- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേണമെങ്കിൽ കോഴിമുട്ട പിളർന്നു ഷാജി പാപ്പൻ വരുമെടാ മക്കളേ..! പൊട്ടിക്കാത്ത മുട്ടയ്ക്കകത്ത് ഷാജിപാപ്പാനെ കണ്ട് ഞെട്ടി ജയസൂര്യ; ആരാധകന്റെ സമ്മാന വീഡിയോ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ച് താരം
തിരുവനന്തപുരം: മലയാളക്കര മുഴുവൻ ഷാജിപാപ്പൻ തരംഗമാണ്. തൂണിലും തുരുമ്പിലും മാത്രമല്ല... കോഴിമട്ടയ്ക്കകത്ത് പോലും പാപ്പനാണിപ്പോൾ. തീയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത് മുന്നേറുന്ന ഷാജിപ്പാപ്പനെ ഞെട്ടിച്ചു കൊണ്ട് ഒരു സമ്മാനവും കിട്ടി. നായകൻ ജയസൂര്യ ആരാധകൻ സമ്മാനിച്ച സർപ്രൈസ് ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു. ഷാജി പാപ്പന്റെ കടുത്ത ആരാധകരിൽ ഒരാൾ നൽകിയ സമ്മാനം കണ്ട് ഞെട്ടിയിരിക്കുകയാണ് ജയസൂര്യ. കോഴി മുട്ടയ്ക്ക് അകത്ത് ഷാജി പാപ്പനെ പെയിന്റ് ചെയ്തു വച്ചിരിക്കുന്നു. ഷാജി പാപ്പന്റെ കട്ട ഫാനായ വടക്കാഞ്ചേരി സ്വദേശി സുരാജ് കുമാർ നൽകിയ സമ്മാനം ഫേസ്‌ബുക്കിലൂടെ ജയസൂര്യയാണ് ആരാധകർക്കായി പങ്കുവച്ചത്. ചിത്രം കണ്ട് ഞെട്ടിയ താരം ശരിക്കും ഞെട്ടിച്ചു നന്ദി സുരാജ് എന്നും കുറിച്ചിട്ടുണ്ട്. 'ആട് ഒരു ഭീകര ജീവിയാണ്' ആദ്യ ഭാഗം തിയേറ്ററുകളിൽ പരാജയമായിരുന്നെങ്കിലും ഷാജി പാപ്പനും കൂട്ടാളികളും യുവാക്കൾക്കിടയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. അതുകൊണ്ടു തന്നെ യുവാക്കൾ ഏറെ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു 'ആട് 2' വിനുവേണ്ടി. രണ
തിരുവനന്തപുരം: മലയാളക്കര മുഴുവൻ ഷാജിപാപ്പൻ തരംഗമാണ്. തൂണിലും തുരുമ്പിലും മാത്രമല്ല... കോഴിമട്ടയ്ക്കകത്ത് പോലും പാപ്പനാണിപ്പോൾ. തീയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത് മുന്നേറുന്ന ഷാജിപ്പാപ്പനെ ഞെട്ടിച്ചു കൊണ്ട് ഒരു സമ്മാനവും കിട്ടി. നായകൻ ജയസൂര്യ ആരാധകൻ സമ്മാനിച്ച സർപ്രൈസ് ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു.
ഷാജി പാപ്പന്റെ കടുത്ത ആരാധകരിൽ ഒരാൾ നൽകിയ സമ്മാനം കണ്ട് ഞെട്ടിയിരിക്കുകയാണ് ജയസൂര്യ. കോഴി മുട്ടയ്ക്ക് അകത്ത് ഷാജി പാപ്പനെ പെയിന്റ് ചെയ്തു വച്ചിരിക്കുന്നു. ഷാജി പാപ്പന്റെ കട്ട ഫാനായ വടക്കാഞ്ചേരി സ്വദേശി സുരാജ് കുമാർ നൽകിയ സമ്മാനം ഫേസ്‌ബുക്കിലൂടെ ജയസൂര്യയാണ് ആരാധകർക്കായി പങ്കുവച്ചത്. ചിത്രം കണ്ട് ഞെട്ടിയ താരം ശരിക്കും ഞെട്ടിച്ചു നന്ദി സുരാജ് എന്നും കുറിച്ചിട്ടുണ്ട്.
'ആട് ഒരു ഭീകര ജീവിയാണ്' ആദ്യ ഭാഗം തിയേറ്ററുകളിൽ പരാജയമായിരുന്നെങ്കിലും ഷാജി പാപ്പനും കൂട്ടാളികളും യുവാക്കൾക്കിടയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. അതുകൊണ്ടു തന്നെ യുവാക്കൾ ഏറെ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു 'ആട് 2' വിനുവേണ്ടി. രണ്ടാം വരവിലും ഷാജി പാപ്പനെ ആരാധകർ ഏറ്റെടുത്തതിന്റെ സന്തോഷം ജയസൂര്യ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.
''ചിത്രം പരാജയപ്പെടുത്തിയതിന് നന്ദി അറിയിക്കാൻ കാരണമുണ്ട്. സിനിമയുടെ ഒന്നാം ഭാഗം ഹിറ്റായിരുന്നുവെങ്കിൽ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കില്ലായിരുന്നു. പൊട്ടിയ പടത്തിന്റെ രണ്ടാം ഭാഗം വരുന്നതും അത് വൻ ഹിറ്റാകുന്നതും ഒരുപക്ഷെ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായിരിക്കും. പ്രേക്ഷകരുടെ നിർബന്ധപ്രകാരം നിർമ്മിച്ച സിനിമയാണ് ആട് 2.