- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടവേളയ്ക്ക്ശേഷം ഷാജി എൻ കരുൺ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക്; ഓൾ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരം സ്മിതാ പാട്ടിലിന്റെ മകൻ മലയാളത്തിലേക്ക്
ജയറാം നായകനായി 2013ൽ പുറത്തുവന്ന 'സ്വപ്‌നം എന്ന ചിത്രത്തിന് ശേഷം ഷാജി എൻ കരുണിന്റെ അടുത്ത ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ടി ഡി രാമകൃഷ്ണന്റെ തിരക്കഥയിൽ ഷാജി എൻ കരുൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'ഓൾ' എന്നാണ് പേരിട്ടിരിക്കുന്നത്. മുൻകാല ബോളിവുഡ് താരം സ്മിതാ പാട്ടീലിന്റെ മകൻ പ്രതീക് ഈ ചിത്രത്തിലൂടെ മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കും. പ്രായപൂർത്തിയാകും മുമ്പ് കൂട്ടബലാൽസംഗത്തിന് ഇരയാകേണ്ടി വന്ന പെൺകുട്ടിയുടെ മനസ്സിൽ കുടുംബത്തെക്കുറിച്ചും പുരുഷന്മാരെക്കുറിച്ചുമുള്ള ചിന്തകളാണ് ചിത്രത്തിന്റെ പ്രമേയം. നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് 2008ൽ സിനിമയിൽ എത്തിയ പ്രതീക് ബോളിവുഡിൽ സജീവമാണ്. ജാനേ തു യാ ജാനേ നാ ആണ് ആദ്യ ചിത്രം. ഷോക്കേഴ്സ് ആണ് പ്രതീകിന്റെ ഏറ്റവും പുതിയ ചിത്രം.പയ്യന്നൂർ, വൈക്കം പ്രദേശങ്ങളിലായിരിക്കും ചിത്രീകരണം. എം ജെ രാധാകൃഷ്ണൻ ആണ് ഛായാഗ്രാഹകൻ. ശ്രീകർ പ്രസാദ് എഡിറ്റിഗ് നിർവഹിക്കുന്നു.
ജയറാം നായകനായി 2013ൽ പുറത്തുവന്ന 'സ്വപ്‌നം എന്ന ചിത്രത്തിന് ശേഷം ഷാജി എൻ കരുണിന്റെ അടുത്ത ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ടി ഡി രാമകൃഷ്ണന്റെ തിരക്കഥയിൽ ഷാജി എൻ കരുൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'ഓൾ' എന്നാണ് പേരിട്ടിരിക്കുന്നത്. മുൻകാല ബോളിവുഡ് താരം സ്മിതാ പാട്ടീലിന്റെ മകൻ പ്രതീക് ഈ ചിത്രത്തിലൂടെ മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കും.
പ്രായപൂർത്തിയാകും മുമ്പ് കൂട്ടബലാൽസംഗത്തിന് ഇരയാകേണ്ടി വന്ന പെൺകുട്ടിയുടെ മനസ്സിൽ കുടുംബത്തെക്കുറിച്ചും പുരുഷന്മാരെക്കുറിച്ചുമുള്ള ചിന്തകളാണ് ചിത്രത്തിന്റെ പ്രമേയം. നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല
അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് 2008ൽ സിനിമയിൽ എത്തിയ പ്രതീക് ബോളിവുഡിൽ സജീവമാണ്. ജാനേ തു യാ ജാനേ നാ ആണ് ആദ്യ ചിത്രം. ഷോക്കേഴ്സ് ആണ് പ്രതീകിന്റെ ഏറ്റവും പുതിയ ചിത്രം.പയ്യന്നൂർ, വൈക്കം പ്രദേശങ്ങളിലായിരിക്കും ചിത്രീകരണം. എം ജെ രാധാകൃഷ്ണൻ ആണ് ഛായാഗ്രാഹകൻ. ശ്രീകർ പ്രസാദ് എഡിറ്റിഗ് നിർവഹിക്കുന്നു.