- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഡേറ്റുകൾ തമ്മിൽ ക്ലാഷ് ആകുന്നു; തിരക്കഥാകൃത്തുക്കളായ രഞ്ജിപണിക്കർക്കും രഞ്ജിത്തിനും തിരക്കുകൾ; നാല് വർഷം മുമ്പ് തീരുമാനിച്ചിരുന്ന മമ്മൂട്ടി- മോഹൻലാൽ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കി ഷാജി കൈലാസ്
ഷാജി കൈലാസ് എന്ന സംവിധായകന്റെ തിരിച്ചുവരവിനായി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. മലയാളത്തിന്റെ സൂപ്പർതാരങ്ങളായമമ്മൂട്ടിയെയും മോഹൻലാലിനെയും നായകരാക്കി രഞ്ജിപണിക്കരും രഞ്ജിത്തും തിരക്കഥ രചിച്ചുകൊണ്ട് ഷാജി കൈലാസ് ചിത്രം വരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ ചിത്രം പാതി വഴിയിൽ ഉപേക്ഷിച്ചുവെന്ന് ഇപ്പോൾ ഉറപ്പായിരിക്കുകയാണ്. ചിത്രം ഉപേക്ഷിച്ചതിനെക്കുറിച്ച് നിരവധി കഥകൾ് സൈബർ ലോകത്ത് പ്രചരിച്ചതോടെ സംവിധായകൻ ഷാജി കൈലാസ് തന്നെ ഫെസ്ബുക്കിലൂടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. നാലുവർഷങ്ങൾക്ക് മുമ്പ് തന്നെ ഈ ചിത്രം തീരുമാനിച്ചിരുന്നെന്നും എന്നാൽ ചിത്രം ഉപേക്ഷിക്കാൻ കാരണം ഇരുവരുടെയും ഡേറ്റുകൾ തമ്മിൽ ക്ലാഷായതുകൊണ്ടാണെന്നും ഷാജി കൈലാസ് പറഞ്ഞു. കൂടാതെ തിരക്കഥാകൃത്തുക്കളായ രഞ്ജി പണിക്കർ, രഞ്ജിത് എന്നിവരുടെ തിരക്കുകകളും പ്രശ്നമായെന്നും അദ്ദേഹം പറഞ്ഞു. പ്രോജക്ട് ഉപേക്ഷിച്ചതിനെക്കുറിച്ച് വാസ്തവവിരുദ്ധമായ പല വാർത്തകളും മീഡിയകളിൽ കാണുന്നെന്നും മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്
ഷാജി കൈലാസ് എന്ന സംവിധായകന്റെ തിരിച്ചുവരവിനായി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. മലയാളത്തിന്റെ സൂപ്പർതാരങ്ങളായമമ്മൂട്ടിയെയും മോഹൻലാലിനെയും നായകരാക്കി രഞ്ജിപണിക്കരും രഞ്ജിത്തും തിരക്കഥ രചിച്ചുകൊണ്ട് ഷാജി കൈലാസ് ചിത്രം വരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ ചിത്രം പാതി വഴിയിൽ ഉപേക്ഷിച്ചുവെന്ന് ഇപ്പോൾ ഉറപ്പായിരിക്കുകയാണ്.
ചിത്രം ഉപേക്ഷിച്ചതിനെക്കുറിച്ച് നിരവധി കഥകൾ് സൈബർ ലോകത്ത് പ്രചരിച്ചതോടെ സംവിധായകൻ ഷാജി കൈലാസ് തന്നെ ഫെസ്ബുക്കിലൂടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
നാലുവർഷങ്ങൾക്ക് മുമ്പ് തന്നെ ഈ ചിത്രം തീരുമാനിച്ചിരുന്നെന്നും എന്നാൽ ചിത്രം ഉപേക്ഷിക്കാൻ കാരണം ഇരുവരുടെയും ഡേറ്റുകൾ തമ്മിൽ ക്ലാഷായതുകൊണ്ടാണെന്നും ഷാജി കൈലാസ് പറഞ്ഞു. കൂടാതെ തിരക്കഥാകൃത്തുക്കളായ രഞ്ജി പണിക്കർ, രഞ്ജിത് എന്നിവരുടെ തിരക്കുകകളും പ്രശ്നമായെന്നും അദ്ദേഹം പറഞ്ഞു.
പ്രോജക്ട് ഉപേക്ഷിച്ചതിനെക്കുറിച്ച് വാസ്തവവിരുദ്ധമായ പല വാർത്തകളും മീഡിയകളിൽ കാണുന്നെന്നും മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള അത്തരം അപവാദപ്രചരണങ്ങൾക്ക് ദയവായി കാതുകൊടുക്കാതിരിക്കുക. എന്നും അദ്ദേഹം പറഞ്ഞു.എന്നെ സംബന്ധിച്ച് എല്ലാവരോടും ബഹുമാനത്തോടെയാണ് ഇടപെടുന്നതെന്നും ഞാൻ കാരണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെകിൽ സദയം ഖേദിക്കുന്നെന്നും ഷാജി കൈലാസ് പറഞ്ഞു.