പോർട് അഥോറിറ്റി അംഗവുമായിരുന്നു. ഏറ്റുമാനൂർ കട്ടച്ചിറ ഊന്നൂകല്ലുംതൊട്ടിയിൽ പരേതനായ ഓ എം മാത്യുവിന്റെ മകനാണ് ഷാജൻ കട്ടച്ചിറ .പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നു ഒരാഴ്ചയായി കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. ഭാര്യയും മൂന്നു മക്കളുമുണ്ട്.
കോട്ടയത്തെ പ്രധാന ധനകാര്യ സ്ഥാപനമാണ് മാത്യു ആൻഡ് സൺസ് ചിട്ടി ഫണ്ട്. യു ഡി എഫ് കോട്ടയം നിയോജകമണ്ഡലം മുൻ ചെയർമാനായിരുന്ന ഷാജൻ കട്ടച്ചിറ ലയൺസ് ക്ലബ് മുൻ പ്രസിഡന്റ്‌റുമായിരുന്നു