- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറുനാടൻ ഷാജൻ വിചാരണ ചെയ്യപ്പെടുന്നു; പ്രേക്ഷകരുമായി തത്സമയ സംവാദ പരിപാടി ജുലായ് 2 ശനിയാഴ്‌ച്ച വിബ്ജിയോർ ഗാല ക്ലബ് ഹൗസിൽ; പങ്കെടുക്കേണ്ടത് ചോദ്യങ്ങൾ മുൻകൂട്ടി അഡ്മിന് പാനലിന് സമർപ്പിച്ച്
തിരുവനന്തപുരം: മറുനാടൻ മലയാളിയുടെ ചരിത്രത്തിൽ ആദ്യമായി സാരഥി ഷാജൻ സ്‌കറിയ തന്റെ പ്രേക്ഷകരുമായി തൽസമയ സംവാദത്തിന് ഒരുങ്ങുന്നു.സിംഗപ്പൂരിലെ മലയാളികളുടെ ക്ലബ് ഹൗസ് കൂട്ടായ്മയായ വിബ്ജിയോർ ഗാലയാണ് വേറിട്ട പരിപാടി ഒരുക്കുന്നത്.
ഇക്കഴിഞ്ഞ വായന ദിനത്തിൽ പ്രസ്തുത ഗ്രൂപ്പിന്റെ ഒരു ഓൺലൈൻ പരിപാടിയിൽ ഷാജൻ സ്‌കറിയ വായനാദിനത്തെക്കുറിച്ചും വായനയുടെ ലോകത്തേക്ക് തന്നെ നയിച്ച ജന്മനാട്ടിലെ ടാഗോർ വായനാശാലയെയും പറ്റി അനുഭവങ്ങൾ പങ്കുവച്ചിരുന്നു.ഇതിന്റെ വിജയത്തിൽ നിന്നുമാണ് തത്സമയ സംവാദം എന്ന ആശയത്തിലേക്ക് ഗ്രൂപ്പ് അംഗങ്ങൾ എത്തുന്നത്.
ജുലായ് 2 ന് ഈ വരുന്ന ശനിയാഴ്‌ച്ച രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ രണ്ട് മണിക്കൂർ നേരമാണ് സംവാദ സദസ്സ്.മറുനാടൻ മലയാളിയെക്കുറിച്ചും നിലപാടുകളെക്കുറിച്ചും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ മാധ്യമപ്രവർത്തന അനുഭവത്തെക്കുറിച്ചുമെല്ലാം പ്രേക്ഷകർക്ക് മറുനാടന്റെ അമരക്കാരനുമായി സംസാരിക്കാം.ചോദ്യങ്ങൾ മുൻകൂട്ടി തയ്യാറാക്കി അഡ്‌മിൻ പാനലിന് നൽകിയാണ് സംവാദത്തിൽ പങ്കെടുക്കേണ്ടത്.
അതിനായി പ്രേക്ഷകർ ചെയ്യേണ്ടത് ഇത്രമാത്രം..നിങ്ങൾ ചോദിക്കാൻ ഉദ്ദേശിക്കുന്ന ചോദ്യങ്ങൾ വിബ്ജിയോർ ഗാല കൂട്ടായ്മയുട അഡ്‌മിൻ വാടസ്ആപ്പ് നമ്പറായ +6590898219 ലേക്ക് അയക്കുക.അഡ്‌മിൻ പാനലിന്റെ നിയന്ത്രണത്തിലായിരിക്കും സംവാദം.പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഷാജൻ സ്‌കറിയ നേരിട്ട് മറുപടി നൽകും.
ന്യൂസ് ഡെസ്ക്