- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യങ്ങളെല്ലാം സരിത വെളിപ്പെടുത്തിയപ്പോൾ സസ്‌പെൻസ് എല്ലാം പൊളിഞ്ഞു! സരിതയെ മുഖ്യ കഥാപാത്രമാക്കി പ്രഖ്യാപിച്ചിരുന്ന സിനിമ ഷാജി കൈലാസ് പാതിവഴിയിൽ ഉപേക്ഷിച്ചു
തിരുവനന്തപുരം: സോളാർ വിവാദം സിനിമയാക്കാൻ ഇറങ്ങിത്തിരിച്ച സംവിധായകൻ ഷാജി കൈലാസ് തന്റെ ഉദ്യമം പാതിവഴിയിൽ ഉപേക്ഷിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി പുറത്തിറക്കാൻ വേണ്ടിയിരുന്ന സംസ്ഥാനം എന്ന സിനിമയാണ് ഷാജി ഉപേക്ഷിച്ചത്. രണ്ടാഴ്‌ച്ചത്തെ ചിത്രീകരണത്തിന് ശേഷമാണ് സിനിമ ഉപേക്ഷിച്ചത്. സുരേഷ് ഗോപിയെ നായകനാക്കിയാണ് ഈ സിനിമ എടുക്കാ
തിരുവനന്തപുരം: സോളാർ വിവാദം സിനിമയാക്കാൻ ഇറങ്ങിത്തിരിച്ച സംവിധായകൻ ഷാജി കൈലാസ് തന്റെ ഉദ്യമം പാതിവഴിയിൽ ഉപേക്ഷിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി പുറത്തിറക്കാൻ വേണ്ടിയിരുന്ന സംസ്ഥാനം എന്ന സിനിമയാണ് ഷാജി ഉപേക്ഷിച്ചത്. രണ്ടാഴ്‌ച്ചത്തെ ചിത്രീകരണത്തിന് ശേഷമാണ് സിനിമ ഉപേക്ഷിച്ചത്. സുരേഷ് ഗോപിയെ നായകനാക്കിയാണ് ഈ സിനിമ എടുക്കാൻ ഷാജി പദ്ധതിയിട്ടിരുന്നത്. എന്നാൽ, ഇപ്പോഴത്തെ സരിതയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതോട സിനിമയുടെ സസ്‌പെൻസ് തന്നെ പൊളിഞ്ഞ അവസ്ഥയിലാണ്. ഇതോടെയാണ് ഷാജി സിനിമ ഉപേക്ഷികകാൻ തീുമാനിച്ചതെന്നാണ് അറിയുന്നത്.
സോളാർ വിവാദം കെട്ടടങ്ങാത്തതും രാഷ്ട്രീയ സംഭവവികാസങ്ങൾ അനുദിനം മാറി വരുന്ന പശ്ചാത്തലത്തിൽ ഇത്തരമൊരു സിനിമയുമായി മുന്നോട്ടു പോകേണ്ടെന്നു തീരുമാനിക്കുകയായിരുന്നുവെന്നു ഷാജി കൈലാസ് അറിയിച്ചു. സോളർ വിവാദത്തിന്റെ പശ്ചാത്തലത്തിലുള്ള കുറ്റാന്വേഷണ കഥയാണു തിരക്കഥാകൃത്ത് രാജേഷ് ജയരാമൻ എഴുതിയിരുന്നത്. കേസ് അന്വേഷിക്കാനെത്തുന്ന ഐപിഎസ് ഓഫിസറുടെ വേഷമായിരുന്നു സുരേഷ് ഗോപിക്ക്.
ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നതിനു മുൻപായി അണിയറപ്രവർത്തകർ സരിതയുമായി സംസാരിച്ചിരുന്നു. സരിത നായികയാണെന്ന വിധത്തിൽ വിധത്തിൽ വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം പിന്നീട് ഷാജി നിഷേധിച്ചിരുന്നു. എന്നാൽ സിനിമയിലെ ഒരു റോൾ സരിതയ്ക്കുമുണ്ടായിരുന്നു. കലാഭവൻ മണിയും മറ്റും പങ്കെടുക്കുന്ന രംഗങ്ങളാണ് ആദ്യദിവസങ്ങളിൽ ചിത്രീകരിച്ചത്. പാലോട്, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം.
സരിത ടിവി ചാനലിന് ഇന്റർവ്യൂ നൽകുന്ന രംഗങ്ങൾ നാഗർകോവിലിൽ ചിത്രീകരിച്ചിരുന്നു. ഈ ചിത്രത്തിൽ സുരേഷ് ഗോപി അഭിനയിച്ചു തുടങ്ങും മുൻപേ പടം ഉപേക്ഷിച്ചു. സിനിമയിൽ സരിതയാണ് സുരേഷ് ഗോപിയുടെ നായികയെന്ന മട്ടിൽ വാർത്ത വന്ന സാഹചര്യത്തിൽ സരിതയും താനും ഒന്നിച്ചു വരുന്ന രംഗങ്ങൾ ഒഴിവാക്കണമെന്നു സുരേഷ് ഗോപി സംവിധായകനോടു നിർദേശിച്ചിരുന്നു. സുരേഷ് ഗോപി അഭിനയിക്കുന്ന സിനിമ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ കൂടിയാണ് രാഷ്ട്രീയ എതിർപ്പുകളെ ഒഴിവാക്കാൻ സിനിമ അണിയറക്കാർ ഉപേക്ഷിച്ചത് എന്നാണ് അറിയുന്നത്.