- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണങ്ങിക്കഴിയവേ മറ്റൊരാൾക്കൊപ്പം താമസം തുടങ്ങിയെന്ന് സംശയം; മദ്യലഹരിയിൽ വീടിന് തീയിട്ട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; കുട്ടമ്പുഴ പ്ലാക്കൂട്ടത്തിൽ ഷാജിയെ അറസ്റ്റ് ചെയ്ത് പൊലീസ്
കോതമംഗലം: പിണങ്ങിക്കഴിയവേ മറ്റൊരാൾക്കൊപ്പം താമസം തുടങ്ങിയെന്ന് ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് ഭർത്താവ് വീടിന് തീയിട്ടു. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം. കേസിൽ കുട്ടമ്പുഴ പിണവൂർകുടി പ്ലാക്കൂട്ടത്തിൽ ഷാജിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഭാര്യ ആഞ്ഞിലിമൂട്ടിൽ വീട്ടിൽ സന്ധ്യയുടെ മൊഴിപ്രകാരമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവർ പിരിഞ്ഞ് താമസിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടിരുന്നു. മദ്യലഹരിയിൽ വീട്ടിലെത്തിയ ഷാജി തന്നെ ആക്രമിച്ചെന്നും തുടർന്ന് അവശനിലയിൽ താൻ അകത്ത് കിടക്കവേ ഷാജി വീടിന് തീയിടുകയായിരുന്നെന്നുമാണ് സന്ധ്യ പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്. തീപടരുന്നത് കണ്ട സന്ധ്യവീട്ടിൽ നിന്നും ഇറങ്ങി ഓടി രക്ഷപെടുകയായിരുന്നു.വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപയും വീട്ടുപകരണങ്ങളുമെല്ലാം പൂർണ്ണമായും കത്തി നശിച്ചു. വിളക്കിലൊഴിക്കാൻ താൻവാങ്ങി സൂക്ഷിച്ചിരുന്ന മണ്ണെണ്ണ മേച്ചിലിന് മേലെ ഒഴിച്ച ശേഷം ഷാജി വീടിന് തീയിടുകയായിരുന്നെന്നാണ് സന്ധ്യയുടെ മൊഴി.നാട്ടുകാർ വിവര
കോതമംഗലം: പിണങ്ങിക്കഴിയവേ മറ്റൊരാൾക്കൊപ്പം താമസം തുടങ്ങിയെന്ന് ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് ഭർത്താവ് വീടിന് തീയിട്ടു. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം. കേസിൽ കുട്ടമ്പുഴ പിണവൂർകുടി പ്ലാക്കൂട്ടത്തിൽ ഷാജിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഭാര്യ ആഞ്ഞിലിമൂട്ടിൽ വീട്ടിൽ സന്ധ്യയുടെ മൊഴിപ്രകാരമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇവർ പിരിഞ്ഞ് താമസിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടിരുന്നു. മദ്യലഹരിയിൽ വീട്ടിലെത്തിയ ഷാജി തന്നെ ആക്രമിച്ചെന്നും തുടർന്ന് അവശനിലയിൽ താൻ അകത്ത് കിടക്കവേ ഷാജി വീടിന് തീയിടുകയായിരുന്നെന്നുമാണ് സന്ധ്യ പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്. തീപടരുന്നത് കണ്ട സന്ധ്യവീട്ടിൽ നിന്നും ഇറങ്ങി ഓടി രക്ഷപെടുകയായിരുന്നു.വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപയും വീട്ടുപകരണങ്ങളുമെല്ലാം പൂർണ്ണമായും കത്തി നശിച്ചു.
വിളക്കിലൊഴിക്കാൻ താൻവാങ്ങി സൂക്ഷിച്ചിരുന്ന മണ്ണെണ്ണ മേച്ചിലിന് മേലെ ഒഴിച്ച ശേഷം ഷാജി വീടിന് തീയിടുകയായിരുന്നെന്നാണ് സന്ധ്യയുടെ മൊഴി.നാട്ടുകാർ വിവരമറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ കുട്ടമ്പുഴ എസ് ഐ ആർ ശ്രീകുമാറും സി പി ഒ കെ അഭിലാഷും നാട്ടുകാരുടെ സഹകരണത്തോടെ തീയണച്ചു. വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചതിനും വീടിന് തീയിട്ട് നാശ നഷ്ടം വരുത്തിയതിനും ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തായി പൊലീസ് ആറിയിച്ചു.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും
ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഷാജി വർഷങ്ങളായി മറ്റൊരു സ്ത്രീയ്‌ക്കൊപ്പമാണ് താമസമെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.