- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻകൗണ്ടറുടെ കഥയുമായി ഷാജികൈലാസ്; ആക്ഷൻ സംവിധായകന്റെ ചിത്രം അവസാനഘട്ടത്തിൽ; 'മുഖ്യൻ' ഈ മാസം തിയേറ്ററിലെത്തും
'മുഖ്യൻ' എന്ന ചിത്രത്തിലൂടെ സംവിധായകൻ ഷാജികൈലാസ് വീണ്ടും സജീവമാകാനെത്തുന്നു. പാദുവാ ഫിലിംസ് അവതരിപ്പിക്കുന്ന ഈ ചിത്രം ഈ മാസം ആദ്യം തിയറ്ററിലെത്തും. ശത്രുക്കളെ ഉന്മൂലനം ചെയ്യുന്ന ഒരു എൻകൗണ്ടറുടെ കഥയാണ് മുഖ്യനിലൂടെ പറയുന്നത്. ആക്ഷൻ ശൈലിയിൽ ബിഗ് ബജറ്റിലാണ് സിനിമ ഒരുക്കുന്നത്. തലൈവാസൽ വിജയ്, ആശിഷ് വിദ്യാർത്ഥി, സന്പത്ത്, റോജ, മീനാക്ഷി ദീപ്തി, സീത എന്നിവർ അഭിനയിക്കുന്നു. സത്യസന്ധനും ധീരനുമായ പൊലീസ് ഓഫീസർ ബലറാമിന്റെ (ആർ. കെ.) ധീര പോരാട്ടത്തിന്റെ കഥയാണ് ഇത്. അഴിമതിക്കെതിരെയും, അനീതിക്കെതിരെയും പടപൊരുതിയ ബലറാമിന് ധാരാളം ശത്രുക്കൾ ഉണ്ടായിരുന്നു. അവരെയൊന്നും വകവയ്ക്കാതെയാണ് ബലറാം മുന്‌പോട്ടു നീങ്ങിയത്. അതുകൊണ്ടു തന്നെ, ബലറാമിനെ കുടുക്കാൻ ശത്രുക്കൾ തക്കംപാർത്തിരുന്നു. ഒടുവിൽ അവർ തന്ത്രപരമായി ബലറാമിനെ ഒരു അഴിമതിക്കേസിൽ പെടുത്തി. പോരാട്ടത്തിൽ ബലറാമിന് തന്നെയായിരുന്നു അന്തിമവിജയം. കാമറ രാജു രത്‌നം, ഗാനം ഹംസ കുന്നത്തേരി, സംഗീതം ശ്രീകാന്ത് ദേവ
'മുഖ്യൻ' എന്ന ചിത്രത്തിലൂടെ സംവിധായകൻ ഷാജികൈലാസ് വീണ്ടും സജീവമാകാനെത്തുന്നു. പാദുവാ ഫിലിംസ് അവതരിപ്പിക്കുന്ന ഈ ചിത്രം ഈ മാസം ആദ്യം തിയറ്ററിലെത്തും. ശത്രുക്കളെ ഉന്മൂലനം ചെയ്യുന്ന ഒരു എൻകൗണ്ടറുടെ കഥയാണ് മുഖ്യനിലൂടെ പറയുന്നത്.
ആക്ഷൻ ശൈലിയിൽ ബിഗ് ബജറ്റിലാണ് സിനിമ ഒരുക്കുന്നത്. തലൈവാസൽ വിജയ്, ആശിഷ് വിദ്യാർത്ഥി, സന്പത്ത്, റോജ, മീനാക്ഷി ദീപ്തി, സീത എന്നിവർ അഭിനയിക്കുന്നു. സത്യസന്ധനും ധീരനുമായ പൊലീസ് ഓഫീസർ ബലറാമിന്റെ (ആർ. കെ.) ധീര പോരാട്ടത്തിന്റെ കഥയാണ് ഇത്. അഴിമതിക്കെതിരെയും, അനീതിക്കെതിരെയും പടപൊരുതിയ ബലറാമിന് ധാരാളം ശത്രുക്കൾ ഉണ്ടായിരുന്നു.
അവരെയൊന്നും വകവയ്ക്കാതെയാണ് ബലറാം മുന്‌പോട്ടു നീങ്ങിയത്. അതുകൊണ്ടു തന്നെ, ബലറാമിനെ കുടുക്കാൻ ശത്രുക്കൾ തക്കംപാർത്തിരുന്നു. ഒടുവിൽ അവർ തന്ത്രപരമായി ബലറാമിനെ ഒരു അഴിമതിക്കേസിൽ പെടുത്തി. പോരാട്ടത്തിൽ ബലറാമിന് തന്നെയായിരുന്നു അന്തിമവിജയം. കാമറ രാജു രത്‌നം, ഗാനം ഹംസ കുന്നത്തേരി, സംഗീതം ശ്രീകാന്ത് ദേവ