കൊച്ചി: താൻ ചെയ്തത് അഭിനയമായിരുന്നു, അല്ലാതെ ബ്ലൂ ഫലിം ആയിരുന്നില്ല -പറയുന്നത് ഷക്കീലയാണ്. ഒപ്പം അഭിനയിച്ചത് വല്ല്യച്ഛന്റെ മക്കളാണ് അവരുടെ കൂടെയാണു ബെഡ്റും സീൻ ഒക്കെ ചെയ്തിരുന്നതെന്നും പറയുന്നു.

എനിക്കു വന്ന റോളുകൾ ഒക്കെ ഞാൻ ചെയ്തു. അതു ഭാവിയിൽ വലിയ പ്രശ്നമാകും എന്നു കരുതിയില്ല. നഗ്‌നയായിട്ടൊന്നുമല്ല ഞാൻ അന്ന് അഭിനയിച്ചത്. അതിന് ആരുമെന്നെ നിർബന്ധിച്ചിരുന്നില്ല. നിർബന്ധിച്ചാലും ചെയ്യുമായിരുന്നില്ല. ഞാനൊരു മുസ്ലീമാണ് അഭിനയിക്കാൻ വേണ്ടി മാത്രമാണു പൊട്ടുതൊടുന്നത് എന്നും ഷക്കില പറയുന്നു.

പ്ലേ ഗേൾസ്' എന്ന സിൽക്ക് സ്മിതാ ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തുകയും നിരവധി 'സോഫ്റ്റ് പോൺ' ചിത്രങ്ങളിലൂടെ ശ്രദ്ധേയയാവുകയും ചെയ്ത നടിയാണ് ഷക്കീല. അവസാനമായി ഷക്കീല മലയാളത്തിൽ അഭിനയിച്ചത് മോഹൻലാൽ നായകനായ ചോട്ടാ മുംബൈ (2007) എന്ന സിനിമയിലായിരുന്നു. തമിഴിലും തെലുങ്കിലും സജീവ സാന്നിധ്യമായ ഷക്കീല ടെലിവിഷൻ അവതാരകയുമായി എത്തി. തൊണ്ണൂറുകളിലാണ് ആന്ധ്രക്കാരിയായ ഷക്കീല സിനിമയിലെത്തുന്നത്.

കിന്നാരത്തുമ്പികൾ എന്ന ചിത്രത്തിന്റെ വൻ വിജയത്തോടെ ഷക്കീല മുൻനിര പോൺ താരമായി. തുടർന്ന് ഷക്കീലച്ചിത്രങ്ങളുടെ മഴയായിരുന്നു. ആലിലത്തോളി, സാഗര, അഗ്‌നിപുത്രി, മാമി, ഡ്രൈവിങ് സ്‌കൂൾ, പെണ്മനസ്, വീണ്ടും തുലാഭാരം എന്നിങ്ങനെ നിരവധി ചിത്രങ്ങൾ ഷക്കീലയുടെ ലേബലിൽ പണം കൊയ്തു.