- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഷാജൻ കുര്യാക്കോസിന് സർവ്വകക്ഷി പിന്തുണയോടെ ഇലക്ഷൻ പ്രചാരണം 21-ന്
ഷിക്കാഗോ: ഷിക്കാഗോ സിറ്റിയുടെ 24-ന് നടക്കുന്ന ആൾഡർമാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഷാജൻ കുര്യാക്കോസിന് സർവ്വകക്ഷി പിന്തുണയോടെയുള്ള വീടുവീടാന്തരം തോറും കയറിയിറങ്ങിയുള്ള ഇലക്ഷൻ പ്രചാരണം നടത്തുന്നതിനു തീരുമാനിച്ചതായി സർവ്വകക്ഷി സംഘാടകർ അറിയിച്ചു. രാഷ്ട്രീയ-സാമൂഹിക-സംഘടനാ കക്ഷി ഭേദമില്ലാതെ എല്ലാ മലയാളി സുഹൃത്തുക്കളേയും അഭ്യു
ഷിക്കാഗോ: ഷിക്കാഗോ സിറ്റിയുടെ 24-ന് നടക്കുന്ന ആൾഡർമാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഷാജൻ കുര്യാക്കോസിന് സർവ്വകക്ഷി പിന്തുണയോടെയുള്ള വീടുവീടാന്തരം തോറും കയറിയിറങ്ങിയുള്ള ഇലക്ഷൻ പ്രചാരണം നടത്തുന്നതിനു തീരുമാനിച്ചതായി സർവ്വകക്ഷി സംഘാടകർ അറിയിച്ചു.
രാഷ്ട്രീയ-സാമൂഹിക-സംഘടനാ കക്ഷി ഭേദമില്ലാതെ എല്ലാ മലയാളി സുഹൃത്തുക്കളേയും അഭ്യുദയകാംക്ഷികളേയും 21-ന് ശനിയാഴ്ച ഒരുമണിക്ക് ഇലക്ഷന് പ്രചാരണം നടത്തുന്നതിനു ഡിവോണിലുള്ള സെന്റ് തിമോത്തി പള്ളിയുടെ പാർക്കിങ് ലോട്ടിൽ ഒന്നിച്ചുകൂടണമെന്ന് സംഘാടർ ആവശ്യപ്പെട്ടു. ഈരണ്ടുപേർ വീതം ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകൾ തോറും കയറിയിറങ്ങിയുള്ള പ്രചാരണമാണ് ലക്ഷ്യമിടുന്നത്.
മലയാളി കമ്യൂണിറ്റിയിൽ നിന്നും രാഷ്ട്രീയ മുഖ്യധാരയിലേക്ക് സമൂഹനന്മയ്ക്കുപകരിക്കുന്ന വ്യക്തികൾ കടന്നുവരേണ്ടതിന്റെ ആവശ്യകതയുടെ പശ്ചാത്തലവും അതിന്റെ ഗൗരവവും മനസിലാക്കി ഈ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് ഷാജൻ കുര്യാക്കോസിന്റെ വിജയം സുനിശ്ചിതമാക്കുന്നതിന് സഹകരിക്കണമെന്ന് എല്ലാ മലയാളി സുഹൃത്തുക്കളേയും അഭ്യുദയകാംക്ഷികളേയും സംഘാടകർ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: സണ്ണി വള്ളിക്കളം (847 722 7598), സിറിയക് കൂവക്കാട്ടിൽ (630 673 3382), ബെന്നി വാച്ചാച്ചിറ (847 322 1973), പീറ്റർ കുളങ്ങര (847 951 4476). സാബു നടുവീട്ടിൽ അറിയിച്ചതാണിത്.



