- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വാർത്ത ശരിയല്ല, കടുവയുടെ വിജയത്തെ തുടർന്ന് വോൾവോ കാർ വാങ്ങിയത് ഞാനല്ല; അത് 'കാപ്പ' യുടെ നിർമ്മാതാവ് ഡോൾവിൻ കുരിയാക്കോസ് എടുത്ത വണ്ടി ആണ്; വിശദീകരണവുമായി ഷാജി കൈലാസ്
തിരുവനന്തപുരം: കടുവ സിനിമയുടെ വിജയത്തെ തുടർന്ന് താൻ പുതിയ കാർ വാങ്ങിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് സംവിധായകൻ ഷാജി കൈലാസ്. സുഹൃത്തും തന്റെ പുതിയ ചിത്രമായ 'കാപ്പ ' യുടെ നിർമ്മാതാവുമായ ഡോൾവിൻ കുരിയാക്കോസ് ആണ് വോൾവോ കാർ വാങ്ങിയതെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
ഞാൻ 'കടുവ' യുടെ വിജയത്തെ തുടർന്ന് വോൾവോ കാർ വാങ്ങിയതായ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ വാർത്ത ശരിയല്ല. ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് - ആസിഫ് അലി ചിത്രമായ 'കാപ്പ' യുടെ നിർമ്മാതാവ് ഡോൾവിൻ കുരിയാക്കോസ് എടുത്ത വണ്ടി ആണ് അത്.
ഞാനതിന്റെ താക്കോൽ ഏറ്റുവാങ്ങി അനുഗ്രഹിക്കണമെന്ന് എന്റെ സുഹൃത്ത് കൂടിയായ ഡോൾവിന്റെ ആഗ്രഹപ്രകാരമാണ് ഞാൻ താക്കോൽ ഡോൾവിന് കൈമാറിയത്. ഡോൾവിനും വണ്ടിക്കും സിനിമക്കും നല്ലത് വരട്ടെ. അതേസമയം, കടുവ ബോക്സോഫീസ് ഹിറ്റായി മാറിക്കഴിഞ്ഞു. 50 കോടി ക്‌ളബിൽ ഇടം നേടിയ ചിത്രം ആമസോൺ പ്രൈമിൽ പ്രദർശനം തുടങ്ങിയിട്ടുണ്ട്.