ലയാള സിനിമ ഒരിക്കൽ ആഘോഷിച്ച താരമാണ് ഷക്കീല. ബി ഗ്രേഡ് സിനിമകളിൽ ആണ് ഷക്കീല അഭിനയിച്ചതെങ്കിലും അക്കാലത്ത് ഷക്കീലയുടെ സിനിമകൾ തിയറ്ററുകൾ നിറഞ്ഞാണ് ഓടിയത്. ഷക്കീലയുടെ സിനിമയ്ക്ക് കിട്ടിയ സ്വീകാര്യത ഒരിക്കലും ഷക്കീലയ്ക്ക് കിട്ടിയിരുന്നില്ല. പൊതുവേദികളിൽ ഷക്കീലയ്‌ക്കെതിരെ മുഖം തിരിക്കുന്നവരായിരുന്നു ഏറെയും. എന്നാൽ ഇതിനെതിരെ തുറന്നടിക്കുകയാണ് ഷക്കീല.

പഴയ ബിഗ്രേഡ് സിനിമകളിൽ നിന്ന് വഴിമാറിപ്പോയിട്ടും ഇപ്പോഴും പ്രേക്ഷകർ ഷക്കീലയെ ഓർത്തുകൊണ്ടിരിക്കുന്നു. സിനിമയിലേക്ക് തിരിച്ചുവരാൻ തയ്യാറെടുക്കുമ്പോൾ ഷക്കീല അൽപ്പം കൂടി ബോൾഡാണ്. താൻ പങ്കെടുക്കുന്ന എല്ലാ അഭിമുഖങ്ങളിലും സണ്ണി ലിയോണിനെക്കുറിച്ചുള്ള ചോദ്യം നേരിടേണ്ടി വരാറുണ്ടെന്ന് തുറന്നു പറയുകയാണ് ഷക്കീല.

മുൻ പോൺ താരമായ സണ്ണി സ്നേഹിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ സമൂഹത്തിൽ തന്നെപ്പോലുള്ള ബിഗ്രേഡ് സിനിമാക്കാർക്ക് ഇപ്പോഴും പുച്ഛവും പരിഹാസവും തന്നെയാണ് നേരിടേണ്ടി വരുന്നതെന്ന് ഷക്കീല സങ്കടത്തോടെ പറയുന്നു.

ഞാനും ജയമാലിനിയുമെല്ലാം ബിക്കിനിയിട്ടാൽ നന്നാകില്ല. ശരീര സൗന്ദര്യവുമില്ല. പിന്നെ ജനിച്ച് വളർന്നത് വിദേശ രാജ്യങ്ങളിലുമല്ല. ഇത് തമാശയായി എടുക്കേണ്ട ഒരു വിഷയമല്ല. അൽപ്പം ഗൗരവമുള്ള കാര്യമാണ്. എന്നോട് പല അഭിമുഖങ്ങളിലും ഇതേ ചോദ്യം പലരും ചോദിക്കാറുണ്ട്. ഒരിക്കൽ മലയാളത്തിലെ നടന്മാർ ഒരു സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ വന്ന സണ്ണിക്കൊപ്പം ചിത്രമെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അത് ഒരു നല്ല മാറ്റമായി ഞാൻ കരുതുന്നു. ഞങ്ങളെപ്പോലുള്ളവരെ സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ പലരും അവരുടെ സിനിമ ഓടിക്കാൻ സണ്ണിയെ കൊണ്ടുവരുന്നു.

എന്റെ സിനിമകണ്ട് കുട്ടികൾ വഴിതെറ്റുമെന്ന് പറഞ്ഞ് മാതാപിതാക്കളോട് ഒറ്റക്കാര്യമേ പറയാനുള്ളു ആദ്യം കുട്ടികളുടെ അച്ഛന്മാർ എന്റെ സിനിമ കാണാതിരിക്കുക, എന്നിട്ട് വേണം കുട്ടികളെ ഉപദേശിക്കാൻ.